കെല്‍ട്രോണ്‍ നോളജ് സെന്റര്‍ ; അപേക്ഷ ക്ഷണിച്ചു
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്‌ളേ ചെയിന്‍ മാനേജ്‌മെന്റ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ് (3 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (3 മാസം) എന്നിവയാണ് കോഴ്‌സുകള്‍. വിശദവിവരങ്ങള്‍ക്ക് 9847452727 , 9567422755 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അപ്‌സര ജംഗ്ഷന്‍, കൊല്ലം – 21 എന്ന വിലാസത്തിലോ ബന്ധപ്പെടാം.
ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി (0469-2680574)യിലും എറണാകുളം ജില്ലയില്‍ കലൂരിലും (04842347132), കപ്രാശേരിയിലും (ചെങ്ങമനാട്, 0484-2604116), മലപ്പുറം ജില്ലയില്‍ വാഴക്കാട് (04832725215), വട്ടംകുളം (04942681498), പെരിന്തല്‍മണ്ണ (04933225086) എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പുതുപ്പള്ളി (04812351485), ഇടുക്കി ജില്ലയില്‍ പീരുമേട് (04869233982), മുട്ടം, തൊടുപുഴ (04862255755) എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ 2021-22 അധ്യയനവര്‍ഷത്തില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 01.06.2021നു 16 വയസ് തികയാത്തവരായിരിക്കണം. ഏഴാം സ്റ്റാന്‍ഡേര്‍ഡോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷയുടെ രജിസ്‌ട്രേഷന്‍ ഫീസായി 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച് വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ നല്‍കാം. 2021-22 വര്‍ഷത്തെ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഏപ്രില്‍ നാലിനു വൈകുന്നേരം നാലു വരെ സമര്‍പ്പിക്കാം. ഫോണ്‍ : 0471 2322985, 04712322501.
വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ അപേക്ഷ ക്ഷണിച്ചു
അച്ഛനമ്മമാര്‍ക്ക് കൂടെ നിര്‍ത്തി സംരക്ഷിക്കാന്‍ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തില്‍ അവധിക്കാലത്ത് പോറ്റി വളര്‍ത്തുന്നതിനുളള പദ്ധതിയാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍. വനിതാ ശിശു വികസന വികസന വകുപ്പിനു കീഴില്‍ കുട്ടികളുടെ സംരക്ഷണത്തിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് കുടുംബാന്തരീക്ഷത്തില്‍ വളര്‍ത്താന്‍ അനുവദിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേനെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. യോഗ്യരാകുന്ന കുടുംബങ്ങള്‍ക്ക് കൗണ്‍സിലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുഖേനെയാണ് കുട്ടികളെ അനുയോജ്യമായി കുടുംബങ്ങളിലേക്ക് വിടുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഉദ്യോഗസ്ഥരുടെ സ്ഥിരം മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പിലാക്കുന്നത്. ആറു വയസിനു മുകളിലും 18 വയസിനു താഴെപ്രായമുളള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലേക്ക് അയയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലോ, 0468-2319998 എന്ന നമ്പറിലോ ബന്ധപ്പെടാം.
ഡി.എല്‍.ആര്‍.എ.സി യോഗം ഈ മാസം 29ന്
എസ്.ബി.ഐ ഗ്രാമീണസ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 29 ന് പത്തനംതിട്ട കളക്ടറേറ്റില്‍ എ.ഡി.എം ന്റെ അധ്യക്ഷതയില്‍ ഡി.എല്‍.ആര്‍.എ.സി യോഗം ചേരും.
നിങ്ങളുടെ വോട്ട് ഏത് ബൂത്തില്‍ ചെയ്യണമെന്ന് എങ്ങനെ അറിയാം?
സമ്മതിദായകര്‍ക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണില്‍നിന്ന് ECIPS എന്ന ഫോര്‍മാറ്റില്‍ 1950 എന്ന നമ്പറിലേക്കു മെസേജ് അയച്ചാല്‍ പോളിങ് ബൂത്ത് ഏതാണെന്ന് അറിയാനാകും. ഇതിനു പുറമേ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും voterportal.eci.gov.in എന്ന വെബ്സൈറ്റിലൂടെയും പോളിങ് ബൂത്ത് ഏതാണെന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും 1950 എന്ന നമ്പറില്‍ ബന്ധപ്പെടാം.