കള്ളുഷാപ്പുകളുടെ ലേലം
ജില്ലയിലെ വില്‍പ്പനയില്‍ പോകാത്തതും വില്‍പന റദ്ദ് ചെയ്തതുമായ അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് 5, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് 1, കോന്നി റേഞ്ചിലെ ഗ്രൂപ്പ് 1 കളളുഷാപ്പുകള്‍ 2021-22 വര്‍ഷത്തേക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഈ മാസം 25, 26 തീയതികളില്‍ രാവിലെ 11ന് പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ജില്ലാ കളക്ടരുടെ നേതൃത്വത്തില്‍ ലേലം നടക്കും. വില്‍പ്പനയില്‍ പങ്കെടുക്കാന്‍ താല്പര്യമുളള വ്യക്തികള്‍ ആവശ്യമായ ഡിമാന്റ് ഡ്രാഫ്റ്റ് അനുബന്ധ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം നേരിട്ട് വില്‍പ്പനയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും അറിയാം. 0468-2222873
കോവിഡ് ധനസഹായം ലഭിക്കാത്ത മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് പരാതി നല്‍കാം
കോവിഡ് ധനസഹായത്തിന് കഴിഞ്ഞ തവണ അപേക്ഷിക്കുകയും ധനസഹായം ലഭിക്കാതെ വരികയും ചെയ്ത കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ഈ മാസം 20നകം ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കണം. ക്ഷേമനിധിയുടെ വെബ്‌സൈറ്റിലും (www.kmtboard.in) പരാതി സമര്‍പ്പിക്കാം. ക്ഷേമനിധിയില്‍ നിന്നും ആദ്യഗഡു കോവിഡ് ധനസഹായമായ 2000 രൂപ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇവര്‍ക്ക് മുമ്പ് ധനസഹായം ലഭിച്ച അതേ അക്കൗണ്ടിലേക്ക് തന്നെ 1000 രൂപ കൂടി വിതരണം ചെയ്യും. ഫോണ്‍ : 0495-2966577.
കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ സീറ്റൊഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469-2785525, 8078140525 എന്ന നമ്പരില്‍ ബന്ധപ്പെടുക. വെബ്‌സൈറ്റ് ksg.keltron.in
ബിരുദ കോഴ്സുകളില്‍ സീറ്റ് ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോന്നി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദ കോഴ്സുകളില്‍ സീറ്റ് ഒഴിവ്. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് അനുകുല്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 8547005074.
സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ എന്നീ ബിരുദ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍ : 9446302066, 0468-2224785.
ജേണലിസം കോഴ്‌സ്: സീറ്റുകള്‍ ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. അവസാന തീയതി ഒക്ടോബര്‍ 20. പ്രായപരിധി 30 വയസ്. പ്രിന്റ് ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയയില്‍ പരിശീലനം ലഭിക്കും. ഇതോടൊപ്പം ഇന്റേണഷിപ്പ്, പ്ലേസ്‌മെന്റ സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544958182, 8137969292. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, സെക്കന്റ് ഫ്‌ളോര്‍, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം-695014. കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, തേഡ് ഫ്‌ളോര്‍, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്-673002.
മരങ്ങള്‍ വെട്ടിമാറ്റുന്നതിന് പുനര്‍ലേലം
തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മഴ മരം, ബദാം, കണിക്കൊന്ന എന്നീ മൂന്നു മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും മാഞ്ചിയം, വട്ട, രണ്ട് ഞാവല്‍ എന്നീ മരങ്ങളുടെ ശിഖരങ്ങള്‍ കോതി മാറ്റി നീക്കംചെയ്യുന്നതിനു പുനര്‍ലേലം നടക്കും. ഈ മാസം 18ന് രാവിലെ 11ന് തിരുവല്ല താലൂക്ക് ആശുപത്രി ഓഫീസില്‍ നടക്കും. മരം മുറിക്കുന്ന വേളയില്‍ സമീപത്തു നില്‍ക്കുന്ന വൃക്ഷത്തൈകള്‍ നശിച്ചു പോകാതെ ശ്രദ്ധിക്കേണ്ടതും വൃക്ഷത്തില്‍ മുട്ടകളോ കുഞ്ഞുങ്ങളോടോ കൂടിയ പക്ഷികൂടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം മരം മുറിക്കുന്നതിന് മുമ്പായി വനംവകുപ്പ് അധികൃതരെ സൂപ്രണ്ട് വഴി അറിയിക്കണം. ലേലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്ന് ലഭിക്കും. കഴിഞ്ഞ ലേലത്തില്‍ ആരും പങ്കെടുക്കാത്തതിനാലാണ് പുനര്‍ലേലം നടത്തുന്നത്. ഫോണ്‍ : 0469-2602494
പോളിടെക്‌നിക് കോളേജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍
ത്രിവത്സര ഡിപ്‌ളോമ കോഴ്‌സ് അഡ്മിഷനുമായി ബന്ധപ്പെട്ട് ഐ.എച്ച്.ആര്‍.ഡി പോളിടെക്‌നിക്കുകള്‍ക്ക് നേരിട്ട് സ്‌പോട്ട് അഡ്മിഷന്‍ നടത്തുവാന്‍ സര്‍ക്കാരില്‍ നിന്നും ഉത്തരവ് ലഭിച്ച പശ്ചാത്തലത്തില്‍ ഐ.എച്ച്.ആര്‍.ഡിയുടെ കരുനാഗപ്പള്ളി (ഫോണ്‍ : 0476-2623597, 8547005083),മറ്റക്കര (ഫോണ്‍ : 0481-2542022, 8547005081), പൈനാവ് (ഫോണ്‍ : 0486-2232246, 8547005084), മാള (ഫോണ്‍ : 0480-2233240, 8547005080), കുഴല്‍മന്ദം (ഫോണ്‍: 04922272900, 8547005086) വടകര (ഫോണ്‍: 0496-2524920, 8547005079) കല്ല്യാശ്ശേരി (ഫോണ്‍ : 0497-2780287, 8547005082) എന്നീ പോളിടെക്‌നിക് കോളേജുകളിലേക്കും, പൂഞ്ഞാര്‍ (ഫോണ്‍ :8547005085) എഞ്ചിനീയറിംഗ് കോളേജിലേക്കും അഡ്മിഷന്‍ ആഗ്രഹിക്കുന്ന എസ്‌ഐടിടിആര്‍ മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഒക്ടോബര്‍ 9 ന് 12 നകം ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 11, 12 തീയതികളിലും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരില്‍ നിന്നും ഒക്ടോബര്‍ 13, 16 തീയതികളിലും സ്‌പോട്ട് അഡ്മിഷന്‍ നടത്തുമെന്ന് ഡറക്ടര്‍ അറയിച്ചു.