ചുട്ടിപ്പാറ സീപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്സില്‍ ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പത്തനംതിട്ട ചുട്ടിപ്പാറ സീപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്സില്‍ ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബികോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് കോഴ്സുകളില്‍ 2021-2022 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0468 2225777, 8606758245.
നൈപുണ്യപരിശീലനം ; ഐ.ഐ.ഐ.സി അപേക്ഷ ക്ഷണിച്ചു
സംസ്ഥാന തൊഴില്‍വകുപ്പിനു കീഴിലെ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ (ഐ.ഐ.ഐ.സി, കൊല്ലം) കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫീസുകളില്‍ 18 മുതല്‍ 20 വരെ ശതമാനം കുറവു വരുത്തിയിട്ടുണ്ട്.
ടെക്‌നിഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍ എന്നീ മൂന്നു തലങ്ങളിലായി 18 നൈപുണ്യ പരിശീലന പരിപാടികളാണ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള ഈ പരിപാടികളില്‍ പത്താം ക്ലാസു മുതല്‍ എഞ്ചിനീയറിങ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ദേശീയ നൈപുണ്യയോഗ്യതാ ചട്ടക്കൂട് (നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രയിംവര്‍ക്ക്) മാനദണ്ഡങ്ങള്‍ പ്രകാരമാണ് എല്ലാ ടെക്‌നിഷ്യന്‍ കോഴ്സുകളും ചില സൂപ്പര്‍വൈസറി കോഴ്സുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പ്ലസ് ടു പാസായവര്‍ക്ക് അപേഷിക്കാവുന്ന ആറു മാസത്തെ ക്വാളിറ്റി കണ്‍ട്രോള്‍ ടെക്‌നിഷ്യന്‍ ലെവല്‍ – 6, പത്തുമാസത്തെ പ്ലംബിംഗ് സൂപ്പര്‍വൈസര്‍ ലെവല്‍ – 6, ആറു മാസത്തെ പ്ലംബിംഗ് ഫോര്‍മാന്‍ ലെവല്‍ – 5 എന്നീ സൂപ്പര്‍വൈസറി പരിശീലനപരിപാടികള്‍, പത്താം ക്ലാസ് പാസായവര്‍ക്ക് അപേഷിക്കാവുന്ന ആറു മാസത്തെ പ്ലംബര്‍ ജനറല്‍ ലെവല്‍ – 4, മൂന്നുമാസത്തെ അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍ ലെവല്‍ – 3, കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ ലെവല്‍ – 4, കണ്‍സ്ട്രക്ഷന്‍ വെല്‍ഡര്‍ ലെവല്‍ – 4, കണ്‍സ്ട്രക്ഷന്‍ പെയിന്റര്‍ ആന്‍ഡ് ഡെക്കറേറ്റര്‍ ലെവല്‍ – 3, ബാര്‍ബെന്‍ഡര്‍ ആന്‍ഡ് സ്റ്റീല്‍ ഫിക്സര്‍ ലെവല്‍ – 4, അസിസ്റ്റന്റ് സര്‍വേയര്‍ ലെവല്‍ – 2 എന്നിവയാണ് ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടനുസരിച്ചുള്ള കരിക്കുലവും പ്രായോഗിക പരിശീലനവും ഉള്ള കോഴ്സുകള്‍.
കേന്ദ്ര സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ഈ കോഴ്സുകള്‍ക്കു രൂപം നല്‍കിയിരിക്കുന്നത്. നാഷണല്‍ സ്‌കില്‍ ക്വാളിറ്റി ഫ്രെയിംവര്‍ക്കിനു കീഴിലുള്ള പരിശീലനപരിപാടികള്‍ പാസായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പലതരത്തിലുള്ള ദേശീയ തൊഴില്‍ പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാനദണ്ഡമാണ്.
നിര്‍മാണരംഗത്തെ സാധ്യതകള്‍ പരമാവധി ഉള്‍പ്പെടുത്തുന്ന കോഴ്സുകള്‍ മാനേജീരിയല്‍ തലത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബിടെക് സിവില്‍ /ബി ആര്‍ക്ക് പാസായവര്‍ക്ക് അപേഷിക്കാവുന്ന ആറു മാസത്തെ പ്രൊഫഷണല്‍ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ്, ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്കും ബിടെക് പാസ്സായവര്‍ക്കും അപേഷിക്കാവുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഫെസിലിറ്റീസ് മാനേജ്‌മെന്റ് ആന്‍ഡ് കോണ്‍ട്രാക്ട് മാനേജ്‌മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ റീറ്റെയ്ല്‍ മാനേജ്മന്റ് എന്നിവയാണ് മാനേജീരിയല്‍ പരിശീലന പരിപാടികള്‍.
ബിടെക് സിവിലിനു പുറമെ ഡിപ്ലോമ സിവില്‍, ഏതെങ്കിലും സയന്‍സ് ബിരുദദാരികള്‍, ബിഎ ജ്യോഗ്രഫി വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്ന ആറു മാസത്തെ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജിഐഎസ്/ജിപിഎസ്, പ്ലസ് ടു പാസായവര്‍ക്ക് അപേഷിക്കാവുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പരിശീലനപരിപാടിയായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് എന്നീ സൂപ്പര്‍വൈസറിതല കോഴ്സുകള്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും www.iiic.ac.in എന്ന വെബ്‌സൈറ്റ് കാണുക. ഫോണ്‍: 8078980000.