കറവ പശു പരിപാലനം അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച(ഒക്‌ടോബര്‍ 8) രാവിലെ 11 മുതല്‍ കറവ പശു പരിപാലനം -അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അന്നേ ദിവസം രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും മേല്‍വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0476-2698550.
സൗജന്യപരിശീലനം
ഫാസ്റ്റ് ഫുഡ്, പിസ്സാ അടക്കമുള്ള ബേക്കറി ഉല്‍പന്നങ്ങളുടെ സൗജന്യ പരിശീലനം എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍ : 0468-2270244, 04682-270243
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം; അപേക്ഷ ക്ഷണിച്ചു
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം-നിര്‍മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ബില്ലുകള്‍ തയ്യാറാക്കുന്നതിനും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലേക്ക് പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നോ http://panchayat.lsgkerala.gov.in/malayalapuzhapanchayat/ എന്ന വെബ് സൈറ്റില്‍ നിന്നോ അറിയാം. ഫോണ്‍ : 0468-2300223.
ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ (ഗസ്റ്റ് ) രണ്ട് ഒഴിവ് ഉണ്ട്. വെല്‍ഡര്‍ ട്രേഡില്‍ ഐടിഐ (എന്‍.ടി.സി. /എന്‍.എ.സി.) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ഡിപ്ലോമ /ഡിഗ്രി മെക്കാനിക്കലും പ്രവര്‍ത്തി പരിചയവുമുളളവര്‍ ഈ മാസം എട്ടിന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ ഹാജരാകണം. ഫോണ്‍ : 0468-2258710,