Monday, April 21, 2025 3:21 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

തൊഴിലരങ്ങത്തേക്ക്: ജില്ലാതല വനിത തൊഴില്‍ മേള മാര്‍ച്ച് നാലിന്
ജില്ലാ പഞ്ചായത്ത് പത്തനംതിട്ട, കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ, ഐ സി റ്റി അക്കാഡമി എന്നിവയുടെ നേതൃത്വത്തില്‍ റാന്നി സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളയുടെ ഉദ്ഘാടനം മാര്‍ച്ച് നാലിന് രാവിലെ 9.30ന് റാന്നി സെന്റ് തോമസ് കോളജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യ സന്ദേശം നല്‍കും. കേരള പിഎസ്സി അംഗം അഡ്വ. റോഷന്‍ റോയ് മാത്യു മുഖ്യ അതിഥി ആയിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ജില്ലാ പഞ്ചായത്ത് അംഗം , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാറ തോമസ്, ജെസി അലക്സ്, ജോര്‍ജ് എബ്രഹം, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു എന്നിവര്‍ പങ്കെടുക്കും.
കലാലയങ്ങളിലെ വിദ്യാര്‍ഥിനികള്‍, പഠനം പൂര്‍ത്തിയാക്കിയവര്‍, കരിയര്‍ ബ്രേക്ക് സംഭവിച്ച വനിതകള്‍, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ എന്നീ യോഗ്യതകളുള്ളവര്‍ക്ക് പങ്കെടുക്കാം. തൊഴില്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടല്‍ ആയ ഡി.ഡബ്ല്യു.എം.എസില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്ത് അപേക്ഷിക്കാം. വേേു:െ//സിീംഹലറഴലാശശൈീി.സലൃമഹമ.ഴീ്.ശി അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഉണങട ഇീിിലര േഅപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഉണ്ട്. പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മൂന്നു സെറ്റ് ബയോഡാറ്റ ഉള്‍പ്പെടെ രാവിലെ കോളജില്‍ എത്തിച്ചേരുക. രാവിലെ എട്ടിന്് രജിസ്ട്രേഷന്‍ ആരംഭിക്കും.

കോന്നി താലൂക്ക് വികസന സമിതി യോഗം
കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോന്നി തഹസീല്‍ദാര്‍ അറിയിച്ചു.

ടെന്‍ഡര്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി പ്രകാരം ജില്ലയിലെ സ്‌കൂളുകളില്‍ ജന്‍ഡര്‍ ഡസ്‌കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി 47 സ്‌കൂളുകളില്‍ നെയിം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 14ന് ഉച്ചയ്ക്ക് രണ്ടു വരെ. ടെന്‍ഡര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും പത്തനംതിട്ട ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍- 0468 2966649.

പ്രീപ്രൈമറി ടീച്ചര്‍ ചുരുക്കപ്പട്ടിക
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രീപ്രൈമറി ടീച്ചര്‍ (പ്രീപ്രൈമറി സ്‌ക്കൂള്‍) (കാറ്റഗറി നമ്പര്‍. 519/2019) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.

ടെന്‍ഡര്‍
പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ടിന്റെ ആവിശ്യത്തിലേക്കായി വാഹനം വാടകയ്ക്ക് നല്‍കുവാന്‍ തയാറുള്ളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പായി പുളിക്കീഴ് ഐസിഡിഎസ് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നേരിട്ടോ, 0469-2610016 എന്ന നമ്പരിലോ വിളിച്ച് അറിയാം.

സ്റ്റാഫ് നഴ്സ്
വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികമായി സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യത ജിഎന്‍എം/ ബിഎസ് സി നഴ്സിംഗ് ഡിഗ്രി, കെഎന്‍സി രജിസ്ട്രേഷന്‍. ഉയര്‍ന്ന പ്രായപരിധി 40 വയസ്. വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണ ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് ഏഴിനുള്ളില്‍ അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കണം.

റാങ്കുപട്ടിക
പത്തനംതിട്ട ജില്ലയില്‍ സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ്. രണ്ട്/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്. രണ്ട് (കാറ്റഗറി നമ്പര്‍ 039/20) തസ്തികയുടെ 108/2023/ഡിഒഎച്ച് നമ്പര്‍ റാങ്കുപട്ടിക 16/02/2023 ന് പ്രസിദ്ധീകരിച്ചു.

പുതുക്കട-ചിറ്റാര്‍ റോഡില്‍ ഗതാഗത നിയന്ത്രണം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ പുതുക്കട-ചിറ്റാര്‍ ജില്ലാപഞ്ചായത്ത് റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് ആറ് മുതല്‍ പതിനാറ് വരെ പൂര്‍ണമായും ഗതാഗതം തടസപ്പെടുമെന്ന് സെക്രട്ടറി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് ആയിരവല്ലി ക്ഷേത്ര കടവിൽ  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം...

മ​ദ്യ​ല​ഹ​രി​യി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ റെ​​യി​​ൽ​​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്കെ​തി​രേ കേ​സെടുത്ത് ആ​​​ർ​​​പി​​​എ​​​ഫ്

0
നീ​​​ലേ​​​ശ്വ​​​രം: മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ ഡ്യൂ​​​ട്ടി​​​ക്കെ​​​ത്തി​​​യ റെ​​യി​​ൽ​​വേ സ്റ്റേ​​​ഷ​​​ൻ മാ​​​സ്റ്റ​​​ർ​​​ക്കെ​​​തി​​​രേ റെ​​​യി​​​ൽ​​​വേ ആ​​​ക്ട് പ്ര​​​കാ​​​രം...

മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ താപനില നാല് ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു

0
ന്യൂ​ഡ​ൽ​ഹി: മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഏ​പ്രി​ലി​ൽ ഇ​ന്ത്യ​യി​ൽ നാ​ല് ഡി​ഗ്രി വ​രെ...

കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

0
കോഴിക്കോട്: ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വയോധികന്‍ മരിച്ചു. കോഴിക്കോട്...