Tuesday, May 21, 2024 8:42 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍, ബിസിനസ് വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
ഒ.ബി.സി /മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചു മടങ്ങിയെത്തിയവരുമായ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍, ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ റീ – ടേണ്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി പ്രകാരം കാര്‍ഷിക /ഉല്പാദന /സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ അനുവദിക്കും. ഡയറി ഫാം, പൗള്‍ട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളര്‍ത്തല്‍, പച്ചക്കറി കൃഷി, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ്വെയര്‍ ഷോപ്പ്, ഫര്‍ണ്ണിച്ചര്‍ ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്സ് യൂണിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിംഗ് സ്‌കൂള്‍, ഫിറ്റ്നെസ്സ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, റെഡി മെയ്ഡ് ഗാര്‍മെന്റ് യൂണിറ്റ്, ഫ്ളോര്‍ മില്‍, ഡ്രൈക്ളീനിംഗ് സെന്റര്‍, മൊബൈല്‍ ഷോപ്പ്, ഫാന്‍സി /സ്റ്റേഷനറി സ്റ്റോള്‍, മില്‍മാ ബൂത്ത്, പഴം /പച്ചക്കറി വില്പനശാല, ഐസ്‌ക്രീം പാര്‍ലര്‍, മീറ്റ് സ്റ്റാള്‍, ബുക്ക് സ്റ്റാള്‍, എഞ്ചിനീയറിംഗ് വര്‍ക്ക്ഷോപ്പ്, ടൂറിസം സംരംഭങ്ങള്‍ തുടങ്ങി വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ ലഭിക്കും.

6 മുതല്‍ 8 ശതമാനം വരെ പലിശ നിരക്കില്‍ പരമാവധി 30 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം വായ്പയായി അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം വരെ. പ്രായപരിധി 65 വയസ്. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പ അനുവദിക്കുന്നതിന് മതിയായ ജാമ്യം ഹാജരാക്കണം. പ്രവാസികള്‍ക്കുവേണ്ടി ആവിഷ്‌കരിച്ചിട്ടുള്ളതില്‍ ഏറ്റവും ആകര്‍ഷകമായ വായ്പ പദ്ധതിയാണിത്. പദ്ധതി പ്രകാരം വായ്പ എടുക്കുന്നവര്‍ക്ക് പദ്ധതി അടങ്കലിന്റെ 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ) വായ്പാ തിരിച്ചടവിന്റെ ആദ്യ നാലു വര്‍ഷം മൂന്ന് ശതമാനം പലിശ സബ്സിഡിയും നോര്‍ക്കാ റൂട്ട്സ് അനുവദിക്കും. ഇതിനുപുറമേ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താത്തവര്‍ക്ക് ആകെ തിരിച്ചടയ്ക്കുന്ന പലിശയുടെ അഞ്ച് ശതമാനം ഗ്രീന്‍കാര്‍ഡ് ആനുകൂല്യമായി കോര്‍പ്പറേഷന്‍ അനുവദിക്കും. ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതു വഴി പലിശ സഹിതം മൊത്തം തിരിച്ചടവ് തുക വായ്പ തുകയേക്കാള്‍ കുറവായിരിക്കും.

നോര്‍ക്കാ റൂട്ട്സ് ശുപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. ഇതിനുവേണ്ടി നോര്‍ക്കാ റൂട്ട്സിന്റെ www.norkaroots.net എന്ന വെബ്സൈറ്റിലെ NDPREM – Rehabiliation Scheme for Return NRKs എന്ന ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തശേഷം വായ്പാ അപേക്ഷാ ഫോറം ലഭിക്കുന്നതിന് നോര്‍ക്കാ റൂട്ട്സില്‍ നിന്നും ലഭിക്കുന്ന ശുപാര്‍ശ കത്ത് സഹിതം കോര്‍പ്പറേഷന്റെ ജില്ലാ /ഉപജില്ലാ ഓഫീസുകളെ സമീപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് (www.ksbcdc.com) സന്ദര്‍ശിക്കുക.

