പത്തനംതിട്ടയിലെ ഗതാഗത നിയന്ത്രണം ; നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു
പത്തനംതിട്ട നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നടന്ന ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിയോഗത്തില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നഗരസഭയില്‍ നേരിട്ടോ, [email protected] എന്ന ഇമെയില്‍ വിലാസത്തിലോ സെപ്റ്റംബര്‍ 10 ന് മുമ്പായി നല്‍കാമെന്ന് പത്തനംതിട്ട നഗരസഭ സെക്രട്ടറി അറിയിച്ചു.
വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കുള്ള ബി.എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമവകുപ്പ് നല്‍കുന്ന 2021-22 ലെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം 3,00,000 രൂപ വരെയാണെങ്കില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
www sainikawelfarekerala.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന മലയാളത്തിലുള്ള അപേക്ഷ ഫോറത്തില്‍ രണ്ടു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷിക്കാം. 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 30 ന് മുന്‍പായും, ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 31 ന് മുന്‍പായും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0468-2961104.
അഭയകിരണം ധനസഹായ പദ്ധതി ; അപേക്ഷ ക്ഷണിച്ചു
50 വയസിന് മുകളില്‍ പ്രായമുളളതും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും പ്രായപൂര്‍ത്തിയായ മക്കളില്ലാത്തതുമായ അശരണരായ വിധവകളെ സംരക്ഷിക്കുന്നതിനു 2021-22 സാമ്പത്തിക വര്‍ഷത്തേക്കു പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവരും ആനുകൂല്യം തുടര്‍ന്ന് ലഭ്യമാകുന്നതിനായി വീണ്ടും അപേക്ഷ സമര്‍പ്പിക്കണം.
വിശദ വിവരങ്ങളും അപേക്ഷാ ഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ് പേജില്‍ എങ്ങനെ അപേക്ഷിക്കാം എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. പൊതുജന പദ്ധതികള്‍ – അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ് പേജ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുളള പേജ് തുറന്നു വരും. അതിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ പാലിച്ച് അപേക്ഷിക്കണം. ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15. ഫോണ്‍ : 0468 2966649.
ഗസ്റ്റ് അധ്യാപക നിയമനം ; വെച്ചൂച്ചിറ ഗവ.പോളിടെക്നിക് കോളേജ്
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കെമസ്ട്രി തസ്തികയിലേക്കു ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും, പി.എച്ച്.ഡി/നെറ്റ് ആണ് യോഗ്യത.
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം /തത്തുല്യം, ഡിഗ്രി / പി.ജി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 10 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ് / അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671
എംകോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയിലെ 2021-22 അധ്യയന വര്‍ഷത്തിലെ ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
എം.ജി യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജില്‍ എംകോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ കോഴ്സിലേക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്ക് www.ihrdadmissions.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് അനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് കോളേജ് ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടുക. ഫോണ്‍ :8547005074.
എംഎസ്‌സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്കുളള അഡ്മിഷന്‍
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി) കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ്ടെക്നോളജി (സിഎഫ്റ്റികെ) നടത്തുന്ന എംഎസ്‌സി ഫുഡ്ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും സപ്ലൈകോ വെബ്സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.
വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ക്കായി അപേക്ഷിക്കാം
60 വയസിനു മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് (കാഴ്ചവൈകല്യം, കേഴ്വി വൈകല്യം, ശാരീരിക വൈകല്യം )എന്നിവ പരിഹരിക്കുന്നതിനുള്ള സഹായ ഉപകരണങ്ങള്‍ക്കായി രാഷ്ട്രീയ വയോ ശ്രീ യോജന പദ്ധതി പ്രകാരം അക്ഷയകേന്ദ്രങ്ങള്‍ (കസ്റ്റമര്‍ സര്‍വീസ് സെന്റര്‍) വഴി അപേക്ഷ സമര്‍പ്പിക്കാം. വരുമാനം 15,000 രൂപക്ക് താഴെയുള്ള ആവശ്യക്കാരായ വയോജനങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ വഴി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2325168.
