കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന് സൈനിക കോടതി തടവും പിഴയും വിധിച്ചു. ഏഴിമല നാവിക അക്കാദമിയിലെ ഐ.എൻ.എസ്. സാമോറിന്റെ മുൻ കമാൻഡിങ് ഓഫീസറായ കമഡോർ ശ്രീകുമാർ കെ. പിള്ളയ്ക്കാണ് ഏഴുവർഷം കഠിനതടവും 75 ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. തടവിനും പിഴയ്ക്കുമൊപ്പം സർവീസിൽ നിന്ന് പിരിച്ചുവിടാനും വിധിച്ചിട്ടുണ്ട്. ഏഴിമല നാവിക അക്കാദമിയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ നടന്നുകൊണ്ടിരിക്കുന്ന കോർട്ട് മാർഷൽ നടപടികൾക്ക് ഒടുവിലാണ് ശിക്ഷ വിധിച്ചത്. സൈനിക കോടതിയുടെ വിധി നാവികസേനാ മേധാവിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.

അവിടെനിന്നുള്ള ഔദ്യോഗിക അംഗീകാരം ലഭിച്ച ശേഷമായിരിക്കും ശിക്ഷാനടപടികൾ പൂർണമായി നടപ്പിലാക്കുക. നിർമാണ പ്രവർത്തനങ്ങൾക്ക് കരാറുകാരിൽനിന്ന് പണം കൈപ്പറ്റിയെന്ന പരാതിയിൽ നാവികസേനാ ഇന്റലിജൻസ് നടത്തിയ ദീർഘനാളത്തെ നിരീക്ഷണത്തിനൊടുവിലാണ് ശ്രീകുമാർ പിള്ളയെ അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങൽ, അനധികൃത സ്വത്തുസമ്പാദനം, കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങി ഒട്ടേറെ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. ഇദ്ദേഹവുമായി ബന്ധപ്പെട്ട് ഒന്നരക്കോടിയോളം രൂപയുടെ അനധികൃത ഇടപാടുകൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റിയൽ എസ്റ്റേറ്റ്, സ്വർണം, ബാങ്ക് വായ്പ തിരിച്ചടവുകൾ തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ഇന്റലിജൻസ് വിഭാഗം ശ്രീകുമാറിനെതിരായ തെളിവുകൾ ശേഖരിച്ചത്.

കേസിലെ പ്രധാന സാക്ഷിയായ ഏഴിമല നേവൽ അക്കാദമിയിൽ ഹോട്ടൽ നടത്തുന്ന വ്യക്തിയെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമിച്ചതായും ശ്രീകുമാറിനെതിരേ പരാതിയുണ്ടായിരുന്നു. സാക്ഷിമൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...