കോവിഡ്​ ഡെല്‍റ്റ പ്ലസ്​ വകഭേദം ബാധിച്ച്‌​ മുംബൈയില്‍ മരണം

For full experience, Download our mobile application:
Get it on Google Play

മുംബൈ : കോവിഡ്​ ഡെല്‍റ്റ പ്ലസ്​ വകഭേദം ബാധിച്ച്‌​ മുംബൈയില്‍ ആദ്യ മരണം. ഗഡ്​കോപാര്‍ സ്വദേശിനിയായ 63 കാരിയാണ്​ ജൂലൈയില്‍ മരിച്ചത്​. ഡെല്‍റ്റ പ്ലസ്​ വകഭേദം ബാധിച്ച്‌​ രണ്ടാമത്തെയാളാണ്​ മഹാരാഷ്​ട്രയില്‍ മരണത്തിന്​ കീഴടങ്ങിയത്​. രത്​നഗിരിയില്‍ നിന്നുള്ള 80 വയസുകാരിയാണ്​ സംസ്​ഥാനത്ത്​ ആദ്യമായി ഡെല്‍റ്റ പ്ലസ്​ വകഭേദം ബാധിച്ച്‌​ മരിച്ചത്​. ജൂലൈ 13നായിരുന്നു അത്​.

ആഗസ്റ്റ്​ 11നാണ്​ മുംബൈ സ്വദേശിനിയുടെ മരണം ഡെല്‍റ്റ പ്ലസ്​ മൂലമാണെന്ന്​ സ്​ഥിരീകരിച്ചത്​. ബൃഹാന്‍ മു​ംബൈ മുനിസിപല്‍ കോര്‍പറേഷന്‍ അധികൃതരെ ആരോഗ്യ വകുപ്പാണ്​ ജീനോം സീക്വന്‍സിങ്​ വഴി നഗരത്തിലെ ഏഴുപേര്‍ക്ക്​ വകഭേദം പിടിപെട്ടതായി അറിയിച്ചത്​. അവരില്‍ ഒരാളാണ്​ മരിച്ച സ്​ത്രീ.

മരിച്ച സ്​ത്രീയുമായി അടുത്ത്​ ഇടപഴകിയ രണ്ടുപേര്‍ക്കും ഡെല്‍റ്റ പ്ലസ്​ ബാധിച്ചിട്ടുണ്ട്​. ഇന്ത്യയില്‍ രണ്ടാം തരംഗത്തിന്​ കാരണമായ ഡെല്‍റ്റ വകഭേദത്തിന്​ ജനിത വ്യതിയാനം സംഭവിച്ചാണ്​ ഡെല്‍റ്റ പ്ലസ്​ വകഭേദം രൂപപ്പെട്ടത്​. ബുധനാഴ്ച മാത്രം സംസ്​ഥാനത്ത്​ 20 ഡെല്‍റ്റ പ്ലസ്​ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഏഴെണ്ണം മുംബൈ, ആറെണ്ണം വീതം പൂനെ, താനെ എന്നിവിടങ്ങളില്‍ നിന്നാണ്​. 65 പേര്‍ക്കാണ്​ മഹാരാഷ്​ട്രയില്‍ ഇതുവരെ ഡെല്‍റ്റ പ്ലസ്​ ബാധിച്ചത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...