ഡിഗ്രി പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാര്‍ത്തികപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാശാലയുടെ ബിരുദ കോഴ്‌സുകളായ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിബിഎ, ബിസിഎ, ബികോം കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ് തുടങ്ങിയവയിലേക്ക് 2021-22 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകളിലേക്ക് യൂണിവേഴ്സിറ്റിയും ബാക്കി 50 ശതമാനം സീറ്റുകളില്‍ കോളജ് നേരിട്ടുമാണ് അഡ്മിഷന്‍ നടത്തുന്നത്.
രണ്ട് പ്രവേശന രീതിയിലും ഒരേ ഫീസാണ്. എസ്‌സി/ എസ്ടി/ ഒഇസി കുട്ടികള്‍ക്ക് ഗവ. അംഗീകൃത ഇളവുകള്‍ ഉണ്ട്. കോളജ് ഫില്‍ ചെയ്യുന്ന സീറ്റുകളില്‍ പരിഗണിക്കുന്നതിനായി ഈ മാസം 5 ന് മുമ്പ് www.keralauniversity.ac.in വഴി അപേക്ഷിച്ച ശേഷം www.ihrdadmissions.org എന്ന സൈറ്റില്‍ കൂടി രജിസ്റ്റര്‍ ചെയ്യണം. പ്രിന്റ് ഔട്ട് കോളജില്‍ ഹാജരാക്കണം. അഡ്മിഷനുമായി ബന്ധപ്പെട്ട് കോളജില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നു. കോളജില്‍ നേരിട്ടും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005018, 9495069307, 0479 2485370. ഹെല്‍പ്പ് ഡെസ്‌ക് – 7902330654, 9446724579, 9961559920, 8075555437.
മലയാലപ്പുഴ കൃഷി ഭവനില്‍ തെങ്ങിന്‍ തൈ വിതരണം
മലയാലപ്പുഴ കൃഷി ഭവനില്‍ ഡബ്ല്യൂ.സി.ടി ഇനത്തില്‍പെട്ട 700 തെങ്ങിന്‍ തൈകളും(ഒന്നിന് 50 രൂപ), ഹൈബ്രിഡ് ഇനത്തില്‍പെട്ട 195 തെങ്ങിന്‍ തൈകളും (ഒന്നിന് 125 രൂപ) വിതരണം ചെയ്യും. ആവശ്യമുളളവര്‍ ഈ മാസം ആറിന് 2021-22 ലെ കരം രസീതുമായി മലയാലപ്പുഴ കൃഷി ഭവനില്‍ എത്തണം.
ഐടിഐ പ്രവേശനം
കൊടുമണ്‍ ഐക്കാട് ഗവ. ഐടിഐയില്‍ എന്‍സിവിടി അംഗീകാരമുളള (ഡ്രാഫ്റ്റ്സ് മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ ട്രേഡുകളിലേക്കുളള 2021-23 ബാച്ചിലേക്കുളള അപേക്ഷ ക്ഷണിച്ചു. യോഗ്യത – പത്താംക്ലാസ് വിജയം. www.scdd.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പി.ഡി.എഫ് ഫോര്‍മാറ്റില്‍ സ്‌കാന്‍ ചെയ്ത് ഒരു ഫയല്‍ ആക്കി www.scdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ഐ ടി ഐ അഡ്മിഷന്‍ 2021 എന്ന ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കാം.
പ്ലസ് ടു അല്ലെങ്കില്‍ വിഎച്ച്എസ്ഇ യോഗ്യതയുളളവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗത്തിനും 10 ശതമാനം വീതം പട്ടിക വര്‍ഗം, മറ്റ് വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ പരിശീലനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഫോണ്‍: 04734-280771, 9400849337, 9495978703, 9446531099.