കെല്‍ട്രോണ്‍ നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുളള നോളജ് സെന്ററില്‍ ഓണ്‍ലൈനായി ആരംഭിക്കുന്ന നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ അംഗീകരിച്ചതും പിഎസ്‌സി നിയമനങ്ങള്‍ക്കു യോഗ്യവുമായ പിജിഡിസിഎ, ഡിസിഎ, വേര്‍ഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി എന്നീ കോഴ്സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ് ടെക്നോളജീസ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഫൈബര്‍ ഒപ്റ്റിക് ടെക്നോളജീസ് എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. അഡ്മിഷന്‍ നേടുന്നതിനായി 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടണം.
ഇലക്ട്രിക് ഓട്ടോ നല്‍കുന്ന സ്നേഹായാനം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിറ്റര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവയുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നല്‍കുന്ന സ്നേഹായാനം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 55 വയസോ അതിനു താഴയോ പ്രായമുള്ളവരും ത്രീവീലര്‍ ലൈസന്‍സുള്ളവരും ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരും ഭര്‍ത്താവ് ഉപേക്ഷിച്ചവരോ വിധവകളോ ആയവരുമായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഈ മാസം 31. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2325168.
ടേബിള്‍ ടോക്ക്: കുട്ടികള്‍ക്ക് പ്രഭാഷണം നടത്താന്‍ അവസരം
ലിംഗനീതിക്കായി, സ്ത്രീധന സമ്പ്രദായത്തിനെതിരേ കുട്ടികള്‍ക്ക് പ്രഭാഷണം നടത്തുന്നതിന് ടേബിള്‍ ടോക്ക് എന്ന പേരില്‍ ശിശുക്ഷേമ സമിതി അവസരം ഒരുക്കുന്നു. ഓഗസ്റ്റ് 15ന് രാത്രി ഏഴിന് വീടുകളില്‍ കുട്ടികളും കുടുംബാംഗങ്ങളും ചേര്‍ന്ന് ടേബിള്‍ ടോക്ക് സംഘടിപ്പിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യദീപം തെളിക്കും. പ്രഭാഷണ വീഡിയോ ജില്ലാ ശിശുക്ഷേമസമിതിയുടെ 9400063953, 9645374919 എന്നീ നമ്പരിലേക്ക് വിലാസവും വിശദാംശങ്ങളും രേഖപ്പെടുത്തി ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചിന് അകം അയയ്ക്കണം. വീഡിയോയുടെ ദൈര്‍ഘ്യം 15 മിനിറ്റ്. ഏറ്റവും മികച്ച പ്രഭാഷണത്തിന് എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ ജില്ല, സംസ്ഥാന തലത്തില്‍ സമ്മാനങ്ങള്‍ നല്‍കും. ശിശു പരിപാലന കേന്ദ്രങ്ങളിലെ കുട്ടികള്‍ അതത് സ്ഥാപനങ്ങളില്‍ പരിപാടിയില്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി.
സര്‍ക്കാര്‍, പൊതു സ്ഥപനങ്ങളില്‍ ഓണ്‍ ഗ്രിഡ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് സബ്സിഡി
2021-2022 സാമ്പത്തിക വര്‍ഷം അനെര്‍ട്ട് ഡെപ്പോസിറ്റ് വര്‍ക്ക് ആയി പത്തനംതിട്ട ജില്ലയില്‍ 100 കിലോവാട്ട് ഓണ്‍ ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്നു. ഗുണഭോക്തൃ സ്ഥാപനത്തിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന പവര്‍ പ്ലാന്റുകള്‍ക്ക് കോണ്‍ട്രാക്ട് തുകയുടെ 10 ശതമാനം അനെര്‍ട്ട് സബ്സിഡി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് ജില്ലാ ഓഫീസുമായിട്ട് ബന്ധപെടുക. ഫോണ്‍: 9188119403
കുട്ടികള്‍ക്ക് ദേശീയ, സംസ്ഥാന ധീരതാ അവാര്‍ഡിന് അപേക്ഷിക്കാം
കുട്ടികള്‍ക്കായുള്ള ധീരതാ പ്രവര്‍ത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി (ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍) നല്‍കുന്ന ദേശീയ-ധീരത അവാര്‍ഡിനും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംസ്ഥാന അവാര്‍ഡിനും അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിക്കാണ് നല്‍കേണ്ടത്. സംഭവം നടക്കുമ്പോള്‍ ആറിനും പതിനെട്ട് വയസിനുമിടയ്ക്കുളള അര്‍ഹരായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ തിന്മകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ ഇവയ്ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയില്‍ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരുക്കുകള്‍ പറ്റുമെന്നതൊന്നും കണക്കിലെടുക്കാതെ മറ്റുളളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആസ്പദമായ സംഭവങ്ങള്‍ക്കാണ് അവാര്‍ഡ്. 2020 ജൂലൈ ഒന്നിനും 2021 സെപ്തംബര്‍ 30-നും ഇടയ്ക്കായിരിക്കണം സംഭവം.
സ്വര്‍ണ്ണം, വെളളി മെഡലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് പുറമേ ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡുളള ഭരത് അവാര്‍ഡ് എഴുപത്തി അയ്യായിരം രൂപ വീതമുളള മാര്‍ക്കേണ്ഡയ, ശ്രവണ്‍, പ്രഹ്ളാദ്, ഏകലവ്യ, അഭിമന്യു എന്നീ പേരുകളിലുള്ളതും, നാല്‍പതിനായിരം രൂപയുടെ ജനറല്‍ അവാര്‍ഡുകളുമടക്കം 25 ദേശീയ ബഹുമതികളാണ് ദേശീയ തലത്തില്‍ നല്‍കുന്നത്. മെഡലും അവാര്‍ഡിന് പുറമേ അര്‍ഹത നേടുന്ന കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുളള സാമ്പത്തിക ചെലവും തുടര്‍ന്നുളള ബിരുദം, ബിരുദാനന്തര ബിരുദം പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ വഹിക്കും. ജേതാക്കള്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. അപേക്ഷകരെ സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന സംസ്ഥാന ധീരതാ അവാര്‍ഡിനും പരിഗണിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഡോ.ഷിജൂഖാന്‍ അറിയിച്ചു.
അപേക്ഷാ ഫോറം ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ www.iccw.co.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ നിന്നും ഫോറം ലഭിക്കും. ഇതിനായി 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറില്‍ അഡ്രസ് സഹിതം ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി.ഒ, തിരുവനന്തപുരം-695 014 എന്ന വിലാസത്തില്‍ പൂരിപ്പിച്ച അപേക്ഷ, അവാര്‍ഡിന് അര്‍ഹമായ പ്രവൃത്തി സംബന്ധിച്ച് ഇംഗ്ലീഷില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട, ഇതു സംബന്ധിച്ച പത്ര വാര്‍ത്തകള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്തത്, മറ്റ് അനുബന്ധ രേഖകളും മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മൂന്ന് സെറ്റ് കോപ്പികള്‍ അയക്കണം. ദേശീയ ശിശുക്ഷേമ സമിതിയില്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15 ആയതിനാല്‍ അപേക്ഷകള്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ ലഭിക്കണം. സംസ്ഥാന ശിശുക്ഷേമ സമിതിയായിരിക്കും ദേശീയ അവാര്‍ഡിന് ശുപാര്‍ശ ചെയ്യുകയെന്ന് സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ നാഷണല്‍ / സ്റ്റേറ്റ് ബ്രേവറി അവാര്‍ഡ് ഫോര്‍ ചില്‍ഡ്രന്‍ 2021 എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471- 2324939, 2324932, 9447125124.
കോന്നി എലിമുള്ളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡിയില്‍ ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയിലെ 2021-22 അധ്യയന വര്‍ഷത്തിലെ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ജി യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദകോഴ്സുകളില്‍ അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്ക് www.ihrdadmissions.org എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും 350 രൂപ (എസ്.സി, എസ്.ടി 150 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം കോളേജില്‍ ലഭ്യമാക്കണം. എസ്.സി/എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് അനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് കോളേജ് ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടുക. ഫോണ്‍നമ്പര്‍ : 8547005074.
ഓണചന്തയും കര്‍ഷക ദിനാചരണവും 17ന് ; മികച്ച കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ഓണചന്തയും കര്‍ഷക ദിനാചരണവും ഈ മാസം 17 ന് (ചിങ്ങം ഒന്ന്) രാവിലെ 11.30 മുതല്‍ നടത്തും. ഇതിന്റെ ഭാഗമായി ഓണ ചന്തയില്‍ വില്‍പന നടത്തുന്നതിനായി വിപണി വിലയുടെ 10 ശതമാനം അധിക ചെലവില്‍ കാര്‍ഷികോത്പന്നങ്ങള്‍ സംഭരണം നടത്തുകയും 30 ശതമാനം വരെ കുറഞ്ഞ വിലയില്‍ വിതരണം നടത്തുകയും ചെയ്യും. കര്‍ഷക ദിനത്തില്‍ ആദരിക്കുന്നതിനായി പഞ്ചായത്തിലെ മികച്ച വനിത കര്‍ഷക, ക്ഷീര കര്‍ഷക, വാഴ കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, യുവ പ്രവാസി കര്‍ഷകന്‍, പട്ടിക ജാതി/ പട്ടിക വര്‍ഗ കര്‍ഷകന്‍, കര്‍ഷക തൊഴിലാളി എന്നീ വിഭാഗത്തില്‍പെട്ട മികച്ച കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പതിനാലിന് മുന്‍പ് മലയാലപ്പുഴ കൃഷി ഭവനില്‍ ലഭിക്കണം.
വാഹനം ലേലം ചെയ്യും
പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് ജില്ലാ നഗരാസൂത്രകന്റെ കാര്യാലയത്തിലെ വാഹനം കെഎല്‍ 03 ഇ 4375 നമ്പര്‍ മഹേന്ദ്രാ ജിപ്പ് കണ്ടം ചെയ്യുന്നതിനും ഇലക്ട്രിക് വാഹനം വാടകയ്ക്ക് എടുക്കുന്നതിനും അനുമതി ലഭിച്ചതിനാല്‍ നിലവിലുളള കാലഹരണപ്പെട്ട വാഹനം ഈ മാസം 27 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ നഗരാസൂത്രകന്റെ കാര്യാലയത്തില്‍ പരസ്യ ലേലം മുഖേന വില്‍ക്കും. താത്പര്യമുളളവര്‍ തിരിച്ചറിയല്‍ രേഖ സഹിതം ലേല സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കു കൊളളണം. ഫോണ്‍ : 0468 2222435.
ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഇന്റര്‍വ്യു മാറ്റിവെച്ചു
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റ്, എക്‌സ്‌റേ ടെക്‌നീഷ്യന്‍, സാനിട്ടേഷന്‍ വര്‍ക്കര്‍ എന്നീ തസ്തികകളിലേക്ക് വെള്ളിയാഴ്ച(ഓഗസ്റ്റ് 13) രാവിലെ 11ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യു ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 04735 231900.
ബി.എസ്.സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജന്‍സ് ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് പ്ലസ് ടു പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും സപ്ലൈകോ വെബ് സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.
ജില്ലാ വികസന സമിതി യോഗം ഓഗസ്റ്റ് 31ന്
ജില്ലാ വികസന സമിതി യോഗം ഓഗസ്റ്റ് 31ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും. ഇതിനു മുന്നോടിയായി പ്രീ ഡിഡിസി യോഗം ഓഗസ്റ്റ് 24ന് രാവിലെ 10.30ന് ഓണ്‍ലൈനായി നടക്കും. ഡിഡിസിയിലും പ്രീ ഡിഡിസിയിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളജില്‍ എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ തീയതി നീട്ടി
ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ (8547005034, 0469 2678983) എന്‍ജിനീയറിംഗ് കോളജിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) കോഴ്‌സിലേക്ക് എന്‍ആര്‍ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുളള കാലാവധി ഈ മാസം 13 ന് വൈകിട്ട് അഞ്ച് വരെ നീട്ടി. അപേക്ഷയുടെ പകര്‍പ്പും നിര്‍ദിഷ്ട അനുബന്ധങ്ങളും ഈ മാസം 24 ന് വൈകിട്ട് അഞ്ച് വരെ കോളജില്‍ സമര്‍പ്പിക്കാം.
അപേക്ഷാ ഫോം www.cek.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത് പൂരിപ്പിച്ച് [email protected] എന്ന ഇ മെയിലിലേക്ക് അയക്കുകയോ നേരിട്ട് കോളജില്‍ എത്തിക്കുകയോ ചെയ്യണം. അപേക്ഷാ ഫീസായി 1000 രൂപ ഓഫീസില്‍ നേരിട്ടോ ഡി.ഡി ആയോ ഓണ്‍ ലൈനായോ അടക്കാം. ഫോണ്‍: 0471 2677890, 2678982.