സപ്ലൈക്കോ ഓണം ഫെയറിന് പത്തനംതിട്ടയില്‍ തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണം ആഘോഷിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങളില്‍ വീഴ്ച്ചയുണ്ടാകാതെ ശ്രദ്ധിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ) ആഭിമുഖ്യത്തില്‍ ആരംഭിച്ച പത്തനംതിട്ട ജില്ലാ ഓണം ഫെയര്‍ റോയല്‍ ഓഡിറ്റോറിയത്തില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ലോകത്താകെ ഉണ്ടാക്കിയത്. കോവിഡ് പ്രതിസന്ധിയെ എല്ലാ തരത്തിലും പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപടലാണ് സമൂഹത്തില്‍ നടത്തിവരുന്നത്. പ്രതിസന്ധിയുടെ ഇക്കാലത്ത് സംസ്ഥാന സര്‍ക്കാരിന് ധനപരമായ പ്രതിസന്ധി ഉണ്ടെങ്കിലും ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കുന്നതിന് വലിയ ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. സര്‍ക്കാര്‍ പൊതുജന നന്മയ്ക്കായി ഗുണകരമായ ഇടപെടലാണ് ജില്ലാ ഓണം ഫെയര്‍ പോലെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ഇത് ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണകരമാകട്ടെ എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആദ്യ വില്‍പ്പന പത്തനംതിട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സിന്ധു അനില്‍ നിര്‍വഹിച്ചു. സപ്ലൈകോ ഡിപ്പോ മാനേജര്‍ ആര്‍. രാജീവ്, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍. അയൂബ്ഖാന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി ജയന്‍, ടി.എം ഹമീദ്, സനോജ് മേമന, രാജു നെടുവംപുറം, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ കൃത്യമായ അളവില്‍ സപ്ലൈകോ ഓണം ഫെയറില്‍ നിന്ന് സാധനങ്ങള്‍ ലഭിക്കും. റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് സബ്സിഡി ലഭിക്കും. അല്ലാത്തവര്‍ക്ക് സാധാരണ നിരക്ക് ഈടാക്കും. പൊതുവിപണിയില്‍ ഇടപെട്ട് എല്ലാവര്‍ക്കും ഗുണകരമായ രീതിയില്‍ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, സ്റ്റേഷനറി സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഏത്തയ്ക്ക തുടങ്ങിയവ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതാണ് ഓണം ഫെയര്‍. ഈ മാസം 20 വരെയാണ് ജില്ലാ ഓണം ഫെയര്‍ പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് സപ്ലൈകോ ഓണം ജില്ലാ ഫെയറിന്റെ പ്രവര്‍ത്തന സമയം. ഈ മാസം 14 മുതല്‍ താലൂക്ക് തലത്തിലും സപ്ലൈകോ ഓണം ഫെയറിന് തുടക്കമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...