ടെന്‍ഡര്‍ ക്ഷണിച്ചു
കോന്നി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് 2021 സെപ്റ്റംബര്‍ മുതല്‍ 2022 ഓഗസ്റ്റ് 31 വരെയുളള കാലയളവിലേക്ക് ആവശ്യമായ റീയേജന്റ്, ലാബ് സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുന്നതിന് കരാര്‍ ഏറ്റെടുക്കാന്‍ താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന തീയതി ഈ മാസം 25 മുതല്‍ 31 വരെ. ഫോണ്‍: 0468 2243469.
ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കുന്ന ഇ- ഹെല്‍ത്ത് പദ്ധതിയിലേക്ക് ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ ഒഴിവുളള 25 തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത-ഡിപ്ലോമ /ബി എസ് സി/എംഎസ്സി/ബിടെക്/എംസിഎ (ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി). ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റേഷനില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രായം- 01.07.2021 ന് 40 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും [email protected] എന്ന വിലാസത്തില്‍ ഈ മാസം 22 ന് വൈകിട്ട് അഞ്ചിന് മുമ്പ് അയയ്ക്കണം.
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (സിഎഫ്ആര്‍ഡി) എന്ന സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍നിന്നും സീല്‍ഡ് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. സെക്യുരിറ്റി സ്റ്റാഫ് രണ്ട് എണ്ണം (അവധി ദിവസം ഉള്‍പ്പെടെ – 24 മണിക്കൂര്‍). ക്ലീനിംഗ്സ്റ്റാഫ് – മൂന്ന് എണ്ണം (എല്ലാ പ്രവൃത്തി ദിവസങ്ങളിലും – എട്ടു മണിക്കൂര്‍). സേവനം ലഭ്യമാക്കുന്നതിനുള്ള പ്രതിഫലത്തിന്റെ വിശദാംശങ്ങളും മറ്റു വ്യസ്ഥകളും ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26ന് വൈകുന്നേരം നാലുവരെ.
ദുരന്തനിവാരണ സുരക്ഷാ യാത്ര 27ന്
ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി അപകടസാധ്യതകള്‍ പരിശോധിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 27ന് പത്തനംതിട്ട-പമ്പ റോഡില്‍ ദുരന്തനിവാരണ സുരക്ഷാ യാത്ര നടത്തും.
ബിഎസ്‌സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്കുള്ള അഡ്മിഷന്‍
പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റി (സി.എഫ്.ആര്‍.ഡി) ന്റെ കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ്‌ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് പ്ലസ് ടു പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 17. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും സപ്ലൈകോ വെബ്‌സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.
ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പതിനൊന്നാം ക്ലാസ് പ്രവേശനം നീട്ടി
ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ 2021-22 അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി ഈ മാസം 18 വരെ നീട്ടിയതായി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷയും അനുബന്ധ രേഖകളും 24 ന് വൈകിട്ട് മൂന്നിന് മുമ്പായി ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
കുട്ടികള്‍ക്ക് ദേശീയ, സംസ്ഥാന ധീരതാ അവാര്‍ഡിന് അപേക്ഷിക്കാം
കുട്ടികള്‍ക്കായുള്ള ധീരതാ പ്രവര്‍ത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി (ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍) നല്‍കുന്ന ദേശീയ-ധീരത അവാര്‍ഡിനും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംസ്ഥാന അവാര്‍ഡിനും അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിക്കാണ് നല്‍കേണ്ടത്. സംഭവം നടക്കുമ്പോള്‍ ആറിനും പതിനെട്ട് വയസിനുമിടയ്ക്കുളള അര്‍ഹരായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ തിന്മകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയില്‍ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരുക്കുകള്‍ പറ്റുമെന്നതൊന്നും കണക്കിലെടുക്കാതെ മറ്റുളളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആസ്പദമായ സംഭവങ്ങള്‍ക്കാണ് അവാര്‍ഡ്. 2020 ജൂലൈ ഒന്നിനും 2021 സെപ്തംബര്‍ 30-നും ഇടയ്ക്കായിരിക്കണം സംഭവം.
സ്വര്‍ണ്ണം, വെളളി മെഡലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് പുറമേ ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡുളള ഭരത് അവാര്‍ഡ് എഴുപത്തി അയ്യായിരം രൂപ വീതമുളള മാര്‍ക്കേണ്ഡയ, ശ്രവണ്‍, പ്രഹ്‌ളാദ്, ഏകലവ്യ, അഭിമന്യു എന്നീ പേരുകളിലുള്ളതും, നാല്‍പതിനായിരം രൂപയുടെ ജനറല്‍ അവാര്‍ഡുകളുമടക്കം 25 ദേശീയ ബഹുമതികളാണ് ദേശീയ തലത്തില്‍ നല്‍കുന്നത്. മെഡലും അവാര്‍ഡിന് പുറമേ അര്‍ഹത നേടുന്ന കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുളള സാമ്പത്തിക ചെലവും തുടര്‍ന്നുളള ബിരുദം, ബിരുദാനന്തര ബിരുദം പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ വഹിക്കും. ജേതാക്കള്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. അപേക്ഷകരെ സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന സംസ്ഥാന ധീരതാ അവാര്‍ഡിനും പരിഗണിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഡോ.ഷിജൂഖാന്‍ അറിയിച്ചു.
