22.6 C
Pathanāmthitta
Thursday, March 23, 2023 6:51 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

സര്‍ക്കാര്‍ ഭൂമിക്ക് നികുതിപിരിക്കുന്നതിന് പിന്നില്‍ ദുരുദ്ദേശം

പത്തനംതിട്ട: സര്‍ക്കാര്‍ ഭൂമിക്ക് നികുതിപിരിക്കുന്നതിന് പിന്നില്‍ ദുരുദ്ദേശം. വിമാനത്താവളത്തിന് ഭൂമി പണം കൊടുത്തുവാങ്ങാനുള്ള പിണറായിയുടെ കുതന്ത്രമോ? പങ്ക് പാര്‍ട്ടി ഫണ്ടിലേയ്‌ക്കോ? നേതാക്കന്മാരുടെ കീശയിലേയ്‌ക്കോ? എരുമേലിയിലെ നിര്‍ദിഷ്ട ശബരിമല വിമാനത്താവളം നിര്‍മ്മാണത്തിന്റെ പേരില്‍ നടക്കുന്നത് ബിലീവേഴ്‌സ് ചര്‍ച്ചിന് അനുകൂലമായ നീക്കം തന്നെ. വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയിട്ടില്ല. അതിന് മുമ്പ് തന്നെ സാമൂഹികാഘാത പഠനം നടത്തേണ്ടതുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചില നടപടികളാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്.

bis-new-up
home
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

വിമാനത്താവളത്തിന് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാന്‍ റവന്യുവകുപ്പിന് അണ്ടര്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. എരുമേലി തെക്ക്, മണിമല വില്ലേജ് ഓഫീസുകളില്‍നിന്നും എസ്റ്റേറ്റ് അധികൃതര്‍ക്ക് ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 4,375 ഹെക്ടറാണ് ചെറുവള്ളി എസ്റ്റേറ്റ്.

self

സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ അടക്കം ഇത് വാര്‍ത്തയായി എത്തി കഴിഞ്ഞു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംസ്ഥാന സര്‍ക്കാരിനാണെന്നതാണ് വസ്തുത. ഇത് ഹാരിസണ്‍ വ്യാജരേഖയില്‍ സ്വന്തമാക്കിയതാണെന്നാണ് കേസ്. ഇതിന്റെ നിയമ നടപടികള്‍ പരോഗമിക്കുകയാണ് കോടതിയില്‍. അപ്പോള്‍ പിന്നെ എന്തിനാണ് ഈ ഭൂമിക്ക് നികുതി ഈടാക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംസ്ഥാനത്തിനാകുമ്പോള്‍ അത് റവന്യൂ ഭൂമിയാണ്. വിമാനത്താവളത്തിന് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാന്‍ റവന്യുവകുപ്പിന് അണ്ടര്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയെന്ന് പറയുന്ന ദേശാഭിമാനി വാര്‍ത്തയില്‍ തന്നെ അത് എസ്‌റ്റേറ്റ് അധികൃതരില്‍ നിന്നാണെന്നും വാര്‍ത്ത പറയുന്നു. ഇത് ശരിയാണെങ്കില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ വേണ്ടെന്ന് വെയ്ക്കുകയാണ്. അങ്ങനെ നികുതി വാങ്ങി കഴിഞ്ഞാല്‍ അത് ബിലീവേഴ്‌സ് ചര്‍ച്ചിന്റേതാണെന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. അതു സംഭവിക്കുന്നതോടെ വിമാനത്താവള ഭൂമിക്ക് പൊന്നും വില നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. മിക്കവാറും കേന്ദ്രാനുമതി കിട്ടുന്നതിന് മുമ്പു തന്നെ അതും സംഭവിക്കും. അങ്ങനെ പണം കൊടുത്ത് എസ്റ്റേറ്റ് വാങ്ങിയ ശേഷം വിമാനത്താവളം യാഥാര്‍ത്ഥ്യമായില്ലെങ്കിലും അതിന്റെ നേട്ടം ബിലീവേഴ്‌സ് ചര്‍ച്ചിനാകും.

കേസില്‍ കിടക്കുന്ന വസ്തുവില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് നേട്ടമാകും. രാഷ്ട്രീയ സ്വാധീനത്തിലൂടെ വിവാദ ഭൂമിയില്‍ എല്ലാം ശരിയാക്കാമെന്ന പ്രതീക്ഷയിലാണ് ഹാരിസണില്‍ നിന്നും ബിലീവേഴ്‌സ് ചര്‍ച്ച്‌ ചെറുവള്ളി എസ്റ്റേറ്റ് വാങ്ങുന്നത്. എന്നാല്‍ ക്രമപ്പെടുത്തല്‍ എളുപ്പമായില്ല. ഇതിനിടെയാണ് വിമാനത്താവള ആശയം ചെറുവള്ളിയിലേക്ക് എത്തിയത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അന്ന് തന്നെ വാദം ഉയര്‍ന്നതാണ്.

നികുതി ഈടാക്കാനുള്ള അനുമതി വാര്‍ത്ത ശരിയാണെങ്കില്‍ ചെറുവള്ളിയിലെ ഉടമസ്ഥ തര്‍ക്ക കേസു പോലും വെറുതെയായി. വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയില്‍ സാമൂഹികാഘാത പഠനത്തിന് തുടക്കമായി. വിവരശേഖരണ യജ്ഞം ജൂണ്‍ വരെ നീളും. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മാനേജ്മെന്റ്‌റ് ഡവലപ്പ്മെന്റ് ആണ് പഠനം നടത്തുന്നത്. എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാര്‍ഡിലുള്ള വീടുകളുടേയും ഇതര നിര്‍മ്മിതികളുടേയും വിവരങ്ങളാണ് ശേഖരിക്കുക. റവന്യുവകുപ്പ് നല്‍കിയിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് വീടുകളുടെയും സ്ഥലങ്ങളുടെയും വിവരശേഖരണം. 370 ഏക്കര്‍ സ്വകാര്യഭൂമിയും കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2,570 ഏക്കര്‍ ഭൂമി ചെറുവള്ളി എസ്റ്റേറ്റില്‍നിന്നും ഏറ്റെടുക്കും.

ഏറ്റെടുക്കേണ്ടിവരുന്ന സ്വകാര്യഭൂമിയിലാണ് ഇപ്പോള്‍ പഠനം ആരംഭിച്ചത്. എഴുനൂറില്‍പരം കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഇവരെ നേരില്‍കണ്ടാണ് വിവരശേഖരണം നടത്തുക. 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരമാണ് നടപടി. ഓരോ വീടുകളിലും എത്ര അംഗങ്ങള്‍, സ്ഥലത്തിന്റെ അളവ്, അംഗങ്ങളുടെ തൊഴില്‍, ഭൂമിയേറ്റെടുപ്പില്‍ കുടുംബാംഗങ്ങളുടെ ആശങ്ക, ആവശ്യപ്പെടുന്ന നഷ്ടപരിഹാരം എന്നിവയാണ് പഠനത്തിന് വിധേയമാക്കുക. ഇതിനിടെയാണ് വിമാനത്താവളത്തിന് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാന്‍ റവന്യുവകുപ്പിന് അണ്ടര്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയത്. ഈ വസ്തുവിലെ കേസ് തീര്‍ന്നാലെ വസ്തു ഏറ്റെടുക്കാന്‍ അനുവദിക്കൂവെന്ന നിലപാടിലാണ് ബിലീവേഴ്‌സ് ചര്‍ച്ച. വിമാനത്താവളം വൈകാന്‍ പാടില്ലെന്ന ന്യായത്തില്‍ ഈ വാദം അംഗീകരിച്ച്‌ വസ്തുവിലെ ഉടമസ്ഥാവകാശ കേസ് തീര്‍പ്പാക്കാനാണ് അണിയറയിലെ നീക്കം എന്ന് വേണം മനസ്സിലാക്കാന്‍.

സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേയുള്ള വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ പണം നല്‍കുന്നതും ആലോചനയില്‍ എന്ന് നേരത്തെ മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമാവകാശം സ്ഥാപിക്കാനുള്ള കേസ് പാലാ സബ് കോടതിയില്‍ നടക്കുകയാണ്. ഇതിലെ തീര്‍പ്പിന് വിധേയമാണ് പദ്ധതിയുടെ തുടര്‍നടപടികള്‍. പണം കെട്ടിവെച്ച്‌ ഭൂമിയേറ്റെടുക്കാനുള്ള ആലോചനയും സജീവമാണ്. എസ്റ്റേറ്റ് ഉടമസ്ഥാവകാശം ബിലീവേഴ്സ് ചര്‍ച്ച്‌ അവകാശപ്പെടുന്നു. മണ്ണ് പരിശോധനയ്ക് അവര്‍ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊണ്ട് അനുമതി കൊടുത്തിരുന്നു. ഇതിനിടെയാണ് നികുതി വാങ്ങാനുള്ള നീക്കം. ഇതോടെ ഭൂമി ബിലീവേഴ്‌സ് ചര്‍ച്ചിന്റേതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിക്കുന്നത് കൂടിയായി തീരുമാനം മാറും.

സ്വകാര്യ വ്യക്തിയുടെ ഭൂമിയല്ല ചെറുവള്ളി എസ്റ്റേറ്റ് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. സര്‍ക്കാരിന്റെ മാത്രം ഭൂമിയാണിത്. ചെറുവള്ളി എസ്റ്റേറ്റ് 2015 മെയ് 28ന് തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. ഭൂമി തിരിച്ച്‌ പിടിക്കാനുള്ള സ്പെഷ്യല്‍ ഓഫീസര്‍ എം.ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിലാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തത്. 18 ഉത്തരവുകളിലായി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് കൈവശം വെച്ചതും മറിച്ച്‌ വിറ്റതുമായ 38, 171 ഏക്കര്‍ ഭൂമിയാണ് അന്ന് ഏറ്റെടുത്തത്. ഇതില്‍ ചെറുവള്ളി എസ്റ്റേറ്റിലെ 2264 ഏക്കറും വരും. ഇത്തരമൊരു ഭൂമിക്ക് എന്തിനാണ് നികുതി ഈടാക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം.

1977ല്‍ രൂപീകൃതമായ മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിങ്സ്) ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്ബനിയുടെ ബിനാമി കമ്ബനിയാണ് ഹാരിസണ്‍ എന്നും ഹാരിസണ്‍ കൈവശം വച്ചിരുന്നതും കൈമാറ്റം ചെയ്തതുമായ 75000 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്നും ഇതേകുറിച്ച്‌ സിബിഐ അന്വേഷിക്കണമെന്നും സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ശുപാര്‍ശ നല്‍കിയിരുന്നു. ഇത്തരത്തില്‍ അനധികൃതമായി കൈവശമുള്ള ഭൂമിയില്‍നിന്ന് ഹാരിസണ്‍ 1984ല്‍ കൈമാറിയ 2265 ഏക്കറില്‍പ്പെടുന്നതാണ് ഇപ്പോള്‍ ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്ന ഭൂമി. വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് അടക്കമുള്ള 2570 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചെറുവള്ളി എസ്റ്റേറ്റ് മാത്രം 2263 ഏക്കറാണുള്ളത്. ഇതിനുപുറത്തുള്ളതാണ് 307 ഏക്കര്‍.

