മാവ് ലേലം
പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപ വിഭാഗം മല്ലപ്പളളിയുടെ അധീനതയിലുള്ള പൂവനാല്‍ക്കടവ് ചെറുകോല്‍പ്പുഴ റോഡില്‍ അപകടകരമായി നില്‍ക്കുന്ന മാവുകള്‍ സെപ്റ്റംബര്‍ 14 രാവിലെ 11.30ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപ വിഭാഗം മല്ലപ്പളളി ഓഫീസുമായോ 0469-2680120 എന്ന നമ്പരിലോ ബന്ധപ്പെടണം.
ആംബുലന്‍സ് ഡ്രൈവറുടെ ഒഴിവ്
വടശേരിക്കര ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന മാരുതി ഓമ്‌നി ആംബുലന്‍സിന്റെ ഡ്രൈവറുടെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബര്‍ ഒന്‍പതിന് വൈകിട്ട് അഞ്ചിന് മുന്‍പായി നേരിട്ടോ മെയില്‍ മുഖേനയോ കുടുബാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കണം.
യോഗ്യത – എട്ടാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കണം, ലൈറ്റ് മോട്ടോര്‍ വഹിക്കിള്‍/ഹെവി ലൈസന്‍സ്, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. വടശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍: വിദ്യാഭാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്. ഫോണ്‍ നമ്പര്‍: 04735 – 251773, ഇമെയില്‍ [email protected].
ബിടെക്ക് കോഴ്‌സ് (എന്‍ആര്‍ഐ) പ്രവേശനം
സര്‍ക്കാര്‍ സ്ഥാപനമായ അടൂര്‍ മണക്കാല ഐഎച്ച്ആര്‍ഡി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ബിടെക്കിന് ഏതാനും എന്‍ആര്‍ഐ സീറ്റുകള്‍ ഒഴിവുണ്ട്. കെഇഎഎം 21 പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം നേടാം. എന്നാല്‍, കെഇഎഎം21 അനുസരിച്ചുള്ള പ്ലസ്ടു യോഗ്യതകള്‍ അനിവാര്യമാണ്. താത്പര്യമുള്ളവര്‍ കോളജിന്റെ വെബ്‌സൈറ്റില്‍(www.cea.ac.in) പറഞ്ഞിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ മൂന്നിന് പതിനൊന്നിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447603812, 8547005100, 9446991102, 9447268250.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം സെപ്റ്റംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് 2.30 ന് ചേരും. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ചങ്ങനാശേരി വനിതാ ഐടിഐ പ്രവേശനം
ചങ്ങനാശേരി ഗവ. വനിതാ ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ രണ്ടു വര്‍ഷം (എന്‍സിവിടി), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ഒരു വര്‍ഷം (എസ് സിവിടി) എന്നീ ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന 100 രൂപ ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 14. വെബ്‌സൈറ്റ് www.itiwchanganacherry.kerala.gov.in. ഫോണ്‍: 9746411564, 04812400500. 8281444863.
പോളിടെക്‌നിക്ക് ഡിപ്ലോമ അപേക്ഷയില്‍ ഐഎച്ച്ആര്‍ഡി
കോളജുകള്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ അവസരം ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് നിലവില്‍ അപേക്ഷ നല്‍കിയവര്‍ക്കും ഐഎച്ച്ആര്‍ഡി പോളിടെക്‌നിക്ക് കോളജുകള്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയവര്‍ക്കും അപേക്ഷയിലെ തിരുത്തലുകള്‍ ഉള്‍പ്പടെ ഓപ്ഷന്‍ പുന:ക്രമീകരിക്കാനുള്ള അവസരം സെപ്റ്റംബര്‍ രണ്ടു വരെ. കൂടുതല്‍ വിവരത്തിന് തൊട്ടടുത്തുള്ള ഐഎച്ച്ആര്‍ഡി പോളിടെക്‌നിക്ക് ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപ്പെടണം.
ഡി ആന്‍ഡ് ഒ ലൈസന്‍സ് ഫീസ്
പത്തനംതിട്ട നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ഡി ആന്‍ഡ് ഒ ലൈസന്‍സ് ഫീസ് പിഴകൂടാതെ അടക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31. ഈ തീയതിക്കുശേഷം ലൈസന്‍സുകള്‍ പുതുക്കുമ്പോള്‍ ലേറ്റ് ഫീസും പിഴയും ഉല്‍പ്പെടെ അടയ്‌ക്കേണ്ടി വരും. ഈ അവസരം സ്ഥാപന ഉടമകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് അവധി
കുട്ടവഞ്ചി സവാരി കേന്ദ്രം സ്ഥിതി ചെയ്യുന്ന മണ്ണീറ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതിനാല്‍ 31 വരെ കേന്ദ്രത്തിന് അവധിയായിരിക്കും.