ഇലന്തൂര്‍ പഞ്ചായത്തില്‍ അതിദാരിദ്ര്യ ഭവനനിര്‍മാണവും ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ട ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനവും നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആര്‍. വിനീത എന്ന ഗുണഭോക്താവിന് വീടിന്റെ ആദ്യഗഡു വിതരണവും ഗ്രാമപഞ്ചായത്തിലെ 30 വീടുകളുടെ നിര്‍മാണ ഉദ്ഘാടനവും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ശാരീരിക അവശതകള്‍ ബാധിച്ച സമൂഹത്തിലെ കുടുംബങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്വം ഗ്രാമപഞ്ചായത്ത് തലത്തില്‍ ഊര്‍ജിതപ്പെടുത്തുന്നതിനും അവര്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും കൂടുതല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് ജില്ലാ കളക്ടര്‍ ആദ്യഗഡു വിതരണം ചെയ്തു.

പരിയാരം എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എസ്. സിജു, പഞ്ചായത്തംഗങ്ങളായ കെ.ജി. സിനി, ഗീതാ സദാശിവന്‍, ജയശ്രീ മനോജ്, പി.എം. ജോണ്‍സണ്‍, ഗ്രേസി ശാമുവല്‍, ബിഡിഒ രാജേഷ്‌കുമാര്‍, ഹൗസിംഗ് ഓഫീസര്‍ ആശാ. ജി. ഉണ്ണി, വിഇഒ വിനോദ്, ഗ്രേസി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...