നീറ്റ് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് പട്ടിക വര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു
2022 ലെ നീറ്റ് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് മുമ്പായി ദീര്‍ഘകാല കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്ത് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും പ്രവേശന പരിശീലനത്തിന് പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2021 മാര്‍ച്ചിലെ പ്ലസ് ടു പരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാലു വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡ് ലഭിച്ച് വിജയിച്ച പട്ടിക വര്‍ഗ വിദ്യാര്‍ഥികളില്‍ 2021 ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ദീര്‍ഘകാല പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയും പരിശീലനത്തിന് പരിഗണിക്കും. സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ദീര്‍ഘകാലത്തെ പ്രത്യേക പ്രവേശന പരീക്ഷാ പരിശീലന പരിപാടി (ഓണ്‍ലൈന്‍- ഓഫ്ലൈന്‍ ക്ലാസുകള്‍) നടത്തും. അപേക്ഷകര്‍ ലാപ്ടോപ് /സ്മാര്‍ട് ഫോണ്‍ /ഇന്റര്‍നെറ്റ് സൗകര്യം ഉളളവരായിരിക്കണം. താത്പര്യമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍ വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള സമ്മതപത്രം ഇവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷയുടെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പുകള്‍ സഹിതം ഈ മാസം 13 ന് മുമ്പായി റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നേരിട്ടോ rannitdogmail.com എന്ന ഇ മെയില്‍ മുഖേനയോ ലഭിക്കണം. ഫോണ്‍ : 9496070349.

തടി മേഖലയിലെ ചുമട്ട് കൂലി ഏകീകരിച്ചു
പത്തനംതിട്ട ജില്ലയിലെ ചുമട്ട് തൊഴില്‍ മേഖലയിലെ തടി, വിറക് മുതലായവയുടെ കയറ്റിറക്ക് കൂലി ഏകീകരിച്ചു.
പുതിയ നിരക്ക് ചുവടെ: റബ്ബര്‍ സെലക്ഷന്‍ (ടണ്ണൊന്നിന്) 730 രൂപ, കെട്ടുകാശ് 20 രൂപ. റബ്ബര്‍ വിറക് (ടണ്ണൊന്നിന്) 550 രൂപ, കെട്ടുകാശ് 20 രൂപ. ലോക്കല്‍ (ടണ്ണൊന്നിന്) 700 രൂപ, കെട്ടുകാശ് 20 രൂപ. കട്ടന്‍സ് നീളം 4 1/4 വരെ (ടണ്ണൊന്നിന്) 730 രൂപ, കെട്ടുകാശ് 20 രൂപ. മൂന്നു മീറ്ററില്‍ താഴെയുളള കട്ടിത്തടി (തേക്ക്, ഈട്ടി, ആഞ്ഞിലി, പ്ലാവ്, മരുതി, മഹാഗണി) കെട്ടുകാശ് ഉള്‍പ്പെടെ (ക്യുബിക്ക് അടി) 55 രൂപ, കെട്ടുകാശ് 5 രൂപ. അല്‍ബീസിയ ക്യുബിക് അടി 37 രൂപ, കെട്ടുകാശ് 3 രൂപ. പാഴ് വിറക് (ടണ്ണൊന്നിന്) 400 രൂപ, കെട്ടുകാശ് 20 രൂപ. ഈ മാസം 20 മുതല്‍ രണ്ട് വര്‍ഷത്തെ പ്രാബല്യം പുതിയ നിരക്കിന് ഉണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ലേബര്‍ ഓഫീസറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റെജി ആലപ്പാട്ട്, ജില്ലാ സെക്രട്ടറി റോയി കുളത്തുങ്കല്‍, വി.എം വര്‍ഗീസ്, കെ.ഐ ജമാല്‍, സാജന്‍ തോമസ് (ഇന്‍ഫാം), വിജി വി.വര്‍ഗീസ്, സലാജദ്ദീന്‍ തുടങ്ങിയവര്‍ തൊഴിലുടമ പ്രതിനിധികളായും മലയാലപ്പുഴ മോഹന്‍ (സി.ഐ.ടി.യു.), ആര്‍.സുകുമാരന്‍ നായര്‍ (ഐ.എന്‍.ടി.യു.സി), പി.കെ ഗോപി (ഐ.എന്‍.ടി.യു.സി), പി.എം ചാക്കോ (യു.ടി.യു.സി.), കെ.ജി അനില്‍കുമാര്‍ (ബി.എം.എസ്.), തോമസ് ജോസഫ്, സി.കെ മോഹനന്‍ തുടങ്ങിയവര്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധികളായും ചര്‍ച്ചയില്‍ പങ്കെടുത്തു.

വാഹന ലേലം
പത്തനംതിട്ട എക്‌സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്‌സൈസ് ഓഫീസുകളിലെ കണ്ടം ചെയ്ത അഞ്ച് ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഈ മാസം 10ന് രാവിലെ 11ന് ലേലം ചെയ്ത് വില്‍ക്കും. എക്‌സൈസ് ഡിവിഷന്‍ ഓഫീസിന്റെ സമീപത്തുള്ള ആനന്ദഭവന്‍ ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ലേലത്തില്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കാം. ലേല നിബന്ധനകളും വ്യവസ്ഥകളും പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. ലേലത്തില്‍ പങ്കുകൊളളാന്‍ ആഗ്രഹിക്കുന്നവര്‍ 5000 രൂപയുടെ നിരതദ്രവ്യം സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 2222873.

അസാപ് കേരളയില്‍ സ്‌കില്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് നിയമനം
സിവില്‍ ബിടെക് /എം ടെക് കഴിഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് അസാപ് കേരളയില്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ആകാന്‍ അവസരം. സിവില്‍ ബിടെക് കഴിഞ്ഞു മൂന്നുവര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവരോ എംടെക് സിവില്‍ കഴിഞ്ഞവരോ ആയിരിക്കണം. തെരഞ്ഞെടുക്കുന്നവര്‍ക്ക് അസാപ് സ്‌കില്‍ കോഴ്സുകള്‍ പഠിപ്പിക്കുവാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 9495999668/ 9495999715.

ഗസ്റ്റ്ലക്ചറര്‍ ; വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ)യില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററിനെ ആവശ്യമുണ്ട്. യോഗ്യത:- ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, നെറ്റ് അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 12 ന് രാവിലെ 10 ന് കോന്നി സി.എഫ്ആര്‍.ഡി ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം. ഫോണ്‍ : 0468 – 2241144.

ബിരുദതല പ്രാഥമിക പരീക്ഷാ സെന്ററിന് മാറ്റമില്ല
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 23-10-2021 തീയതിയില്‍ നടത്താനിരുന്നതും 13-11-2021 ലേക്ക് മാറ്റി വച്ചതുമായ ബിരുദതല പ്രാഥമിക പരീക്ഷകളുടെ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല. ഉദ്യോഗാര്‍ഥികള്‍ നേരെത്തെ ലഭ്യമാക്കിയ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. പരീക്ഷാ കേന്ദ്രത്തിലോ രജിസ്റ്റര്‍ നമ്പറിലോ സമയത്തിലോ മാറ്റമില്ലെന്നും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ അസിസ്റ്റന്റ് (തമിഴ് മീഡിയം)(കാറ്റഗറി നമ്പര്‍ 528/13) തസ്തികയിലേക്ക് 13210-22360 രൂപ ശമ്പള നിരക്കില്‍ 14/02/2018 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 128/2018/എസ്എസ്II നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 04/08/2021 നു പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 05/08/2021 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 04/08/2021 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദായിരിക്കുന്നതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ്‌സി സൈബര്‍ ഫോറന്‍സിക്, എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍ 9446302066, 0468 – 224785.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യൂക്കാലി നടേണ്ട, മുറിക്കാന്‍ അനുമതി ; വനംവകുപ്പിന്റെ വിവാദ ഉത്തരവ് തിരുത്തി

0
തിരുവനന്തപുരം: കേരള വനം വികസന കോര്‍പറേഷന്റെ (കെഎഫ്ഡിസി) തോട്ടങ്ങളില്‍ ഒരു വര്‍ഷത്തേക്കു...

പത്തനംതിട്ട സ്വദേശി ദമാമില്‍ മരിച്ചു

0
ദമാം : പത്തനംതിട്ട സ്വദേശി ദമാമില്‍ മരിച്ചു. പത്തനംതിട്ട ഉള്ളനാട് പുളനാട്...

നഴ്‌സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി...

പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം : വിശദ അന്വേഷണത്തിന് നിർദേശം

0
കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി...