ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ കോളേജുകളും സര്‍വകലാശാലകളും വിദ്യാര്‍ഥികളെ തൊഴില്‍ വിപണിക്ക് ആവശ്യമായ രീതിയില്‍ തയ്യാറാക്കുന്നില്ലെന്നും നിലവിലെ സംവിധാനം പ്രധാനമായും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള യുവാക്കളെയാണ് സൃഷ്ടിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഒരു വിദ്യാര്‍ഥിക്ക് സാമ്പത്തിക ശാസ്ത്രമോ പൊളിറ്റിക്കല്‍ സയന്‍സോ പോലുള്ള വിഷയങ്ങളില്‍ ബിരുദം നേടിയ ശേഷം അതുമായി ബന്ധപ്പെട്ട് തൊഴില്‍ നേടാന്‍ ആവശ്യമായ പ്രായോഗിക കഴിവുകള്‍ ലഭിക്കുന്നുണ്ടോ എന്ന ചോദ്യവും സീതാരാമന്‍ ഉന്നയിച്ചു. യുവാക്കള്‍ക്കിടയിലെ തൊഴിലിനെക്കുറിച്ചുള്ള ആശങ്കകള്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

16നും 26നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ വിവിധ വിഷയങ്ങളില്‍ ആശങ്കപ്പെടുന്നത് സ്വാഭാവികമാണെന്നും അവര്‍ പറഞ്ഞു. ജോലി, വിദ്യാഭ്യാസം, ഭാവി തുടങ്ങിയ വിഷയങ്ങളിലെ അനിശ്ചിതത്വവും യുവാക്കളുടെ ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെന്നും സീതാരാമന്‍ വിലയിരുത്തി. ഇതിനൊപ്പം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളില്‍ യുവാക്കള്‍ക്ക് പ്രാവീണ്യം നേടേണ്ടതിന്റെ ആവശ്യകതയും സീതാരാമന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എഐ പഠിക്കുന്നതിനൊപ്പം അത് എപ്പോള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കുന്നതും പ്രധാനമാണെന്ന് അവര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...