എയര്‍ ഇന്ത്യ ടാറ്റയ്ക്ക് നല്‍കാന്‍ കേന്ദ്രനുമതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കടക്കെണിയിലായ എയര്‍ ഇന്ത്യ ടാറ്റാ സണ്‍സിന് സ്വന്തം. 18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യ ടാറ്റയ്ക്ക് നല്‍കാന്‍ കേന്ദ്രനുമതിയായത്. ഡിസംബറോടെ കൈമാറല്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. എയർ ഇന്ത്യ 68 വർഷത്തിനുശേഷം തിരികെ ടാറ്റയുടെ തറവാട്ടിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് സവിശേഷത.

നഷ്ടത്തിലായ എയർ ഇന്ത്യ കമ്പനി വിറ്റൊഴിക്കാനുള്ള സർക്കാർ ലേലത്തിൽ ടാറ്റ സൺസ് വിജയിച്ചു. ടാറ്റ സൺസും സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ്ങ് ഉൾപ്പെട്ട കൺസോർഷ്യമാണ് ടെൻഡർ സമർപ്പിച്ചിരുന്നത്. ഇതിൽ ടാറ്റയാണ് ഉയർന്ന തുക ക്വോട്ട് ചെയ്തത്.

1932ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്ത്യ ആയത്. 1953ല്‍ ടാറ്റയില്‍ നിന്ന് കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. 1977 വരെ ജെ.ആര്‍.ഡി. ടാറ്റ ആയിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍. 2001ല്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തല്‍ക്കാലം വില്‍പന വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

2013ല്‍ ടാറ്റ 2 വിമാന കമ്പനികള്‍ ആരംഭിച്ചു – എയര്‍ ഏഷ്യ ഇന്ത്യയും (സഹപങ്കാളി – മലേഷ്യയിലെ എയര്‍ ഏഷ്യ), വിസ്താരയും (സഹപങ്കാളി – സിംഗപ്പുര്‍ എയര്‍ലൈന്‍സ്).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...