Saturday, April 20, 2024 6:08 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി
കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും ഉന്നമനത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള 11-ാ മത് കാര്‍ഷിക സെന്‍സസിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നിര്‍ദേശപ്രകാരം നടത്തുന്ന കാര്‍ഷിക സെന്‍സസില്‍ ശരിയായതും പൂര്‍ണവുമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. ജ്യോതി ലക്ഷമി അഭ്യര്‍ഥിച്ചു. കാര്‍ഷിക മേഖലയുടെ സമഗ്രമായ അഭിവൃദ്ധിക്കും കര്‍ഷകരുടെ ഉയര്‍ച്ചയ്ക്കും ഈ മേഖലയുമായി ബന്ധപ്പെട്ട സാമൂഹിക സാമ്പത്തിക ഇടങ്ങളിലെ നയങ്ങളും പദ്ധതികളും രൂപീകരിക്കുന്നതിനും വേണ്ടിയാണ് കാര്‍ഷിക സെന്‍സസ് ഡേറ്റ ഉപയോഗിക്കുന്നത്. ഭാവിയില്‍ കാര്‍ഷിക സര്‍വേ നടത്തുന്നതിന് ആവശ്യമായ ചട്ടക്കൂട് തയാറാക്കുന്നതിനും സെന്‍സസിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തും. സംസ്ഥാനത്ത് കാര്‍ഷിക സെന്‍സസിന്റെ നടത്തിപ്പു ചുമതല സാമ്പത്തിക സ്ഥിതി വിവരണക്കണക്ക് വകുപ്പിനാണ്. ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് ജില്ലാ തലത്തിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല. സെന്‍സസിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി തിരഞ്ഞെടുക്കുന്ന എന്യൂമറേറ്റര്‍മാര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റുമാരുടെയോ ഇന്‍വെസ്റ്റിഗേറ്റര്‍മാരുടെയോ മേല്‍നോട്ടത്തില്‍ ചെയ്യും. മൂന്ന് ഘട്ടങ്ങളിലായാണ് കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെയും ഓരോ വീടും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് കാര്‍ഷിക ഭൂമി കൈവശമുള്ള കര്‍ഷകന്റെയും ഭൂമിയുടെയും വിവരങ്ങള്‍, സാമൂഹ്യ വിഭാഗം, ലിംഗപദവി, ഉടമസ്ഥത, സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗിനെ സംബന്ധിച്ച പ്രത്യേക വിവരം തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തില്‍ ശേഖരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളുടെ 20 ശതമാനം വാര്‍ഡുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കുന്ന കൈവശഭൂമിയുള്ള വ്യക്തികളില്‍ നിന്നും കൃഷി രീതി, ജലസേചനം തുടങ്ങിയ വിവരങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ശേഖരിക്കും. മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളുടെ ഏഴു ശതമാനം സാമ്പിള്‍ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കൈവശാനുഭവ ഭൂമിയില്‍ നിന്നും കൃഷിക്ക് ഉപയോഗിക്കുന്ന വിത്ത്, വളം, കീടനാശിനി, ജലസേചനം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും.

Lok Sabha Elections 2024 - Kerala

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ പൊതുമരാമത്ത് (ഇലക്ട്രിക്കള്‍ വിംഗ്) വകുപ്പിലെ ലൈന്‍മാന്‍ (കാറ്റഗറി നമ്പര്‍ 281/2017) തസ്തികയിലേക്ക് 26/12/2019 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 638/2019/ഡിഒഎച്ച് ) 26/12/2022 തീയതി അര്‍ദ്ധരാത്രിയില്‍ (25/12/2022 ) മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 27/12/2022 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.

എല്‍ബിഎസ് അപേക്ഷ ക്ഷണിച്ചു
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുളള ഡിസിഎ (എസ്) കോഴ്സിലേക്ക് പ്ലസ് ടു പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എസ് സി /എസ് റ്റി/ഒഇസി കുട്ടികള്‍ ഫീസ് അടക്കേണ്ടതില്ല.
ഫോണ്‍ : 9947123177.

പുനര്‍ ദര്‍ഘാസ്
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന രണ്ട് മണ്ണ് സംരക്ഷണ പദ്ധതികള്‍ക്ക് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. വെബ് സൈറ്റ് www.etenders.kerala.gov.in.
ഫോണ്‍ : 0468 2224070.

അനധികൃത വാഹന പാര്‍ക്കിംഗിനെതിരെ നടപടി വേണം
പത്തനംതിട്ട നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിംഗ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം. പത്തനംതിട്ട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പടക്ക വില്‍പ്പനശാല നഗരത്തിലെ തിരക്കേറിയ സ്ഥലത്തുനിന്നും മാറ്റി സ്ഥാപിക്കണം. പാലിന്റെയും മറ്റ് ഫുഡ് പ്രൊഡക്ട്സിന്റെയും കവറില്‍ അച്ചടിക്കുന്ന എക്സ്പെയറി ഡേറ്റ് കൃത്യമായി വായിക്കാവുന്ന രീതിയില്‍ പ്രിന്റ് ചെയ്യണം. അനധികൃത വഴിയോര മത്സ്യകച്ചവടം നിരോധിക്കണം. ചിക്കന്‍ വില്‍പ്പന സ്റ്റാളുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന പരിശോധന വേണം. പമ്പാ നദീതീരത്തെ അനധികൃത മണല്‍ വാരലിനെതിരെ നടപടി സ്വീകരിക്കണം. മണല്‍വാരി കയങ്ങള്‍ രൂപപ്പെട്ട്നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നതിനാല്‍ അപകടസൂചന സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കണം. അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന വീട്ടുടമസ്ഥര്‍ അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നുണ്ടോ എന്നതു സംബന്ധിച്ച് പരിശോധന നടത്തണം. ഞായറാഴ്ചകളിലും കെഎസ്ആര്‍ടിസി എന്‍ക്വയറി കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കണം. വയോമിത്ര കേന്ദ്രങ്ങളില്‍ അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തണം. പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പത്തനംതിട്ട നഗരസഭാ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ലാന്റ് ആന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി, കോഴഞ്ചേരി താലൂക്ക് തഹസില്‍ദാര്‍ ജോണ്‍ സാം, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ് സിറോഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ബി.സുധ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, എം.പി ആന്റോ ആന്റണിയുടെ പ്രതിനിധി ജെറി മാത്യൂ സാം, എംഎല്‍എ യുടെ പ്രതിനിധി തോമസ് പി ചാക്കോ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മാത്യൂ ജി ഡാനിയേല്‍, ബിജു മുസ്തഫ, മാത്യു മരോട്ടി മൂട്ടില്‍, ബിസ്മില്ലാഖാന്‍, മെഹബൂബ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദര്‍ഘാസ്
2023-24 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട ഗതാഗതകയറ്റിറക്കു കരാറിനായി കവറിനു മുകളില്‍ സ്റ്റേഷനറി സാധനങ്ങള്‍ എത്തിക്കുന്നതിനും മറ്റ് അനുബന്ധ ജോലികള്‍ക്കുമായുളള ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 22 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468 2319493.

വയോമധുരം പദ്ധതി 2022-23 സൗജന്യ ഗ്ലൂക്കോമീറ്റര്‍ വിതരണം നടത്തി
പത്തനംതിട്ട സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമൂഹത്തില്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്കായി രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പത്തനംതിട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ.ഷംലാബീഗം, വയലത്തല വ്യദ്ധ മന്ദിരം സൂപ്രണ്ട് എസ് ജയന്‍, വയോമിത്രം കോഓര്‍ഡിനേറ്റര്‍ പ്രേമ ദിവാകരന്‍, എം.റ്റി സന്തോഷ് , എസ്.യു ചിത്ര, നിറ്റിന്‍ സക്കറിയ,ഡോ. വിനു സുഗതന്‍, ജൂനിയര്‍ സൂപ്രണ്ട് എം.എസ് ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

സൂര്യാഘാതം: തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു
വേനല്‍ക്കാലമായതോടെ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മാര്‍ച്ച് മൂന്നു മുതല്‍ ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി.
പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടുമണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ചട്ട ലംഘനം അറിയിക്കാം. ഫോണ്‍- 04682222234, 8547655259

നീന്തല്‍ പരീക്ഷ
പത്തനംതിട്ട ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകപ്പില്‍ ഫയര്‍ വുമണ്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍. 245/2020) തസ്തികയുടെ ഫെബ്രുവരി 15ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി മാര്‍ച്ച് 10ന് തിരുവനന്തപുരം വെളളയമ്പലത്തുളള ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് ഹബ് സ്വിമ്മിംഗ് പൂളില്‍ നീന്തല്‍ പരീക്ഷ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് മുഖേന അറിയിപ്പ് എന്നിവ നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍: 0468 2222665.

സപ്ലിമെന്ററി എസ്‌സിവിടി പരീക്ഷ
സെമസ്റ്റര്‍ സമ്പ്രദായത്തില്‍ 2014 മുതല്‍ അഡ്മിഷന്‍ എടുത്ത വിവിധ സെമസ്റ്ററുകളില്‍ സപ്ലിമെന്ററി എഴുതാനുള്ള എല്ലാ ട്രെയിനികള്‍ക്കും (2014, 2015, 2016 അധ്യയന വര്‍ഷം സെമസ്റ്റര്‍ സമ്പ്രദായത്തില്‍ അഡ്മിഷന്‍ നേടിയ ട്രെയിനികള്‍, 2017 അധ്യയന വര്‍ഷം സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ഏകവത്സര ട്രേഡുകളില്‍ അഡ്മിഷന്‍ നേടിയ ട്രെയിനികള്‍, 2017 അധ്യയന വര്‍ഷം സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ദ്വിവത്സര ട്രേഡുകളില്‍ 1, 2 സെമസ്റ്ററുകള്‍ എഴുതുന്ന ട്രെയിനികള്‍) എന്നിവര്‍ക്ക് അവസാന അവസരമായി 2023 മാര്‍ച്ചില്‍ നടത്തുന്ന സപ്ലിമെന്ററി എസ്‌സിവിടി പരീക്ഷയ്ക്ക് അപേക്ഷ നല്‍കാം. അപേക്ഷകളുടെ രണ്ടു പകര്‍പ്പ്, 0230-എല്‍ & ഇ00800 അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ 170 രൂപ ഒടുക്കിയ അസല്‍ ചെലാന്‍, എസ്എസ്എല്‍സിയുടെ പകര്‍പ്പ്, മുന്‍പ് പരീക്ഷ എഴുതിയ മാര്‍ക്ക് ഷീറ്റിന്റെ പകര്‍പ്പ്, സെമസ്റ്റര്‍ പരീക്ഷ എഴുതിയ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട ഐടിഐ പ്രിന്‍സിപ്പല്‍ മുന്‍പാകെ 60 രൂപ ഫൈനോടു കൂടി മാര്‍ച്ച് ഏഴിന് അകം അപേക്ഷിക്കാം.

നികുതി
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ ഒടുക്കുവാനുള്ളവര്‍ മാര്‍ച്ച് 31ന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ ഒടുക്കുവരുത്തി ജപ്തി/പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു. https://tax.lsgkerala.gov.in/epayment/ എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ആയി കെട്ടിടനികുതി അടയ്ക്കാം.

വിമുക്തി മിഷന്‍: ഉണര്‍വ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും
കായിക ഉപകരണങ്ങളുടെ വിതരണവും നാളെ (മാര്‍ച്ച് 7)

സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായ ഉണര്‍വ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,62,300 രൂപയുടെ കായിക ഉപകരണങ്ങള്‍ കോന്നി ഗവ. എച്ച്എസ്എസിന് നല്‍കും. നാളെ (മാര്‍ച്ച് ഏഴ്) രാവിലെ 11 ന് കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ മുഖ്യാതിഥി ആവും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജസ്റ്റിസ് മണികുമാർ ചെയർമാൻ പദവി ഏറ്റെടുക്കാൻ വിസമ്മതിച്ചു ; മനുഷ്യാവകാശ കമ്മിഷൻ നാഥനില്ലാത്ത അവസ്ഥയിൽ

0
തിരുവനന്തപുരം: ജസ്റ്റിസ് മണികുമാർ ചെയർമാൻ പദവി ഏറ്റെടുക്കാൻ വിസമ്മതിച്ചത് സർക്കാരിനെ അറിയിക്കാത്തത്...

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 62.37 ശതമാനം പോളിങ് രേഖപ്പെടുത്തി

0
ഡല്‍ഹി: പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 62.37 ശതമാനം പോളിങ്. 102...

തെരഞ്ഞെടുപ്പ് പ്രചാരണം ; പ്രിയങ്കാഗാന്ധി ഇന്ന് കേരളത്തിൽ, ആവേശത്തിൽ പ്രവർത്തകർ…!

0
തിരുവനന്തപുരം: എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച കേരളത്തിൽ...

പോലീസുമായുള്ള തര്‍ക്കം ; പിന്നാലെ തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു, ഒടുവിൽ പൂരപ്രേമികളും മടങ്ങി

0
തൃശ്ശൂര്‍: പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു. പിന്നാലെ...