സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല സേഫ് സോണ്‍ പദ്ധതി ഉദ്ഘാടനം 12 ന്
ശബരിമല തീര്‍ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്‌കരിച്ച ശബരിമല സേഫ് സോണ്‍ പദ്ധതി നവംബര്‍ 12ന് രാവിലെ 10.30 ന് ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കോവിഡ് സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകരുടെ യാത്ര അപകട രഹിതവും സുരക്ഷിതവുമാക്കാനുള്ള വിപുലമായ പരിപാടിയാണ് ശബരിമല സേഫ് സോണ്‍ പദ്ധതി. ഇലവുങ്കലില്‍ നടക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അനെര്‍ട്ട് ; ക്യാമ്പയിന്‍ പാര്‍ട്ട്ണര്‍മാരെ ക്ഷണിച്ചു
അനെര്‍ട്ട് (ഏജന്‍സി ഫോര്‍ ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച് ആന്റ് ടെക്നോളജി) നടപ്പിലാക്കുന്ന ഗാര്‍ഹിക പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ പ്രചാരണ പരിപാടിയില്‍ പങ്കാളികളാകാന്‍ എന്‍.ജി.ഒ കള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ഊര്‍ജ്ജമിത്ര സംരംഭകര്‍ തുടങ്ങിയവര്‍ക്ക് അവസരം. ഗാര്‍ഹിക ഉപഭോക്താക്കളെ ബോധവല്‍കരണം നടത്തി പദ്ധതിയില്‍ പങ്കാളികളാക്കുകയാണ് ലക്ഷ്യം. താല്‍പര്യമുള്ളവര്‍ക്ക് അനെര്‍ട്ടിന്റെ വെബ് സൈറ്റായ www.anert.gov.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കും. വിശദവിവരങ്ങള്‍ക്ക് അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 – 2224096, ടോള്‍ഫ്രീ നമ്പര്‍ 18004251803

എന്യൂമറേറ്റര്‍ നിയമനം
സര്‍ക്കാരിന്റെ അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതിയിലേക്ക് കുളനട ഗ്രാമപഞ്ചായത്തില്‍ എന്യൂമറേറ്റര്‍മാരെ വാര്‍ഡ് തലത്തില്‍ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, ഹ്യുമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദ പഠനം നടത്തിയവര്‍ക്കും കോളജുകളിലെ എന്‍.എസ്.എസ്, എന്‍.സി.സി വോളണ്ടിയര്‍മാര്‍ക്കും പ്ലസ് ടു വിദ്യാഭ്യാസമുളള മൊബൈല്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാം. പൂര്‍ണമായും സന്നദ്ധ പ്രവര്‍ത്തനമായ ഈ ജോലിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 0473 – 4260272.

കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ഊര്‍ജ്ജിത നികുതി പിരിവ് യജ്ഞം 15 മുതല്‍
കൊടുമണ്‍ഗ്രാമപഞ്ചായത്തില്‍ 2021 – 2022 വര്‍ഷം വരെ അടച്ചുതീര്‍ക്കേണ്ടതായ കെട്ടിട നികുതി, ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി എന്നിവ കുടിശിക സഹിതം ഒടുക്കുന്നതിനായി നവംബര്‍ 15 മുതല്‍ 27 വരെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 2.30 വരെ ചുവടെ പറയുന്ന സ്ഥലങ്ങളില്‍ ക്യാമ്പ് കളക്ഷന്‍ നടത്തും.

