Wednesday, April 17, 2024 11:24 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വിവരങ്ങളും ലൈഫ് സര്‍ട്ടിഫിക്കറ്റും മാര്‍ച്ച് 31 വരെ നല്‍കാം
പത്രപ്രവര്‍ത്തക – പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പുതുക്കി ചേര്‍ക്കുന്നതിനുള്ള വിവരശേഖരണരേഖ പൂരിപ്പിച്ച് നല്‍കുന്നതിന് 2023 മാര്‍ച്ച് 31 വരെ സമയം അനുവദിച്ചതായി ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ സുഭാഷ് ടി.വി. അറിയിച്ചു. വിവരശേഖരണരേഖയുടെ (പ്രൊഫോര്‍മ) മാതൃക വകുപ്പിന്റെ വെബ്‌സൈറ്റിലുണ്ട്. 2022 ഡിസംബര്‍ വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ വിഭാഗത്തിലുള്ള പെന്‍ഷണര്‍മാരും നേരിട്ടോ അവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ മുഖേനയോ പ്രൊഫോര്‍മ പ്രകാരം ആവശ്യമായ രേഖകളും വിവരങ്ങളും മാര്‍ച്ച് 31നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം. ജില്ലയില്‍ 2021 ഡിസംബര്‍ വരെ പെന്‍ഷന്‍ ലഭിച്ചവര്‍ (ആശ്രിത /കുടുംബ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരും) ഇതിനകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെങ്കില്‍ 2023 മാര്‍ച്ച് 31 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. ഇതില്‍ വീഴ്ച വരുത്തുന്നവരുടെ പെന്‍ഷന്‍ വിതരണം 2023 ജൂലൈ മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും.

Lok Sabha Elections 2024 - Kerala

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം.277/2017) തസ്തികയിലേക്ക് 19/11/2019 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 588/19/എസ്എസ് മൂന്ന് നമ്പര്‍ റാങ്ക് പട്ടിക 18/11/2022 തീയതി അര്‍ധരാത്രിയോടെ നിശ്ചിത കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്ന് 19/11/2022 തീയതി പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

ഭക്ഷ്യ സംസ്‌കരണത്തില്‍ പ്രായോഗിക പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ്, ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, കാര്‍ഷിക മേഖലയിലേക്ക് നവസംരംഭകരെ കൈപിടിച്ചുയര്‍ത്തി അവരുടെ വേറിട്ട ആശയങ്ങളെ സംരംഭം ആയി വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ്. ഈ പദ്ധതിയുടെ ഭാഗമായി സംരംഭകരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭക്ഷ്യ സംസ്‌കരണ രീതികളില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. സംരഭകര്‍ അറിഞ്ഞിരിക്കേണ്ട ഭക്ഷ്യ സംസ്‌കരണ ഉപകരണങ്ങളായ ഡ്രയറുകളും ബാഷ്പീകരണ ഉപകരണങ്ങളും,ആയുര്‍വേദ മേഖലയിലെ എക്സ്ട്രൂഷന്‍ ടെക്നിക്കുകളും മൂല്യവര്‍ധനവും എണ്ണ വേര്‍തിരിച്ചെടുക്കല്‍ സാങ്കേതികതകളും വിശകലനരീതികളും, ന്യൂട്രാസ്യൂട്ടിക്കല്‍സ്, സുഗന്ധവ്യഞ്ജന സംസ്‌കരണവും വികസിത ഭക്ഷ്യ മേഖലകളിലും പ്രായോഗിക പരിശീലനം, സംരംഭകന്‍ അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങള്‍, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സമ്പത്തിക സഹായങ്ങള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍ തുടങ്ങിയ സെഷനുകള്‍ ആണ് പരിശീലനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റ്‌റര്‍-ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജില്‍ മാര്‍ച്ച് 20 മുതല്‍ 25 വരെയാണ് പരിശീലനം. കോഴ്സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, ജിഎസ്ടി ഉള്‍പ്പെടെ 1,770 രൂപ ആണ് ആറ് ദിവസത്തെ പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.infoല്‍ ഓണ്‍ലൈനായി മാര്‍ച്ച് 16 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍-0484 2532890 / 2550322/7012376994.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (എസ്.ആര്‍ ഫോര്‍ എസ്.റ്റി ഒണ്‍ലി)(കാറ്റഗറി നം. 480/21) തസ്തികയുടെ 27/02/2023 തീയതിയില്‍ പ്രസിദ്ധീകരിച്ച 125/2023/ഡിഒഎച്ച് നമ്പര്‍ റാങ്കുപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

എട്ടാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ കലൂരിലും (04842347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയില്‍ വാഴക്കാട് (04832725215/8547005009), വട്ടംകുളം (04942681498/8547005012), പെരിന്തല്‍മണ്ണ (04933225086/8547021210) എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പുതുപ്പള്ളി (04812351485/8547005013)യിലും, ഇടുക്കി ജില്ലയില്‍ പീരുമേട് (04869232899/8547005011), മുട്ടം, തൊടുപുഴ (04862255755/8547005014) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി (0469 2680574/8547005010)യിലും പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ 2023-24 അധ്യയനവര്‍ഷത്തില്‍ എട്ടാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍/അപേക്ഷക 01.06.2023 ന് 16 വയസ് തികയരുത്. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഉപരിപഠനത്തിന് തയ്യാറാക്കുന്ന തരത്തിലാണ് ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കരിക്കുലം. ഭാവിയില്‍ ഉദ്യോഗ കയറ്റത്തിനും തൊഴിലിനും സാധ്യത കൂട്ടുന്നതിനായി ഇലക്ട്രോണിക്സ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇതോടൊപ്പം നല്‍കുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ടെക്നിക്കല്‍ സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമായി ബയോളജി ഒരു വിഷയമായി പഠിക്കുന്നതിനാല്‍ വൈദ്യശാസ്ത്ര മേഖലയിലെ ഉപരിപഠനം ലക്ഷ്യമിടുന്നവര്‍ക്കും എഞ്ചിനീയറിംഗ് മേഖല തെരെഞ്ഞെടുക്കുന്നവര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ് ഐഎച്ച്ആര്‍ഡി യുടെ ടെക്നിക്കല്‍ സ്‌കൂളുകള്‍.
ഏഴാം സ്റ്റാന്‍ഡേര്‍ഡോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം അപേക്ഷകള്‍ നേരിട്ടും ihrd.kerala.gov.in/ths എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായും സമര്‍പ്പിക്കാം.അപേക്ഷയുടെ രജിസ്ട്രേഷന്‍ ഫീസായി 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ നല്‍കാം. അപേക്ഷകള്‍ ഓണ്‍ലൈനായി മാര്‍ച്ച് 21 വരെയും, സ്‌കൂളുകളില്‍ നേരിട്ട് മാര്‍ച്ച് 25 വരെയും സമര്‍പ്പിക്കാം.

സ്വയം പ്രതിരോധമുറകള്‍ പഠിക്കാന്‍ മാര്‍ച്ച് 11,12 തീയതികളില്‍
വാക്ക് ഇന്‍ ട്രെയിനിങ്

അതിക്രമങ്ങള്‍ നേരിടുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്റെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും (മാര്‍ച്ച് 11, 12) തീയതികളില്‍ സൗജന്യ പരിശീലനം നല്‍കും. സ്വയം പ്രതിരോധ മുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ജ്വാല എന്ന പേരിലുള്ള വാക്ക് ഇന്‍ ട്രെയിനിങ് നല്‍കുന്നത്.ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി ഇന്ന് (മാര്‍ച്ച് 11) രാവിലെ ഒന്‍പതിന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 12 ന് വള്ളിക്കോട് പഞ്ചായത്ത് ഹാളില്‍ പരിശീലനം നടക്കും. മാര്‍ച്ച് 11, 12 തീയതികളില്‍ ദിവസേന നാലു ബാച്ചുകളിലാണ് പരിശീലനം. രാവിലെ ഒന്‍പതിനും 11 നും ഉച്ചയ്ക്ക് രണ്ടിനും വൈകുന്നേരം നാലിനുമായി നടക്കുന്ന പരിശീലനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ shorturl.at/eBVZ4 എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ 2015 ല്‍ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളില്‍ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നും പരിശീലനം നേടാം. ഫോണ്‍ : 0471-2318188.

ടെന്‍ഡര്‍
കല്ലൂപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രൈമറി പാലിയേറ്റീവ് പരിചരണ പ്രൊജക്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹോം കെയര്‍ വിസിറ്റിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25 ന് പകല്‍ 12 ന് മുന്‍പ്. ഫോണ്‍ : 0469 2678752.

ടെന്‍ഡര്‍
കല്ലൂപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സെക്കന്‍ഡറി പാലിയേറ്റീവ് പരിചരണ പ്രൊജക്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹോം കെയര്‍ വിസിറ്റിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25 ന് പകല്‍ 12 ന് മുന്‍പ്. ഫോണ്‍ : 0469 2678752.

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
ചിറ്റാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ : ഹെവി ലൈസന്‍സ് എടുത്ത് മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയം, എട്ടാം ക്ലാസ് പാസ്. താത്പര്യം ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ മാര്‍ച്ച് 13 ന് വൈകിട്ട് അഞ്ചിന് മുന്‍പായിചിറ്റാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം. ഫോണ്‍ :04735 256577.

സ്റ്റേഷനറി വിതരണം നിര്‍ത്തി വെക്കും
വാര്‍ഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഷനറി ഓഫീസ് സ്റ്റോറില്‍ നിന്നും ഏപ്രില്‍ ഒന്ന്, മൂന്ന് തീയതികളില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല എന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത്, പഴകുളം മേഖലകളില്‍ കുടിവെളള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച ടാങ്കര്‍ ലോറികളില്‍ കുടിവെളളം വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 14 ന് വൈകിട്ട് 4.30 ന് മുമ്പായി ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04734 240637.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. തിരുമാറാടി...

സമസ്തക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക വിധേയത്വമില്ല ; ജിഫ്രി മുത്തുക്കോയ തങ്ങള്‍

0
മലപ്പുറം: സമസ്തയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക വിധേയത്വമോ വിരോധമോ ഇല്ലെന്ന്...

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുള്ള ആരോഗ്യ ഗുണങ്ങള്‍…

0
മധുരമില്ലാത്ത ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയാത്തവരാണ് നമ്മളില്‍ പലരും. പലരീതിയിൽ നമ്മുടെ...

ഫീസ് കുടിശികയുടെ പേരിൽ വിദ്യാർഥികളുടെ ഫലവും സർട്ടിഫിക്കറ്റുകളും തടയരുത് ; സൗദി വിദ്യാഭ്യാസ...

0
ദമ്മാം: ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ സ്‌കൂളുകൾ വിദ്യാർഥികളുടെ ഫലങ്ങൾ തടഞ്ഞുവയ്ക്കരുതെന്ന്...