പാചക വാതക വില വര്‍ധന : ബിജെപി സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കുന്നു – എം ഐ ഇര്‍ഷാന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാചക വാതക വില അമിതമായി വര്‍ധിപ്പിച്ച് കേന്ദ്ര ബിജെപി സര്‍ക്കാര്‍ ജനജീവിതം അനുദിനം ദുസ്സഹമാക്കുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന. ഒറ്റ രാത്രി കൊണ്ട് ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ബിജെപി ഭരണത്തില്‍ സുരക്ഷയും സമാധാനവും കോര്‍പറേറ്റുകള്‍ക്കു മാത്രമായിരിക്കുന്നു. സാധാരണക്കാരന്റെ വീട്ടില്‍ അടുപ്പില്‍ തീ പുകയുന്നതു പോലും ബിജെപി സര്‍ക്കാരിന് സഹിക്കാനാവുന്നില്ല എന്നു വ്യക്തമാക്കുന്നതാണ് ഗ്യാസ് വില വര്‍ധന.

രാജ്യത്തെ ജനങ്ങള്‍ രാത്രിയാകുന്നത് ഭയത്തോടെയാണ് കാണുന്നത്. ഫാഷിസ്റ്റ് സര്‍ക്കാര്‍ ജനവിരുദ്ധ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇരുട്ടിനെയാണ് മറയാക്കുന്നത്. ഓരോ പുലരിയും ഞെട്ടിയുണരുന്നത് ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ തീരുമാനം കേട്ടുകൊണ്ടാണ്. വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധന ഹോട്ടല്‍, റെസ്റ്റൊറന്റ്, ബേക്കറി മേഖലയെ തകര്‍ക്കും. കൂടാതെ ഭക്ഷണ സാധനങ്ങളുടെ വില വര്‍ധയ്ക്ക് ഇടയാക്കും. സാധാരണക്കാരന്റെ മേല്‍ ഇടിത്തീയായി മാറുകയാണ് ബിജെപി ഭരണം. ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും എം ഐ ഇര്‍ഷാന ആവശ്യപ്പെട്ടു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാത്യുകുട്ടി വേങ്ങമൂട്ടിൽ വീണ്ടും താരം : പാമ്പിന് പിന്നാലെ ഇത്തവണ കുടുങ്ങിയത് ഭീമൻ ഉടുമ്പ്!

0
​റാന്നി : പാമ്പുപിടുത്തത്തിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ മാത്യുകുട്ടി വേങ്ങമൂട്ടിൽ ഇതാ...

ആരോഗ്യവകുപ്പ് ഡയറക്ടർക്ക് വിവരാവകാശ കമ്മീഷന്റെ കർശന താക്കീത് : അപ്പീൽ 30 ദിവസത്തിനകം തീർപ്പാക്കി...

0
പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ...

നാട്ടുകാരെ ദുരിതത്തിലാഴ്ത്തി സ്വകാര്യ വ്യക്തി റോഡ് കല്ലുകെട്ടി അടച്ചു; പ്രതിഷേധവുമായി ജനങ്ങൾ

0
​റാന്നി : കാലങ്ങളായി നാട്ടുകാർ പൊതുയാത്രയ്ക്കും വാഹനങ്ങൾ കടന്നുപോകുന്നതിനുമായി ഉപയോഗിച്ചുപോന്നിരുന്ന റോഡ്...

കോന്നി ഗ്രാമ പഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെയും കോന്നി ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...