തീയതി, നികുതി പിരിവ് കേന്ദ്രം, വാര്‍ഡുകള്‍ എന്ന ക്രമത്തില്‍ ചുവടെ:
നവംബര്‍ 15 ന് നവകേരള ഗ്രന്ഥശാല അങ്ങാടിക്കല്‍ വടക്ക്, വാര്‍ഡുകള്‍ (2 അന്തിചന്ത, 3 അങ്ങാടിക്കല്‍ വടക്ക്, 4 ആറ്റുവാശേരി). നവംബര്‍ 15 ന് സഹൃദയ കലാകായിക സമിതി വയണകുന്ന്, വാര്‍ഡുകള്‍ (6 വയണകുന്ന്, 7 അങ്ങാടിക്കല്‍ ഹൈസ്‌കൂള്‍). നവംബര്‍ 17 ന് ദേശാഭിവര്‍ദ്ധിനി ഗ്രന്ഥശാല, ചന്ദനപ്പളളി, വാര്‍ഡുകള്‍ (1 ചന്ദനപ്പളളി, 2 അന്തിചന്ത). നവംബര്‍ 17 ന് ഗ്രാമോദ്ധാരണ ഗ്രന്ഥശാല, ചക്കാലമുക്ക്, വാര്‍ഡുകള്‍ (9 കൊടുമണ്‍ചിറ, 10 കൊടുമണ്‍ കിഴക്ക്, 11 എരുത്വാക്കുന്ന്). നവംബര്‍ 19 ന് ശക്തിഭദ്ര ഗ്രന്ഥശാല, ഐക്കാട്, വാര്‍ഡുകള്‍ (14 ഐക്കാട്, 15 ഐക്കാട് പടിഞ്ഞാറ്). നവംബര്‍ 19 ന് സര്‍വീസ് സഹകരണ ബാങ്ക്, ചാലപ്പറമ്പ്, വാര്‍ഡുകള്‍ ( 7 അങ്ങാടിക്കല്‍ ഹൈസ്‌കൂള്‍, 8 മണക്കാട്). നവംബര്‍ 22 ന് എം.ജി.എം സെന്‍ട്രല്‍ സ്‌കൂള്‍ ചിരണിക്കല്‍, വാര്‍ഡുകള്‍ (12 ചിരണിക്കല്‍ ). നവംബര്‍ 22 ന് വിജ്ഞാനപ്രദായനി ഗ്രന്ഥശാല, ഒറ്റത്തേക്ക്, വാര്‍ഡുകള്‍ ( 6 വയണകുന്ന്, 5 ഒറ്റത്തേക്ക്, 7 അങ്ങാടിക്കല്‍ ഹൈസ്‌കൂള്‍). നവംബര്‍ 24 ന് വിദ്യാസാഗര്‍ വായനശാല, ഇടത്തിട്ട, വാര്‍ഡുകള്‍ (16 ഐക്കാട് വടക്ക്, 18 ഇടത്തിട്ട) നവംബര്‍ 24 ന് നാഷണല്‍ ഗ്രന്ഥശാല, അങ്ങാടിക്കല്‍ വടക്ക്, വാര്‍ഡുകള്‍ (2 അന്തിച്ചന്ത, 4 ആറ്റുവാശ്ശേരി, 7 അങ്ങാടിക്കല്‍ ഹൈസ്‌കൂള്‍). നവംബര്‍ 26 ന് ജയഹിന്ദ് വായനശാല, ഐക്കാട് വടക്ക്, വാര്‍ഡുകള്‍ (14 ഐക്കാട്, 15 ഐക്കാട് പടിഞ്ഞാറ്, 16 ഐക്കാട് വടക്ക്). നവംബര്‍ 26 ന് പ്രഭാത് ഗ്രന്ഥശാല, കൊടുമണ്‍ചിറ, വാര്‍ഡുകള്‍ (9 കൊടുമണ്‍ചിറ). നവംബര്‍ 27 ന് ഗ്രാമപഞ്ചായത്ത് ഹാള്‍ കൊടുമണ്‍, വാര്‍ഡുകള്‍ (17 പട്ടംതറ, 13 കൊടുമണ്‍).

സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് ഒഴിവ് ; വീണ്ടും അപേക്ഷ ക്ഷണിച്ചു
ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ ബ്ലോക്ക് നോഡല്‍ സൊസൈറ്റി മുഖേന കോയിപ്രം ബ്ലോക്കില്‍ നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ്‌വിഇപി) പദ്ധതിയിലേക്കായി ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നതിന് ക്ഷണിച്ച അപേക്ഷയില്‍ മതിയായ അപേക്ഷകളുടെ അഭാവത്തില്‍ വീണ്ടും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കോയിപ്രം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേപ്രായമുള്ള +2 യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. ഹോണറേറിയം പൂര്‍ണ്ണമായും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ചെറുകിട സംരംഭ മേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ 45 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കണം. പൂരിപ്പിച്ച അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അയല്‍ക്കൂട്ട അംഗത്വം തെളിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫിസില്‍ നവംബര്‍ 15 നകം വൈകിട്ട് അഞ്ചിനകം മുന്‍പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ 0468 – 2221807, 8075553740 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.

ആട് വളര്‍ത്തല്‍ പരിശീലനം
മൃഗസംരക്ഷണ വകുപ്പ് മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടിന്റെ നേതൃത്വത്തില്‍ ആട് വളര്‍ത്തല്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലുള്ളത് വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നവരുമായ കര്‍ഷകര്‍ക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തലില്‍ നാല് ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. പ്രാദേശിക മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് പൂരിപ്പിച്ച അപേക്ഷ വെറ്ററിനറി സര്‍ജന്റെ ശുപാര്‍ശ സഹിതം മഞ്ഞാടി ഡി – ഹാറ്റ് പരിശീലന കേന്ദ്രത്തില്‍ 22 നു മുമ്പായി ലഭ്യമാക്കണം.

സീറ്റൊഴിവ്
സര്‍ക്കാര്‍ സ്ഥാപനമായ സീപാസ് ന്റെ കീഴില്‍ പത്തനംതിട്ട ചുട്ടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് അപ്പ്‌ളൈഡ് ലൈഫ് സയന്‌സസില്‍ എംഎസ്‌സി. ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ (എംസി സുവോളജിക്ക് തുല്യം) നു സീറ്റൊഴിവുണ്ട്. ബയോളജിക്കല്‍ സയന്‌സസില് ഉള്ള ബിരുദമാണ് യോഗ്യത. ഫോണ്‍ : 9497816632, 9446705344

സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
സ്‌കോള്‍ കേരള മുഖേന, 2021 – 23 ബാച്ചിലേക്ക് ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ്, സ്‌പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് III) എന്നീ വിഭാഗങ്ങളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ഓപ്പണ്‍ റെഗുലര്‍ വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളില്‍ പ്രാക്ടിക്കല്‍, പ്രാക്ടിക്കല്‍ ഇതര സബ്ജക്റ്റ് കോമ്പിനേഷനുകളില്‍ അപേക്ഷിക്കാം. ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠനസഹായികളും ലാബ് സൗകര്യവും പൊതു അവധി ദിവസങ്ങളില്‍ കോണ്‍ടാക്ട് ക്ലാസുകളും ലഭിക്കും. തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളായിരിക്കും പഠനകേന്ദ്രങ്ങളായി അനുവദിക്കുന്നത്. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളില്‍ പ്രാക്ടിക്കല്‍ ഇല്ലാത്ത തെരഞ്ഞെടുത്ത വിഷയ കോമ്പിനേഷനുകളില്‍ അപേക്ഷിക്കാം. സ്‌പെഷല്‍ കാറ്റഗറി വിഭാഗത്തില്‍, ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് ഒരിക്കല്‍ വിജയിച്ച വിദ്യാര്‍ഥിക്ക് മുന്‍ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാതെ പുതിയൊരു സബ്ജക്റ്റ് കോമ്പിനേഷന്‍ (പാര്‍ട്ട് III) തെരഞ്ഞെടുത്ത് നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷ സമര്‍പ്പിക്കാം.

www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേനെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴ കൂടാതെ ഡിസംബര്‍ 15 വരെയും 60 രൂപ പിഴയോടെ ഡിസംബര്‍ 22 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഫീസ് അടയ്ക്കാന്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മോഡ് തെരഞ്ഞെടുത്ത് ഇന്റര്‍നെറ്റ് ബാങ്കിംഗ് /ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡ് മുഖേനെ ഫീസടക്കാം. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒറ്റ ഘട്ടമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഓഫ്‌ലൈന്‍ പേയ്‌മെന്റ് മോഡ് (പോസ്റ്റ് ഓഫീസ് വഴിയുള്ള പേയ്‌മെന്റ് തെരഞ്ഞെടുക്കുന്നവര്‍ രജിസ്‌ട്രേഷന്‍ രണ്ടു ഘട്ടങ്ങളായാണ് പൂര്‍ത്തീകരിക്കേണ്ടത്. ഓഫ്‌ലൈന്‍ പേയ്‌മെന്റ് മോഡ് തെരഞ്ഞെടുക്കുന്നവര്‍ക്ക് സംസ്ഥാനത്തെ ഏത് പോസ്റ്റ് ഓഫീസിലും ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. ഫീസ് വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പ്രോസ്‌പെക്ടസിനും സ്‌കോള്‍ കേരളയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ടു ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ ജില്ലാ ഓഫീസുകളില്‍ നേരിട്ടും സംസ്ഥാന ഓഫീസില്‍ നേരിട്ടും തപാല്‍ മാര്‍ഗവും എത്തിക്കാം. സംസ്ഥാന ഓഫീസിലേക്ക് സ്പീഡ് /രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗം അപേക്ഷ അയക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം :-12. അന്വേഷണങ്ങള്‍ക്ക് സംസ്ഥാന /ജില്ലാ ഓഫീസുകളിലെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം. 0471 – 2342950.

സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസി എ, എംഎസ്‌സി സൈബര്‍ ഫോറന്‍സിക്, എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 9446302066, 0468 – 224785.

ഡ്രൈവര്‍മാര്‍ക്ക് ത്രിദിന പരിശീലനം
സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം നവംബര്‍ 17, 18, 19 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ : 0471 – 2779200.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...