Saturday, May 10, 2025 10:28 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പ്രൊബേഷന്‍ പക്ഷാചരണ പരിപാടികളുടെ സമാപനവും ജില്ലാതല ഏകദിന പരിശീലനവും
സാമൂഹ്യ നീതിവകുപ്പ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന നടപ്പിലാക്കിവരുന്ന പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍ കെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്ന നേര്‍വഴി പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രൊബേഷനുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളായ പോലീസ്, പ്രോസിക്യൂട്ടര്‍മാര്‍, പ്രിസണ്‍ ഓഫീസര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നിയമ, എം.എസ്.ഡബ്ലിയു വിദ്യാര്‍ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ച് നടത്തുന്ന ജില്ലാതല ഏകദിന ശില്‍പ്പശാല ഡിസംബര്‍ 4 ശനിയാഴ്ച രാവിലെ 10 ന് പത്തനംതിട്ട തരംഗം റെസിഡന്‍സി ഹാളില്‍ നടത്തും.

ശില്‍പ്പശാല പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കവിത ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും. വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമിനെക്കുറിച്ച് പത്തനംതിട്ട ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ദേവന്‍ കെ. മേനോന്‍, നല്ലനടപ്പ് നിയമം, നേര്‍വഴി പദ്ധതി, നല്ലനടപ്പ് നയം, പ്രൊബേഷന്‍ പ്രോട്ടോകോള്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ച് ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.ഒ അബീന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2020 – 21 അപേക്ഷകള്‍ ക്ഷണിച്ചു
കേരള സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2021-21 അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല /സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം /സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്. യുവജനക്ഷേമ ബോര്‍ഡില്‍ നിന്നും അംഗീകാരമൊന്നും ലഭിച്ചിട്ടില്ലാത്തവരും മുമ്പ് യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അര്‍ഹരായിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകര്‍.
പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. നിര്‍ദേശങ്ങള്‍ [email protected] എന്ന മെയില്‍ ഐഡിയില്‍ അറിയിക്കണം. കൂടാതെ കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസില്‍ നേരിട്ടും നിര്‍ദേശങ്ങള്‍ നല്‍കാം. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഈമാസം 15.

ലോക ഭിന്നശേഷി ദിനാചരണം
ലോക ഭിന്നശേഷി ദിനത്തിന്റെ ജില്ലാതല സമാപനം ഡിസംബര്‍ 3 വെള്ളിയാഴ്ച രാവിലെ 10.30 ന് റാന്നി വളയനാട്ട് ഓഡിറ്റോറിയത്തില്‍ അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി അധ്യക്ഷത വഹിക്കും. ലോക ഭിന്നശേഷി ദിനാചരണത്തോട് അനൃബന്ധിച്ച് സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. നവംബര്‍ 27 മുതല്‍ ഭിന്നശേഷി വാരമായി ആചരിക്കുകയും അതിന്റെ ഭാഗമായി കുട്ടികളുടെ സര്‍ഗശേഷികള്‍ പ്രകടിപ്പിക്കുന്ന വിവിധ പരിപാടികള്‍ ജില്ലയിലെ 11 ബി.ആര്‍.സികളിലും സംഘടിപ്പിച്ചുവരുന്നു.
കിടപ്പിലായ കുട്ടികളുടെ വീടുകളില്‍ സഹപഠിതാക്കളോടൊപ്പം സന്ദര്‍ശനം നടത്തുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഭാവി രൂപപ്പെടുത്താം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജില്ലയിലെ സ്‌കൂളുകളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചിത്രങ്ങളും പോസ്റ്ററുകളും നിര്‍മ്മിക്കുന്നു. വീടുകളില്‍ വരച്ച ചിത്രങ്ങള്‍ ഭിന്നശേഷിദിനമായ 3-ാം തീയതി (വെള്ളി) സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കും.

ജില്ലാ വികസന സമിതി യോഗം 4 ന്
ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 4 ശനിയാഴ്ച രാവിലെ 11ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേരും.

പുനര്‍ ലേലം
ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്ലാവ് മരം ടെന്‍ഡര്‍ /ലേലം ചെയ്ത് നല്‍കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 12 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0473 – 5256577, 9539361856.

തേനീച്ച വളര്‍ത്തല്‍ പരിശീലനം
പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് തേനീച്ച വളര്‍ത്തല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മുമ്പ് ഇതേ ആവശ്യത്തിലേക്ക് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും പരിശീലനവും ആനുകൂല്യങ്ങളും കൈപ്പറ്റാത്തവര്‍ ആയിരിക്കണം. തെരഞ്ഞെടുക്കുന്ന കര്‍ഷകര്‍ക്ക് 50 ശതമാനം സബ്സിഡി നിരക്കില്‍ തേനീച്ചക്കൂടുകള്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ തേനീച്ചക്കൂടുകള്‍ക്കുള്ള 50 ശതമാനം ഗുണഭോക്തൃവിഹിതം മുന്‍കൂറായി അടയ്ക്കണം. താല്പര്യമുള്ളവര്‍ ഫോട്ടോ, റേഷന്‍കാര്‍ഡ്, ഐ.ഡി കാര്‍ഡ് എന്നിവ സഹിതം ജില്ലാ ഓഫീസില്‍ നേരിട്ട് എത്തി അപേക്ഷ പൂരിപ്പിച്ച് നല്‍കണം. ഫോണ്‍ 0468 – 2362070.

