ജയിലില്‍ വീണ്ടും ഫോണ്‍ വിളി ; ജയിലിലെ ശുചിമുറിയില്‍ നിന്ന് കൊടി സുനിയുടെ സുഹൃത്തിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ജയിലില്‍ ഫോണ്‍വിളിക്കുന്നതിനിടെ ടി.പി വധക്കേസ് പ്രതി കൊടി സുനിയുടെ കൂട്ടാളിയെ കയ്യോടെ പൊക്കി പോലീസ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. അണവൂര്‍ സ്വദേശിയായ സിജോയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ കഴിയുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് പിടിയിലായത്. തുടര്‍ന്ന് ഫോണും സിം കാര്‍ഡും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സംഭവത്തില്‍ ഇയാള്‍ക്കെതിരെയും, മറ്റ് രണ്ട് സഹതടവുകാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യും. ഇയാളില്‍ നിന്നും പിടിച്ചെടുത്ത ഫോണും സിംകാര്‍ഡും വിശദമായി പരിശോധിക്കും. ഫോണില്‍ നിന്നും ജയിലിനുള്ളില്‍വെച്ച് കൊടി സുനി നടത്തുന്ന ക്വട്ടേഷന്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ജയിലിലെ ശുചിമുറിയില്‍വെച്ചായിരുന്നു ഇയാള്‍ ഫോണ്‍ ഉപയോഗിച്ചത്. ശുചിമുറിയ്‌ക്കകത്ത് ഒച്ചയടക്കിയുള്ള സംസാരം കേട്ടതിനെ തുടര്‍ന്ന് പോലീസുകാര്‍ പരിശോധിച്ചപ്പോഴാണ് സംഭവം പിടിക്കപ്പെട്ടത്. ഇവിടെയുള്ള തടവുകാരില്‍ നിന്നും ഇതിന് മുന്‍പും നിരവധി തവണ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...