അപേക്ഷാ ഫോറം ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ www.iccw.co.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ നിന്നും ഫോറം ലഭിക്കും. ഇതിനായി 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറില്‍ അഡ്രസ് സഹിതം ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി.ഒ, തിരുവനന്തപുരം-695 014 എന്ന വിലാസത്തില്‍ പൂരിപ്പിച്ച അപേക്ഷ, അവാര്‍ഡിന് അര്‍ഹമായ പ്രവൃത്തി സംബന്ധിച്ച് ഇംഗ്ലീഷില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്, ഇതു സംബന്ധിച്ച പത്ര വാര്‍ത്തകള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്തത്, മറ്റ് അനുബന്ധ രേഖകളും മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മൂന്ന് സെറ്റ് കോപ്പികള്‍ അയക്കണം.
ദേശീയ ശിശുക്ഷേമ സമിതിയില്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15 ആയതിനാല്‍ അപേക്ഷകള്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ ലഭിക്കണം. സംസ്ഥാന ശിശുക്ഷേമ സമിതിയായിരിക്കും ദേശീയ അവാര്‍ഡിന് ശുപാര്‍ശ ചെയ്യുകയെന്ന് സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ നാഷണല്‍ / സ്റ്റേറ്റ് ബ്രേവറി അവാര്‍ഡ് ഫോര്‍ ചില്‍ഡ്രന്‍ 2021 എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471- 2324939, 2324932, 9447125124.
ടേബിള്‍ ടോക്ക്: കുട്ടികള്‍ക്ക് പ്രഭാഷണം നടത്താന്‍ അവസരം
ലിംഗനീതിക്കായി, സ്ത്രീധന സമ്പ്രദായത്തിനെതിരേ കുട്ടികള്‍ക്ക് പ്രഭാഷണം നടത്തുന്നതിന് ടേബിള്‍ ടോക്ക് എന്ന പേരില്‍ ശിശുക്ഷേമ സമിതി അവസരം ഒരുക്കുന്നു. ഓഗസ്റ്റ് 15ന് രാത്രി ഏഴിന് വീടുകളില്‍ കുട്ടികളും കുടുംബാംഗങ്ങളും ചേര്‍ന്ന് ടേബിള്‍ ടോക്ക് സംഘടിപ്പിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യദീപം തെളിക്കും. പ്രഭാഷണ വീഡിയോ ജില്ലാ ശിശുക്ഷേമസമിതിയുടെ 9400063953, 9645374919 എന്നീ നമ്പരിലേക്ക് വിലാസവും വിശദാംശങ്ങളും രേഖപ്പെടുത്തി ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചിന് അകം അയയ്ക്കണം. വീഡിയോയുടെ ദൈര്‍ഘ്യം 15 മിനിറ്റ്. ഏറ്റവും മികച്ച പ്രഭാഷണത്തിന് എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ ജില്ല, സംസ്ഥാന തലത്തില്‍ സമ്മാനങ്ങള്‍ നല്‍കും. ശിശു പരിപാലന കേന്ദ്രങ്ങളിലെ കുട്ടികള്‍ അതത് സ്ഥാപനങ്ങളില്‍ പരിപാടിയില്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി.
വാഹനത്തിന് റീടെന്‍ഡര്‍ ക്ഷണിച്ചു
റാന്നി അഡീഷണല്‍ പെരുനാട് ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്നതിന് റീടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25 രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് പെരുനാട് റാന്നി അഡീഷണല്‍ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 8921554382, 9526712540.
മണ്ണ് ലേലം 25ന്
അടൂര്‍ കോടതി സമുച്ചയം പരിസരത്ത് നിക്ഷേപിക്കപ്പെട്ടിട്ടുള്ള 1090.8 ക്യുബിക് മീറ്റര്‍ (2181.6 മെട്രിക് ടണ്‍) മണ്ണ് ഈ മാസം 25ന് പകല്‍ 11ന് ലേലം ചെയ്യും. മതിയായ നിരതദ്രവ്യം കെട്ടി വച്ച് താല്‍പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04734224826. അടൂര്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ (ആസ്ഥാനം).
ഗതാഗത നിയന്ത്രണം
വാലങ്കര അയിരൂര്‍ റോഡിന്റെ ടാറിംഗ് പ്രവര്‍ത്തികള്‍ 14 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഇതുവഴി യാത്ര ചെയ്യേണ്ട വാഹനങ്ങള്‍ തടിയൂര്‍ വഴിയും എഴുമറ്റൂര്‍ വഴിയും തിരിഞ്ഞു പോകണം.
കുമ്പഴ മത്സ്യമാര്‍ക്കറ്റ്: ആരോഗ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പങ്കെടുക്കുന്ന യോഗം 14ന്
കുമ്പഴയില്‍ നിര്‍മിക്കുന്ന ആധുനിക മത്സ്യ മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം നാളെ (14) രാവിലെ 11ന് കുമ്പഴയില്‍ ഓഡിറ്റോറിയത്തില്‍ ചേരും.
ആറന്മുള വള്ളംകളി : ആരോഗ്യമന്ത്രി പങ്കെടുക്കുന്ന യോഗം നാളെ(14)
ആറന്മുള വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട് കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നാളെ (14) ഉച്ചകഴിഞ്ഞ് മൂന്നിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേരും.