പോളിടെക്നിക്ക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക്ക് കോളേജുകളിലെ 2021-22 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 16, 18 തീയതികളില്‍ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍ നടക്കും. പുതിയതായി അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍ രേഖകളും കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ് എന്നിവയും കൊണ്ടുവരണം. മറ്റ് പോളിടെക്നിക്ക് കോളേജില്‍ അഡ്മിഷന്‍ എടുത്തവര്‍ സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ്, അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് അടച്ച രസീത് എന്നിവ കൊണ്ട് വന്നാല്‍ മതി.
രാവിലെ ഒന്‍പത് മുതല്‍ 11 വരെയാണം രജിസ്ട്രേഷന്‍. ഒക്ടോബര്‍ 16 ന് റാങ്ക് 1 മുതല്‍ 12700 റാങ്ക് വരെയുള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ (ടിഎച്ച്എല്‍സി) പാസായവര്‍, കുടുംബി (കെയു), പട്ടികവര്‍ഗം (എസ് ടി), ധീവര (ഡിവി), ലാറ്റിന്‍ കാതലിക് (എല്‍എ), കുശവന്‍ (കെഎന്‍), അംഗപരിമിതര്‍ (പിഎച്ച്) എന്നീ വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പങ്കെടുക്കാം.
ഒക്ടോബര്‍ 18 ന് റാങ്ക് 12701 മുതല്‍ റാങ്ക് 19600 വരെയുള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. വി.എച്ച്.എസ്.സി പാസായവര്‍(വിഎച്ച്): റാങ്ക് 1 മുതല്‍ റാങ്ക് 23750 വരെ മുസ്ലിം(എംയു) – റാങ്ക് 1 മുതല്‍ റാങ്ക് 27600 വരെ പട്ടിക ജാതി (എസ്സി) – റാങ്ക് 1 മുതല്‍ റാങ്ക് 27600 വരെ പിന്നോക്ക ഹിന്ദു (ബിഎച്ച്) – റാങ്ക് 1 മുതല്‍ റാങ്ക് 27600 വരെ. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000 രൂപയും) ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടക്കണം. പി.ടി.എ ഫണ്ട് അതാത് പോളിടെക്നിക്ക് കോളേജ് നിശ്ചയിക്കുന്നതനുസരിച്ച് ക്യാഷ് ആയി നല്‍കണം. ഫോണ്‍ : 0469 2650228.
മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസില്‍ ഡേറ്റാ എന്‍ട്രി ഇന്റര്‍വ്യൂ ചൊവ്വാഴ്ച
കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസില്‍ താല്‍ക്കാലിക ഡാറ്റ എന്‍ട്രി തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ഇന്ന് (ഒക്ടോബര്‍ 12 ചൊവ്വ) രാവിലെ 10 ന് മുന്‍പ് കോഴിക്കോട് ചക്കോരത്തുകുളത്തുള്ള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസില്‍ എത്തിച്ചേരണമെന്നും കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2966577 എന്ന നമ്പറില്‍ ബന്ധപ്പെടാം.
അപേക്ഷ ക്ഷണിച്ചു
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 22 ന് മൂന്നുവരെ. വിശദവിവരങ്ങള്‍ http://panchayat.lsgkerala.gov.in/elanthoorpanchayat എന്ന വെബ്സൈറ്റ് ലിങ്കിലും പഞ്ചായത്ത് ഓഫീസിലും ലഭിക്കുമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468-2362037.
അതിദരിദ്രരെ കണ്ടെത്തല്‍ : വിവരശേഖരണത്തിനുള്ള ജില്ലാ പരിശീലനം
അതിദരിദ്രരെ കണ്ടെത്തല്‍ വിവരശേഖരണത്തിനുള്ള ജില്ലാ പരിശീലനം തുടങ്ങി. അതിദരിദ്രരെ കണ്ടെത്തി അതിജീവനത്തിനുള്ള മൈക്രോ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ജില്ലയിലെ ബ്ലോക്ക്, നഗരസഭ കീ റിസോഴ്സ് പേഴ്സണ്‍ മാര്‍ക്കുള്ള പരിശീലനം തിരുവല്ല ബോധന പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു.
കരമണ്ണ് ലേലം 20 ന്
അടൂര്‍ താലൂക്കില്‍ അടൂര്‍ വില്ലേജില്‍ ബ്ലോക്ക് ഒന്‍പതില്‍ റീസര്‍വെ 307 ല്‍ പെട്ട സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലത്ത് (അടൂര്‍ കോടതി സമുച്ചയം പരിസരത്ത്) നിക്ഷേപിക്കപെട്ടിട്ടുളള 608.75 ക്യൂബിക് മീറ്റര്‍ (1217.5 മെട്രിക് ടണ്‍) മണ്ണ് ഈ മാസം 20 ന് പകല്‍ 11 ന് അടൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ (ആസ്ഥാനം) പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04734-224826.
സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഐ.എസ്.എം /ഐ.എം.എസ് /ആയുര്‍വേദ കോളജ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 20,000-45,800 രൂപ ശമ്പള നിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദ) (കാറ്റഗറി നം. 531/2019) തസ്തികയിലേക്ക് 2021 മാര്‍ച്ച് 10 ന് നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2222665.
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് 13ന്
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ സിറ്റിംഗ് തിരുവല്ല പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസില്‍ 13ന് രാവിലെ 10ന് നടക്കും. സിറ്റിംഗില്‍ ചെയര്‍മാന്‍ കെ. അബ്രഹാം മാത്യുവും കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും. ഹിയറിംഗിന് ഹാജരാകുവാന്‍ നോട്ടീസ് ലഭിച്ചവര്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നല്‍കുന്ന വായ്പാ വിവരങ്ങളില്‍ എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ ആവശ്യപ്പെട്ട രേഖകള്‍ സഹിതം കൃത്യ സമയത്ത് ഹാജരാകണം. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ പരിശോധന 16ന്
കോവിഡ് പ്രോട്ടോക്കോളുകള്‍ക്ക് വിധേയമായി സര്‍വീസ് നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളും പരിശോധനയ്ക്കായി ഈ മാസം 16ന് രാവിലെ 9.30ന് വെട്ടിപ്പുറം ഗ്രൗണ്ടില്‍ ഹാജരാക്കണമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
സ്‌കോള്‍ കേരള ഡി.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ – കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ഏഴാം ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. റെഗുലര്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തോടൊപ്പം സമാന്തരമായി പഠനം നടത്താവുന്ന വിധത്തിലാണ് ഈ കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. പി.എസ്.സി മുഖേനയുള്ള സര്‍ക്കാര്‍ ജോലിക്ക് യോഗ്യതയായി സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുള്ള കോഴ്സാണിത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒന്നോ രണ്ടോ ഘട്ടങ്ങളായി പൂര്‍ത്തിയാക്കാം. വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ എന്റര്‍ ചെയ്ത് ഫീസ് അടയ്ക്കാനുള്ള രീതി (ഓണ്‍ലൈന്‍/ഓഫ്ലൈന്‍) തെരെഞ്ഞെടുക്കാം.
ഓണ്‍ലൈന്‍ മോഡില്‍ ഫീസ് ഒടുക്കിയവര്‍ ഒന്നാംഘട്ടത്തിലും ഓഫ്ലൈന്‍ മോഡില്‍ ഫീസ് ഒടുക്കിയവര്‍ രണ്ടുഘട്ടങ്ങളിലുമായാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. ഓഫ്ലൈന്‍ മോഡ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ചെലാന്‍ ജനറേറ്റ് ചെയ്ത് പ്രിന്റ് എടുക്കുന്നതുവരെയാണ് ഒന്നാംഘട്ടം. ജനറേറ്റ് ചെയ്ത ചെലാന്‍ ഉപയോഗിച്ച് ഏതെങ്കിലും പോസ്റ്റാഫീസില്‍ ഫീസ് ഒടുക്കിയ ശേഷം ഫീസ് അടച്ച് തീയതി പോസ്റ്റാഫീസിന്റെ പേര്‍, ഫീസ് അടയ്ക്കുമ്പോള്‍ പോസ്റ്റാഫീസില്‍നിന്നും ലഭിക്കുന്ന രസീതിലെ ഇന്‍വോയിസ് നമ്പര്‍ എന്നിവ രേഖപ്പെടുത്തിയശേഷം അപേക്ഷ കണ്‍ഫോം ചെയ്ത് പ്രിന്റ് എടുക്കുന്നതുവരെയാണ് രണ്ടാംഘട്ടം. ഫീസ് ഒടുക്കിയ ചെലാനിലെ ഓണ്‍ലൈന്‍ രസീതിലെ നിര്‍ദ്ദിഷ്ട വിവരങ്ങള്‍ രേഖപ്പെടുത്തി അപേക്ഷ കണ്‍ഫോം ചെയ്താല്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് ലഭിക്കും.
കോഴ്സ് കാലാവധി ആറ് മാസം (ആകെ 240 മണിക്കൂര്‍). 5300 രൂപയാണ് കോഴ്സ് ഫീസ്. ഇത് രണ്ടു ഗഡുക്കളായും അടയ്ക്കാം. പിഴ കൂടാതെ നവംബര്‍ 10 വരെയും 60 രൂപ പിഴയോടെ നവംബര്‍ 17 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനുശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുരപി.ഒ, തിരുവനന്തപുരം -12 എന്ന വിലാസത്തില്‍ സ്പീഡ് /രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗം എത്തിക്കണം. രജിസ്ട്രേഷനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും കൈപ്പുസ്തകത്തിനും സ്‌കോള്‍ കേരള വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ (0471-2342950, 2342271, 2342369 എന്നീ ഫോണ്‍നമ്പറുകളില്‍ നിന്നുംലഭിക്കുമെന്ന് വൈസ് ചെയര്‍മാന്‍ അറിയിച്ചു.
പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ഗ്രാന്റ് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30നുംഇടയില്‍. നിശ്ചിതയോഗ്യതയുള്ളവര്‍ അപേക്ഷകള്‍ വെളള പേപ്പറില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 25 ന് ഉച്ചക്ക് നാലിന് മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം