സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കം വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്റെ നേതൃത്വത്തില്‍ അടൂര്‍ ഗവ.ഗേള്‍സ്, ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ സന്ദര്‍ശിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ റാണിയുടെ സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം. സര്‍ക്കാര്‍ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് നടത്തേണ്ട മുന്നൊരുക്കള്‍ വിലയിരുത്തുന്നതിനായാണ് സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നിലവിലുള്ള ഭൗതിക സാഹചര്യങ്ങള്‍ പരിശോധിച്ച് വിലയിരുത്തി. ഈ മാസം 20, 21 തീയതികളില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനു, ഗ്രാമപഞ്ചായത്ത് അംഗം ശരത് ചന്ദ്രന്‍, പ്രിന്‍സിപ്പല്‍മാരായ സജി വര്‍ഗീസ്, എം.അഷ്‌റഫ്, ഹെഡ്മിസ്ട്രസ് ബി.ബിന്ദു, ഹെഡ്മാസ്റ്റര്‍ വിമല്‍ കുമാര്‍, അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ സഖറിയ, എസ്.എം.സി ചെയര്‍മാന്‍ തമ്പികുട്ടി, പി.ടി.എ പ്രസിഡന്റ് ആര്‍.സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...