Friday, March 29, 2024 3:12 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പ്രീഡിഡിസി യോഗം 23ന്
പ്രീഡിഡിസി യോഗം 23ന് രാവിലെ 10.30ന് ഓണ്‍ലൈനായി ചേരും. വകുപ്പ്തല ഉദ്യോഗസ്ഥര്‍ സമയക്രമം അനുസരിച്ച് ഓണ്‍ലൈനായി പങ്കെടുക്കണം.

Lok Sabha Elections 2024 - Kerala

വ്യാജമദ്യ നിയന്ത്രണ ജില്ലാതല ജനകീയ സമിതി യോഗം 21ന്
വ്യാജമദ്യനിയന്ത്രണത്തിന് കര്‍മപരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതിനുള്ള സമിതിയുടെ ജില്ലാതലയോഗം ഈ മാസം 21ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരത്തിന് 0468-2222873 എന്ന നമ്പരില്‍ ബന്ധപ്പെടുക.

കള്ളുഷാപ്പുകളുടെ ലേലം
ജില്ലയിലെ വില്‍പ്പനയില്‍ പോകാത്തതും വില്‍പന റദ്ദ് ചെയ്തതുമായ അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് 5, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് 1, കോന്നി റേഞ്ചിലെ ഗ്രൂപ്പ് 1 കളളുഷാപ്പുകള്‍ 2021-22 വര്‍ഷത്തേക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഈ മാസം 25, 26 തീയതികളില്‍ രാവിലെ 11ന് പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ ജില്ലാ കളക്ടരുടെ നേതൃത്വത്തില്‍ ലേലം ചെയ്യും. വില്‍പ്പനയില്‍ പങ്കെടുക്കാന്‍ താല്പര്യമുളള വ്യക്തികള്‍ ആവശ്യമായ ഡിമാന്റ് ഡ്രാഫ്റ്റ്, അനുബന്ധ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം നേരിട്ട് വില്‍പ്പനയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും അറിയാം. 0468- 2222873

കണ്‍ട്രോള്‍ റൂം നമ്പരുകള്‍
പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂം നമ്പരുകളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍ 1077. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ 0468-2322515, 9188297112, 8547705557, 8078808915.
താലൂക്ക് ഓഫീസ് അടൂര്‍ 0473-4224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി 04682222221, 2962221. താലൂക്ക് ഓഫീസ് കോന്നി 0468-2240087. താലൂക്ക് ഓഫീസ് റാന്നി 0473-5227442. താലൂക്ക് ഓഫീസ് മല്ലപ്പളളി 0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല 0469-2601303.

താത്പര്യപത്രം ക്ഷണിച്ചു
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ചിട്ടുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്ക് വസ്തു വാങ്ങല്‍ എന്ന പദ്ധതിയുടെ ഭാഗമായി പാറക്കൂട്ടം 16-ാം വാര്‍ഡില്‍ ഓവര്‍ ഹെഡ് ടാങ്ക് നിര്‍മിക്കുന്ന ആവശ്യത്തിലേക്ക് അനുയോജ്യമായ 10 സെന്റ് സ്ഥലം വിലയ്‌ക്കോ സൗജന്യമായോ നല്‍കുന്നതിന് താത്പര്യമുള്ള സ്ഥലമുടമകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 21. വിശദ വിവരങ്ങള്‍ക്ക് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നോ, www.tender.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ അറിയാമെന്ന് പള്ളിക്കല്‍ ഗ്രാമപഞ്ചാത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734-288621.

ഡേറ്റാബേസ് തയാറാക്കുന്നതിന് രജിസ്‌ട്രേഷന്‍ നടത്തണം
കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയ ഡേറ്റാബേസ് തയാറാക്കുന്നതിന് പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ഈ മാസം 25 ന് അകം രജിസ്‌ട്രേഷന്‍ നടത്തണം. ഫോണ്‍ : 0468-2325346.

പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി പട്ടികജാതി വിഭാഗത്തില്‍ നിന്നും പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത -സംസ്ഥാന സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടിസ് (ഡിസിപി) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ, പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി: 2021 ജനുവരി ഒന്നിന് 15 നും 30 നും ഇടയില്‍. പട്ടികജാതി പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകര്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ഈ മാസം 29 ന് വൈകിട്ട് മൂന്നിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.

10 ദിവസ എന്റര്‍പ്രൈസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
വ്യവസായവാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട്‌ഫോര്‍ എന്റര്‍പ്രെണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കെഐഇഡി) 10 ദിവസത്തെ സംരംഭകത്വ വികസനപരിപാടി കളമശേരിയിലുള്ള കെഐഇഡി കാമ്പസില്‍ നവംബര്‍ എട്ട് മുതല്‍ 18 വരെ നടത്തും. എന്റര്‍പ്രെണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അഹമ്മദാബാദില്‍ നിന്നുള്ള പരിശീലകരാണ് ക്ലാസുകള്‍ നയിക്കുന്നത്. പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുവര്‍ഷത്തിനുള്ളില്‍ സംരംഭം തുടങ്ങിയവര്‍ക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഈ പ്രോഗ്രാമില്‍ പങ്കെടുക്കാം. 23,400 രൂപ ഫീസ് ഉള്ള ഈ പരിശീലനം കോവിഡിന്റെ പശ്ചാത്തലത്തില്‍ വനിതകള്‍, ഒബിസി, എസ് സി, എസ് ടി, എക്‌സ് സര്‍വീസ് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് സൗജന്യമായും, ജനറല്‍ വിഭാഗത്തില്‍ പെടുന്ന പുരുഷന്മാര്‍ക്ക് 200 രൂപയും ആയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രോഗ്രാമിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷഫോമിനും www.kied.info /7012376994 ബന്ധപെടുക.

അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്) തസ്തികയിലേക്ക് ഒഴിവ്
ഐഎച്ച്ആര്‍ഡി അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്‌പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്) തസ്തികയില്‍ തല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ് /ഇന്റര്‍വ്യൂവിനായി ഈ മാസം 20 ന് രാവിലെ 10.30 ന് കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ്ക്ലാസ് നിര്‍ബന്ധമാണ്.) വിശദവിവരങ്ങള്‍ക്ക് കോളജിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.cea.ac.in. ഫോണ്‍ : 04734-231995.

പുനര്‍ലേലം
തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന ഒരു മഴമരം, ഒരു ബദാം, ഒരു കണിക്കൊന്ന എന്നിവ മുറിച്ചു മാറ്റുന്നതിനും രണ്ട് ഞാവല്‍, ഒരു മാഞ്ചിയം, ഒരു വട്ട എന്നീ മരങ്ങളുടെ ശിഖരങ്ങള്‍ കോതിമാറ്റുകയും ചെയ്ത് ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് ഈ മാസം 18 ന് രാവിലെ 11 ന് പുനര്‍ലേലം ചെയ്യും. 500 രൂപനിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 0469 2602494 എന്ന നമ്പരില്‍ ബന്ധപ്പെടുക.

മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന് കീഴില്‍ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (എസ്എഎഫ്) നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 20 വയസിനും 40 വയസിനും ഇടയിലുളളവരും മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഫ്എഫ്ആര്‍) അംഗത്വമുളള രണ്ട് മുതല്‍ അഞ്ച് വരെ പേരടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെളളപ്പൊക്കം, ഓഖി മുതലായ പ്രകൃതി ദുരന്തങ്ങള്‍ക്കിരയായ കുടുംബങ്ങളില്‍ നിന്നുളളവര്‍ക്കും തീരനൈപുണ്യ കോഴ്‌സില്‍ പങ്കെടുത്ത കുട്ടികള്‍ക്കും മുന്‍ഗണന ലഭിക്കും. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റായും, 20 ശതമാനം ബാങ്ക് ലോണും, 5 ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരു അംഗത്തിന് പരമാവധി ഒരുലക്ഷം രൂപ വരെ സബ്‌സിഡിയായി ലഭിക്കും.

ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടല്‍ ആന്റ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്‌ളോര്‍മില്‍, ഹൗസ് കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐ.ടി കിയോസ്‌ക്, പ്രൊവഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കംപ്യൂട്ടര്‍ – ഡി.ടി.പി സെന്റര്‍ മുതലായ യൂണിറ്റുകള്‍ ഈ പദ്ധതി വഴി ആരംഭിക്കാം. അപേക്ഷകള്‍ മത്സ്യഭവനുകളില്‍ നിന്നും സാഫിന്റെ നോഡല്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30 വൈകിട്ട് അഞ്ച് വരെ. ഫോണ്‍ : 9526880456, 9288908487, 7907422550.

കലാ-കായിക രംഗങ്ങളില്‍ മികവു തെളിയിച്ച ഭിന്നശേഷിക്കാര്‍ക്ക് ധന സഹായം
ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് കലാ – കായിക രംഗങ്ങളില്‍ തുല്യത ഉറപ്പു വരുത്തുന്നതിനായി കലാ – കായിക രംഗങ്ങളില്‍ അഭിരുചിയുള്ളവര്‍ക്ക് രാജ്യത്തിനകത്തുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കി രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പ്രോത്സാഹനം എന്ന തരത്തില്‍ ധന സഹായം നല്‍കുന്ന ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ സംസ്ഥാന, ദേശീയ തല മത്സരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടവരും, സംസ്ഥാനത്തെ /രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നവരുമായിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ധന സഹായത്തിന് യോഗ്യത നേടിയ മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പരിശീലനം നേടുന്ന സ്ഥാപനത്തില്‍ നിന്നുള്ള അഡ്മിഷന്‍ സംബന്ധിച്ച രേഖ, ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സാക്ഷ്യപ്പെടുത്തി ഒക്‌ടോബര്‍ 31 ന് അകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ പത്തനംതിട്ട ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468-2325168.

ഡ്രൈവര്‍ നിയമനം
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വികസനസമിതിയുടെ കീഴില്‍ കോണ്‍ട്രാക് ട് അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25 ന് വൈകിട്ട് അഞ്ച് വരെ. യോഗ്യത: ഹെവി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി 40 വയസ്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍ : 04734-223236.

രജിസ്‌ട്രേഷന്‍ നടത്തണം
കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡിലെ എല്ലാ അംഗങ്ങളും ഇ-ഷ്രാം( e shram) പോര്‍ട്ടലില്‍ അടിയന്തിരമായി രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്റ്റര്‍ ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി കോഡ്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, നോമിനി എന്നീ വിവരങ്ങള്‍ കരുതണം. അപേക്ഷ സമര്‍പ്പിക്കുന്നതിനായി അക്ഷയകേന്ദ്രത്തിലോ /കോമണ്‍ സര്‍വീസ് സെന്റര്‍ (സി എസ് സി) മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.

തടി ലേലം 28 ന്
അടൂര്‍ താലൂക്കില്‍ പന്തളം തെക്കേക്കര വില്ലേജില്‍ ബ്ലോക്ക് ഏഴില്‍ റീസര്‍വെ 283/13 ല്‍പെട്ട പുറമ്പോക്കില്‍ നിന്നിരുന്ന ഒരു പൂവാക പിഴുത് വീണത് പന്തളം തെക്കേക്കര വില്ലേജ് ഓഫീസര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുളളതാണ്. ആറ് തടി കഷണങ്ങളും വിറകും ഈ മാസം 28 ന് പകല്‍ 11 ന് തഹസില്‍ദാര്‍ (എല്‍.ആര്‍) അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പന്തളം തെക്കേക്കര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരതദ്രവ്യം കെട്ടി ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04734-224826.

കരമണ്ണ് ലേലം 20 ന്
അടൂര്‍ താലൂക്കില്‍ അടൂര്‍ വില്ലേജില്‍ ബ്ലോക്ക് ഒന്‍പതില്‍ റീസര്‍വെ 307 ല്‍ പെട്ട സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലത്ത് (അടൂര്‍ കോടതി സമുച്ചയം പരിസരത്ത്) നിക്ഷേപിക്കപെട്ടിട്ടുളള 608.75 ക്യൂബിക് മീറ്റര്‍ (1217.5 മെട്രിക് ടണ്‍) മണ്ണ് ഈ മാസം 20 ന് രാവിലെ 11 ന് അടൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ (ആസ്ഥാനം) പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04734-224826.

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം ആരംഭിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ടയിലെ (കല്ലറകടവ്) ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 10 ശതമാനം സീറ്റുകളിലേക്ക് ജനറല്‍ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. താമസം, ഭക്ഷണം, യൂണിഫോം എന്നിവ സൗജന്യമാണ്. ട്യൂഷന്‍ സൗകര്യവും പോക്കറ്റ് മണിയും ലഭിക്കും. ഹോസ്റ്റല്‍ പ്രവേശനം ലഭിക്കുന്നതിനായി സമീപത്തെ സ്‌കൂളില്‍ പ്രവേശനം നേടണം. അപേക്ഷ ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ 30 വരെ സമര്‍പ്പിക്കാം. ഫോണ്‍ :9544788310, 8547630042.

വാടകയ്ക്ക് കെട്ടിടം ആവശ്യമുണ്ട്
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികളെ മാറ്റി താമസിപ്പിക്കുന്നതിനായി കുറഞ്ഞത് 20 കുട്ടികള്‍ക്കും അഞ്ച് ജീവനക്കാര്‍ക്കും താമസിക്കുവാന്‍ പര്യാപ്തമായതും കടുമീന്‍ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുളളതും ഹോസ്റ്റല്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ അടുക്കള, ടോയ്‌ലെറ്റ്, ചുറ്റുമതില്‍ എന്നിവ ഉള്ളതുമായ കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്. താല്‍പര്യമുള്ള കെട്ടിട ഉടമകള്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ റാന്നി 9496070336, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ – 9496070349 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവ്-ഒന്ന്. യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30നും ഇടയില്‍. നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷകള്‍ വെളള പേപ്പറില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ രണ്ടിന് മുന്‍പായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734-246031.

ഇലക്ട്രീഷ്യന്‍, സഹായി എന്നിവരെ ആവശ്യമുണ്ട്
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്ക് മെയിന്റനന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് തെരുവ് വിളക്കുകളുടെ അറ്റകുറ്റപണി നടത്തുന്നതിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ഒരു അംഗീകൃത ഇലക്ട്രിക്കല്‍ ലൈസന്‍സുള്ള ആളിനെയും സഹായിയേയും ആവശ്യമുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ രണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഒഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 04734 246031.

വനിതാ കമ്മീഷന്‍ സിറ്റിംഗ് 18 ന്
കേരള വനിതാ കമ്മീഷന്‍ സിറ്റിംഗ് ഈ മാസം 18 ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും.

ഡിഎല്‍ആര്‍എസി മീറ്റിംഗ് 18 ന്
എസ്ബിഐ റൂറല്‍ സെല്‍ഫ് എപ്ലോയ്‌മെന്റ്് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാംപാദ യോഗം ഈ മാസം 18 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട കളക്ടറേറ്റില്‍ ചേരുമെന്ന് എസ്ബിഐ റൂറല്‍ സെല്‍ഫ് എപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അറിയിച്ചു.

എംഎല്‍എ ഓഫീസില്‍ കണ്‍ട്രോള്‍ റൂം
വെള്ളപ്പൊക്ക ഭീഷണിയുടെ പശ്ചാത്തലത്തില്‍ അടിയന്തരസഹായം എത്തിക്കുന്നതിന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍റൂം ആരംഭിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ 9446491206, 8921596701.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി....

ലോക്‌സഭാ ഇലക്ഷൻ : ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി

0
ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച...

വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്...

ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്....