പോക്സോ കേസില്‍ ചെങ്ങന്നൂര്‍ വെണ്മണി സ്വദേശിക്ക് 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗിക വേഴ്ച നടത്തിയതിന് ചെങ്ങന്നൂര്‍ വെണ്മണി സ്വദേശി ജിജോ പി. ജയിംസിന് (26) പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ സ്പെഷ്യല്‍ കോടതി 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2016 ഒക്ടോബര്‍ മാസമാണ് സംഭവം. 16 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് ഇയാള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുരമ്പാലയിലുള്ള കുടുംബ വീട്ടില്‍ അമ്മൂമ്മയുടെ സംരക്ഷണയില്‍ ആയിരുന്നു പെണ്‍കുട്ടി.

പെണ്‍കുട്ടിയെ പ്രതിയുടെ വല്യച്ഛന്റെ ചെങ്ങന്നൂര്‍ വെണ്മണിയിലുള്ള വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.  പെണ്‍കുട്ടിയെ കാണാതായ വിവരം രക്ഷകര്‍ത്താവായ അമ്മൂമ്മ പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന്  മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം പുറംലോകം അറിഞ്ഞതോടെ പ്രതിയുടെ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് പെണ്‍കുട്ടിയെ പന്തളം പോലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് പ്രതിയായ ജിജോയെ പന്തളം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പതിനെട്ട് സാക്ഷികള്‍ ഉണ്ടായിരുന്ന കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി ഐ.പി.സി 376, പോക്സോ 4 എന്നീ വകുപ്പുകള്‍ പ്രകാരം 10 വര്‍ഷത്തെ കഠിന തടവും അന്‍പതിനായിരം രൂപ പിഴയും, ഐ.പി.സി. 363, 366 എന്നീ വകുപ്പുകള്‍ പ്രകാരം 5 വര്‍ഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും വിധിച്ചു. 363, 366 എന്നീ വകുപ്പുകള്‍ പ്രകാരമുളള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

പ്രിന്‍സിപ്പല്‍ പോക്സോ ജഡ്ജ് ജയകുമാര്‍ ജോണാണ് വിധി പ്രസ്താവിച്ചത്. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായ കേസില്‍ പ്രിന്‍സിപ്പല്‍ പോക്സോ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍  മാത്യൂസ് ഹാജരായി. പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്‍. സുരേഷാണ് അന്വേഷണം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....