കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ നിന്നും സിന്തറ്റിക് ലഹരിമരുന്ന് പിടികൂടി ; സ്ത്രീയടക്കം എട്ട് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നഗരത്തിലെ ലോഡ്ജില്‍ നിന്നും സിന്തറ്റിക് ലഹരിമരുന്ന് പിടികൂടി. മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്നുമാണ് ലഹരി വസ്തുക്കളുമായി ഒരു സ്ത്രീ ഉള്‍പെടെ എട്ടു പേര്‍ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച്‌ നടക്കാവ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് മാരകമായ സിന്തറ്റിക് ലഹരിവസ്തുക്കള്‍ പിടികൂടിയത്. കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു എട്ടംഗസംഘം. പിടിയിലായ എല്ലാവരും കോഴിക്കോട് സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.

500 ഗ്രാം ഹാഷിഷും ആറ് ഗ്രാം എം.ഡി.എം ലഹരിമരുന്നുമാണ് പിടികൂടിയത്. എക്‌സൈസ് സംഘം കൂടി പരിശോധനയുടെ ഭാഗമായിരുന്നു. പോലീസും എക്സൈസും സ്ഥലത്തെത്തി ചോദ്യംചെയ്യല്‍ തുടരുകയാണ്. മൂന്ന് പേരെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...