Friday, May 9, 2025 7:22 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരിശീലനം
പ്ലസ് ടു സയന്‍സ് വിഷയത്തില്‍ 2022-23 അധ്യയന വര്‍ഷം പഠിക്കുന്നതും 2023 ലെ നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മുന്‍പായി ഒരു മാസത്തെ ക്രാഷ് കോഴ്‌സില്‍ പങ്കെടുത്ത് പരീക്ഷ എഴുതുന്നതിന് ആഗ്രഹിക്കുന്നതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും പരിശീലനത്തിന് പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.അപേക്ഷകരില്‍ നിന്നും ഏറ്റവും യോഗ്യരായ 100 പേരെ തെരെഞ്ഞെടുത്ത് താമസ ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രവേശന പരീക്ഷ പരിശീലന പരിപാടി നടത്തും. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍ എന്നിവ വെളള കടലാസില്‍ രേഖപ്പെടുത്തി രക്ഷകര്‍ത്താവിന്റെ സമ്മതപത്രം, പ്ലസ് വണ്‍ പരീക്ഷ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പും, നീറ്റ്/എഞ്ചിനീയറിംഗ് എന്നത് അപേക്ഷയില്‍ വ്യക്തമാക്കിയത് സഹിതം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ മാര്‍ച്ച് 20ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ലഭ്യമാക്കണം. നിശ്ചിത സമയത്തിനുളളില്‍ ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ പരിശീലനത്തിനുളള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 10 ന്
മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎസ്- ഓംബുഡ്സ്മാന്‍ സിറ്റിംഗ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മാര്‍ച്ച് 10 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ അറിയിച്ചു.

ഇന്‍ഷ്വറന്‍സ്
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2023 വര്‍ഷത്തെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് (01.04.2023-31.12.2023) പുതിയതായി തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനായി നാളിതുവരെ പ്രൊപ്പോസല്‍ ഫോറം ഹാജരാക്കാത്തവര്‍ മാര്‍ച്ച് 15 ന് മുന്‍പ് പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് കറ്റോടുളള ക്ഷേമനിധി ഓഫീസില്‍ എത്തിക്കണം.
ഫോണ്‍ : 0469 2603074.

വിവര ശേഖരണം
പത്രപ്രവര്‍ത്തക/ പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വിശദവിവരം വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി വിവരശേഖരണ രേഖ പൂരിപ്പിച്ച് നല്‍കുന്നതിന് മാര്‍ച്ച് 31 വരെ ഒരു അവസരം കൂടി. 2022 ഡിസംബര്‍ മാസം വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ വിഭാഗത്തിലുള്ള പെന്‍ഷണര്‍മാരും നേരിട്ടോ, അവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ മുഖേനയോ ,പ്രൊഫോര്‍മ പ്രകാരം ആവശ്യമായ രേഖകളും വിവരങ്ങളും മാര്‍ച്ച് 31ന് അകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം.2021 ഡിസംബര്‍ മാസം വരെ പെന്‍ഷന്‍ ലഭിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആശ്രിത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരും മാര്‍ച്ച് 31ന് അകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 2023 ജൂലൈ മുതല്‍ പെന്‍ഷന്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും ഉത്തരവായി.

മെഴുവേലി ഗ്രാമപഞ്ചായത്തില്‍ സേവാസ് പദ്ധതി
വരുന്നു; സമഗ്ര വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യം
സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് മെഴുവേലി ഗ്രാമപഞ്ചായത്തില്‍ സമഗ്രവിദ്യാഭ്യാസ പുരോഗതിക്കായി സേവാസ് ( സെല്‍ഫ് എമര്‍ജിംഗ് വില്ലേജ് ത്രൂ അഡ്വാന്‍സ്ഡ് സപ്പോര്‍ട്ട്) എന്ന പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തിലെ പിന്നോക്കം നില്‍ക്കുന്ന മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള പരിപാടികളാണ് പ്രാഥമികമായി വിഭാവനം ചെയ്യുന്നത്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി അവരെ മുന്നോട്ടു നയിക്കുക, വിവിധ തരം പരിമിതികള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 11ന് രാവിലെ 9.30ന് ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക യുപി സ്‌കൂളില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിക്കും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തും. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ലെജു പി തോമസ് പദ്ധതി വിശദീകരിക്കും. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളുടെ മികവ് അവതരണം ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കും.

പുനര്‍ ദര്‍ഘാസ്
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2022-23 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന രണ്ട് മണ്ണ് സംരക്ഷണ പദ്ധതികള്‍ക്ക് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. മറ്റു വിവരങ്ങള്‍ക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2224070.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ : നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു

0
മലപ്പുറം : മലപ്പുറം ജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ ഒരാൾക്ക്...

ഭീകരരുടെ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ബിഎസ്എഫ്

0
ശ്രീനഗര്‍: ഭീകരരുടെ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ബിഎസ്എഫ്. ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ...

പ്രകോപനം തുടര്‍ന്നാൽ ഇതിലും കടുത്ത തിരിച്ചടി നൽകാൻ തയാറെടുത്ത് ഇന്ത്യ

0
ഡൽഹി : പാകിസ്ഥാൻ ഇനിയും പ്രകോപനം തുടര്‍ന്നാൽ ഇതിലും കടുത്ത തിരിച്ചടി...

പാകിസ്താന്റെ പ്രധാന നാവിക താവളങ്ങളിൽ മിസൈൽ ആക്രമണം നടത്തി ഐഎന്‍എസ് വിക്രാന്ത്

0
ഇസ്ലാമാബാദ്: പാകിസ്താന്റെ പ്രധാന നാവിക താവളങ്ങളിൽ മിസൈൽ ആക്രമണം നടത്തി ഇന്ത്യൻ...