കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ ; ഒന്നാം റാങ്ക് തിളക്കത്തിൽ മാലിനി ശ്രീയ്ക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക്  മാലിനി ശ്രീയ്ക്ക് ഇത് ഇരട്ടി മധുരം. ഇക്കഴിഞ്ഞ സിവില്‍ സെര്‍വീസ് പരീക്ഷയില്‍ 135-ാം റാങ്ക് നേടിയതും മാലിനി ശ്രീയാണ്. അഭിഭാഷകനായ കൃഷ്ണകുമാറിന്റേയും  അധ്യാപികയായ ശ്രീലതയുടേയും മകളും, എഴുത്തുകാരനായിരുന്ന എരുമേലി പരമേശ്വരന്‍ പിള്ളയുടെ കൊച്ചുമകളും കൂടിയാണ് മാവേലിക്കര സ്വദേശിയായ മാലിനി.

ഡല്‍ഹിയില്‍ സ്വകാര്യസ്ഥാപനത്തില്‍ അധ്യാപികയായി പ്രവര്‍ത്തിക്കവേയാണ് സിവില്‍ സെര്‍വീസ് മോഹമുദിച്ചത്. എന്നാല്‍, ആദ്യ രണ്ടുതവണ അഭിമുഖ തലത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല. 2020ല്‍ ഹൈകോടതിയില്‍ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് ആയി ജോലി ലഭിച്ചു. ജോലിയില്‍ പ്രവേശിച്ചശേഷം അവധിയെടുത്ത് പഠനം തുടര്‍ന്നാണ് നേട്ടം കൈവരിച്ചത്. സിവില്‍ സര്‍വീസ് 135-ാം റാങ്കുകാരിയായ മാലിനി ഐ എഫ് എസാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...