ആദ്യം ഇറക്കിയ ഉത്തരവില്‍ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി മാത്രമാണുണ്ടായിരുന്നത്. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കും ഓഫീസ് പ്രവര്‍ത്തനത്തിനും സൗകര്യം ഒരുക്കാനാണ് പുറത്തുള്ള ഭൂമിയേറ്റെടുക്കല്‍. ഇവയില്‍ ഭൂരിഭാഗവും സ്വകാര്യഭൂമിയാണ്. 2022 ജൂണ്‍ 30-ന് സംസ്ഥാനം വിമാനത്താവളത്തിന്റെ സാമ്ബത്തിക, സാങ്കേതിക സാധ്യതാ റിപ്പോര്‍ട്ട് കേന്ദ്രവ്യോമയാനമന്ത്രാലയത്തിന് കൈമാറിയിരുന്നു. ഇതിലെ സംശയങ്ങള്‍ക്ക് ഒക്ടോബര്‍ 10-ന് വിശദീകരണവും നല്‍കി. റണ്‍വേയുടെ നീളം, ഭൂമിയുടെ ഉറപ്പ്, പദ്ധതിപ്രദേശം രണ്ട് വില്ലേജുകളിലായി വന്നത് എന്നിവയില്‍ മന്ത്രാലയം വീണ്ടും വിശദീകരണം തേടി. ഇതിനും മറുപടി നല്‍കി. ഇപ്പോള്‍ മധുര വിമാനത്താവളത്തെ എങ്ങനെ ബാധിക്കുമെന്ന സംശയത്തില്‍ കൂടി വ്യക്തത വരുത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് കേന്ദ്രം.

കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ മാതൃകയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന് ആദ്യം ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി മാത്രമാണ് നിശ്ചയിച്ചിരുന്നത്. 2263.18 ഏക്കര്‍വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ബിലീവേഴ്‌സ് ചര്‍ച്ചുമായി പാലാ സബ് കോടതിയിലുള്ള കേസിന്റെ വിധി നിര്‍ണ്ണായകമാണെങ്കിലും ഭൂമിയുടെയും മരങ്ങളുടെയും കെട്ടിടങ്ങളുടെയും പണം കെട്ടിവെച്ച്‌ ഭൂമി ഏറ്റെടുക്കാം. എന്നാല്‍ ഭൂമിയില്‍ എസ്‌റ്റേറ്റ് നികുതി അടച്ചാല്‍ പിന്നെ കോടതിയിലെ കേസ് പോലും അപ്രസക്തമാകും. എല്ലാ അര്‍ത്ഥത്തിലും വില കൊടുത്ത് ഭൂമി വാങ്ങേണ്ടിയും വരും. ഇത് ബിലീവേഴ്‌സ് ചര്‍ച്ചിന് ഏറെ ഗുണകരമാകുകയും ചെയ്യും. വസ്തു ഏറ്റെടുത്ത ശേഷം കിയാല്‍ മോഡല്‍ കമ്പനി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് നിക്ഷേപ സമാഹരണം. ടെന്‍ഡര്‍ വിളിച്ച്‌ നിര്‍മ്മാണം. പക്ഷേ ഇതിനെല്ലാം കേന്ദ്ര അനുമതി നിര്‍ണ്ണായകമാണ്.

ഉയര്‍ന്ന പ്രദേശമായതിനാല്‍ വെള്ളപ്പൊക്ക ഭീഷണിയില്ലെന്നതും റബ്ബര്‍ മാത്രം മുറിച്ചു മാറ്റിയാല്‍ മതിയെന്നും നേട്ടമായി അവതരിപ്പിക്കുന്നു. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലേയ്ക്ക് യാത്ര എളുപ്പം. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലുള്ളവര്‍ക്കും സൗകര്യം. തീര്‍ത്ഥാടന ടൂറിസത്തിനും സുഗന്ധ വ്യഞ്ജന കയറ്റുമതിക്കും സാദ്ധ്യത കൂടുമെന്നും പറയുന്നു. എന്നാല്‍ ഏറ്റവും വലിയ നേട്ടം ബിലീവേഴ്സ് ചര്‍ച്ചനാകുകയും ചെയ്യും. തിരുവനന്തപുരം-എരുമേലി ദൂരം 135 കിലോമീറ്ററാണ്. നെടുമ്പാശേരിയിലേക്ക് 110 കിലോമീറ്റര്‍. കോട്ടയത്തേക്ക് 58 കിലോമീറ്ററും പമ്പ 45 കിലോമീറ്ററും. ഇങ്ങനെ ശബരിമലയുടെ പേരില്‍ ചെറുവള്ളി എസ്റ്റേറ്റില്‍ കച്ചവടം ഉറപ്പിക്കുയാണ് സര്‍ക്കാര്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow