ശല്യം ചെയ്ത സ്ത്രീയെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു ; സ്‌ക്കൂള്‍വാന്‍ ഡ്രൈവര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട് : സ്ഥിരമായി വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്ന സ്ത്രീയെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചശേഷം സ്‌ക്കൂള്‍വാന്‍ ഡ്രൈവര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കരകുളം നെല്ലിവിള പത്മവിലാസത്തില്‍ വിജയമോഹനന്‍ നായര്‍ (മണിയന്‍ -64) ആണ് ഡീസല്‍ ശരീരത്തിലൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്തത്.

കരകുളം മുല്ലശേരി തൂമ്പടിവാരത്തില്‍ ലീലയുടെ മകള്‍ സരിത(38)യെ ആണ് തലയിലേറ്റ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച  വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. മുമ്പും സരിത നെല്ലിവിളയിലെ വിജയമോഹന​ന്റെ വീട്ടിലെത്തി താന്‍ മകളാണന്ന് പറഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കുക പതിവായിരുന്നു. പലവട്ടം ഇതുമായി ബന്ധപ്പെട്ട് വിജയമോഹനന്‍ നായര്‍ നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

വ്യാഴാഴ്ച്ച വൈകിട്ടും വിജയമോഹനന്‍ നായരുടെ വീടിനുമുന്നിലെത്തി സരിത ബഹളമുണ്ടാക്കി. നാട്ടുകാര്‍ ഇടപെട്ടിട്ടും സരിത പിന്‍മാറാന്‍ തയ്യാറായില്ല. ഇതിനിടയില്‍ വീടിനു സമീപത്തു കിടന്ന മണ്‍വെട്ടി ഉപയോഗിച്ച്‌ വിജയമോഹനന്‍ നായര്‍ സരിതയുടെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സരിതയെ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകുന്നതിനിടെ വിജയമോഹനന്‍ നായര്‍ ഓട്ടോറിക്ഷയില്‍ കയറി വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജന്‍ സതീഷി​ന്റെ  വീട്ടിലെത്തി. കൈയ്യില്‍ കരുതിയിരുന്ന ഡീസല്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

വീടി​ന്റെ രണ്ടാംനിലയിലെ സിറ്റൗട്ടില്‍ കയറിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും വിരമിച്ചശേഷം സ്വന്തമായി വാഹനങ്ങള്‍ വാങ്ങി വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിനു വേണ്ടി ഓടിക്കുകയായിരുന്നു മരിച്ച വിജയമോഹനന്‍ നായര്‍. ഇന്ദിരയാണ് ഭാര്യ. മക്കള്‍ സതീഷ്, സന്ധ്യ. സംഭവത്തില്‍ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...