Tuesday, July 8, 2025 5:58 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) കോഴ്സ് ; ഓപ്ഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ എഐസിടിഇ പുതിയതായി അനുവദിച്ച ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സായ സൈബര്‍ സെക്യൂരിറ്റിയില്‍ പ്രവേശനത്തിന് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 60 സീറ്റിലേക്കാണ് അഡ്മിഷന്‍. 30 സീറ്റ് മെറിറ്റും 30 സീറ്റ് മാനേജ്മെന്റുമാണ്. കുറഞ്ഞ ചിലവില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) കോഴ്സ് പഠനം ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ എഞ്ചിനീയറിംഗ് കോളേജില്‍ മാത്രമാണ് നിലവില്‍ അവസരമുള്ളത്. 2013 മുതല്‍ ഈ മേഖലയില്‍ നിലവില്‍ എം.ടെക് കോഴ്സും കോളേജില്‍ നടത്തുന്നുണ്ട്. കോഴ്സില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in യില്‍ കീം 2021 എന്ന ഏകജാലക സംവിധാനത്തില്‍ ഓണ്‍ലൈനായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. അവസാനതീയതി ഈ മാസം ഒന്‍പതിന് വൈകിട്ട് അഞ്ച് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447778145, 9447402630, 0469-2677890, 0469-2678983, 8547005034, എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. www.cek.ac.in Email: [email protected]

ഇന്നത്തെ കാലഘട്ടത്തിനാവശ്യമായി രൂപാന്തരപ്പെട്ടിട്ടുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ അനിയന്ത്രിതമായ ഉപയോഗവും ഇന്റര്‍നെറ്റിന്റെ പഴുതുകളുള്ള പ്രവര്‍ത്തനവും മൂലം വ്യാപകമായി സൈബര്‍ ആക്രമണങ്ങളും സുരക്ഷിത അരക്ഷിതാവസ്ഥയും ഉണ്ടാകുന്നു. ഇതിനാല്‍ സൈബര്‍ സുരക്ഷാ അത്യന്താപേക്ഷിതമാകുകയും സൈബര്‍ സുരക്ഷയില്‍  /സൈബര്‍ ഫോറന്‍സിക്‌സില്‍ പ്രാവീണ്യം നേടിയവരുടെ ആവശ്യകത ദിവസേന പലമടങ്ങ് വര്‍ധിച്ചു വരുന്നതായും പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നു. സൈബര്‍ സുരക്ഷയില്‍/ ഫോറന്‍സിക്‌സില്‍ അധിഷ്ഠിതമായ കരിക്കുലവും സിലബസും തയ്യാറാക്കിയിട്ടുള്ള ഈ കോഴ്സ് ഈ മേഖലയില്‍ പ്രാവീണ്യം നേടുന്നതിന് ഉപകാരമാകുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ടെക്നോളജി, ബാങ്കിങ്, ധനകാര്യസേവനം, ഇന്‍ഷുറന്‍സ് രംഗത്തുനിന്നുള്ള കമ്പനികളിലാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ ആവശ്യം കുടുതലായിട്ടുള്ളത്. സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി കോണ്‍സള്‍റ്റന്റ്, സൈബര്‍ സെക്യൂരിറ്റി ആര്‍ക്കിടെക്ട്, സൈബര്‍ സെക്യൂരിറ്റി ഡയറക്ടര്‍, പെനെട്രേഷന്‍ ടെസ്റ്റര്‍, സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങി നിരവധി തൊഴില്‍ അവസരങ്ങളാണ് ഈ കോഴ്സ് മുഖേന ലഭിക്കുന്നത്.

വിമുക്തഭടന്മാരുടെ തൊഴില്‍ രജിസ്‌ട്രേഷന്‍
2000 ജനുവരി ഒന്നു മുതല്‍ 2021 അഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ പോയ വിമുക്തഭടന്മാര്‍ക്ക് 2021 30 നവംബര്‍ വരെ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സര്‍ക്കാര്‍ സമയം അനുവദിച്ചു. 03/2019 മുതല്‍ 07/2021 വരെ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടിയിരുന്ന എസ് സി/എസ് ടി വിഭാഗത്തില്‍പ്പെട്ട വിമുക്തഭടന്മാര്‍ക്ക് 2021 31 ഒക്ടോബര്‍ വരെ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരമുണ്ട്. ഈ കാലയളവില്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം നഷ്ടപ്പെട്ട വിമുക്തഭടന്മാര്‍ പുതുക്കുവാനുള്ള അപേക്ഷയും തൊഴില്‍ കാര്‍ഡിന്റെ പകര്‍പ്പ്, അസല്‍ സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ തപാല്‍ മാര്‍ഗമോ എത്തിച്ച് പ്രത്യേക പുതുക്കല്‍ നടത്താമെന്ന് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു.

പാതിവഴിയില്‍ പഠനം മുടങ്ങിയവര്‍ക്ക് പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ ചേരാം
പഠനം പാതിവഴിയില്‍ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവര്‍ക്ക് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് സൗജന്യമായി തുടര്‍പഠനം നടത്തുന്നതിന് കേരളാ പോലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഇത്തരം കുട്ടികള്‍ക്ക് അവരുടെ സ്വന്തം ജില്ലയില്‍ വിദഗ്ധ പരിശീലനം നല്‍കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി കുട്ടികള്‍ ഹോപ്പ് പദ്ധതിപ്രകാരം പഠിച്ച് വിജയം നേടിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ സ്വദേശത്തെ പോലീസ് സ്റ്റേഷന്‍ മുഖേനയോ 9497900200 എന്ന ചിരി പദ്ധതിയുടെ ഹെല്‍പ്പ് ലൈന്‍ മുഖേനയോ ഒക്‌ടോബര്‍ 16 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.

തേനീച്ച വളര്‍ത്തല്‍ പരിശീലനം ഒക്ടോബര്‍ 13ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ തേനീച്ച വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. ഈ മാസം 13 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ഒക്ടോബര്‍ 11ന് നാലിന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

അപേക്ഷിക്കാനുളള തീയതി നീട്ടി
വളളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ഒക്ടോബര്‍ 21 വരെ നീട്ടിയതായി വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468-2350229.

സ്പോട്ട് അഡ്മിഷന്‍
യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (യുഐഎം) അടൂര്‍ സെന്ററില്‍ എംബിഎ സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും (എസ്‌സി, എസ്ടി-പാസ്, ഒബിസി – 48 ശതമാനം), കെഎംഎറ്റി, സിഎംഎറ്റി, സിഎറ്റി എന്നീ പരീക്ഷകള്‍ പാസായതോ അല്ലാത്തതോ ആയ യോഗ്യരായ വിദ്യാര്‍ഥികള്‍ക്കും ഈ മാസം 11, 12, 13 തീയതികളില്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ( യുഐഎം) അടൂര്‍ സെന്ററില്‍ നടത്തുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍ : 9400300217, 8590622942.

ജനറല്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം
പത്തനംതിട്ട ജനറല്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ യോഗം ഇന്ന് (ഒക്ടോബര്‍ 9 ശനി) രാവിലെ 11.30 ന് ആശുപത്രി മിനി കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചേരുമെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി അറിയിച്ചു

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോർട്ട്

0
ഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം...

കെഎസ്ആര്‍ടിസി നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ...

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസി നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന ഗതാഗതമന്ത്രി...

വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നതിനെ കുറിച്ച് വി ഡി സതീശന്‍

0
തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ചാരക്കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍...

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (08/07/2025) മുതൽ 10/07/2025 വരെ മണിക്കൂറിൽ...