മദ്രസ ക്ഷേമനിധി അംഗങ്ങള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അയച്ചു നല്‍കണം
കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ www.kmtboard.com എന്ന വെബ് വിലാസത്തില്‍ ലഭ്യമാക്കിയിട്ടുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപെടുത്തിയതിനുശേഷം ഡിസംബര്‍ 31 ന് മുമ്പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹില്‍ പി.ഒ, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ അയച്ചു തരണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 – 2966577,9188230577

അന്താരാഷ്ട ഭിന്നശേഷി ദിനാഘോഷം ; ഉണര്‍വ് 2021 ഉദ്ഘാടനം
അന്താരാഷ്ട ഭിന്നശേഷി ദിനാഘോഷം ഉണര്‍വ് 2021-ന്റെ ഉദ്ഘാടനം ഇന്ന്(3) രാവിലെ 9ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് പള്ളി ഓഡിറ്റോറിയത്തില്‍ നടത്തും. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യാതിഥി ആയിരിക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘടന ഭാരവാഹികള്‍, ബഡ്‌സ്, ബിആര്‍സി, സ്പെഷല്‍ സ്‌കൂള്‍ അധ്യാപകര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ കലാമേളയില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം ,വിവിധ മേഖലയില്‍ മികവ് പുലര്‍ത്തിയ ഭിന്നശേഷിക്കാരെ ആദരിക്കല്‍, സെമിനാര്‍, ബ്രോഷര്‍ പ്രകാശനം എന്നിവ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബര്‍ എട്ടിന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

മുട്ടകോഴി കുഞ്ഞുങ്ങളുടെ വിതരണം
പത്തനംതിട്ട ജില്ലാ ഐ.സി.എ.ആര്‍-കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡില്‍ നിന്നും 30 ദിവസം പ്രായമായ മുന്തിയ ഇനം (ബി.വി. 380) മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന് തയ്യാറായി. ആവശ്യമുള്ളവര്‍ 8078572094 എന്ന നമ്പറില്‍ ബന്ധപ്പെടണം.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. യോഗ്യതകള്‍:-സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് ബിസിനസ് മാനേജ് മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം.

പ്രായപരിധി – 2021 ജനുവരി 1 ന് 18 നും 30 നും ഇടയില്‍. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് ലഭിക്കും. അപേക്ഷകള്‍ വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ എട്ടിനു മുമ്പ് ഗ്രാമപഞ്ചായത്തില്‍ ലഭിക്കണം. കൂടുതല്‍ വിശദവിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 – 2222340, 9496042677.

പെന്‍ഷന്‍ ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിധവാ പെന്‍ഷന്‍/അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍വിവാഹിതയല്ല/വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം (വില്ലേജ് ഓഫീസര്‍/ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) ഈ മാസം 31 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. 60 വയസ് പൂര്‍ത്തിയായവര്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ലെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത പ്രസിഡന്റ് അറിയിച്ചു. ഫോണ്‍ : 046 – 82222340

അടൂര്‍ താലൂക്കില്‍ സപ്ലൈക്കോയുടെ മൊബൈല്‍ മാവേലി സ്റ്റോര്‍ സേവനം ഡിസംബര്‍ 4, 5 തീയതികളില്‍
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി സപ്ലൈക്കോയുടെ താല്‍ക്കാലിക മൊബൈല്‍ മാവേലി സ്റ്റോര്‍ വാഹനം ഡിസംബര്‍ 4, 5 തീയതികളില്‍ അടൂര്‍ താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. മൊബൈല്‍ മാവേലി സ്റ്റോറിന്റെ ഫ്ളാഗ് ഓഫ് ഡിസംബര്‍ നാലിന്(ശനി) രാവിലെ എട്ടിന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സപ്ലൈക്കോ പറക്കോട് ഡിപ്പോ പരിസരത്തും, ഡിസംബര്‍ അഞ്ചിന് രാവിലെ എട്ടിന് അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി .സജി അടൂര്‍ പീപ്പിള്‍സ് ബസാര്‍ പരിസരത്തും നിര്‍വഹിക്കും.

ഉപഭോക്താക്കള്‍ക്ക് സബ്സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് മുഖേനയും നോണ്‍ സബ്സിഡി സാധനങ്ങള്‍, ശബരി ഉല്‍പ്പന്നങ്ങള്‍ എന്നിവയും മൊബൈല്‍ മാവേലി സ്റ്റോറുകള്‍ വഴി ലഭിക്കും. വാഹനം എത്തിച്ചേരുന്ന സമയവും സ്ഥലവും – ഡിസംബര്‍ നാലിന് രാവിലെ 8.30 ന് കുറുമ്പകര, 10.15-ന് ചന്ദനപ്പള്ളി, 12.30- ന് അങ്ങാടിക്കല്‍, മൂന്നിന് ആനന്ദപ്പള്ളി, 5.30 -ന് പുത്തന്‍ ചന്ത.ഡിസംബര്‍ അഞ്ചിന് രാവിലെ 8.30- ന് ആതിരമല, 10.15- ന് ചേരിക്കല്‍, 12.15- ന് മങ്ങാരം, മൂന്നിന് കടക്കാട്, 5.30- ന് പാറക്കര.

മൊബൈല്‍ മാവേലി സ്റ്റോറിന്റെ സേവനം റാന്നി താലൂക്കില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍
വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിക്ഷോഭം, ഇന്ധനവിലവര്‍ധന എന്നിവ മൂലം പൊതു വിപണിയില്‍ ഉണ്ടായ വിലക്കയറ്റവും ഭക്ഷ്യദൗര്‍ലഭ്യവും നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും താല്‍ക്കാലികമായി സപ്ലൈകോയുടെ മൊബൈല്‍ മാവേലി സ്റ്റോറിന്റെ സേവനം സര്‍ക്കാര്‍ ലഭ്യമാക്കി വരികയാണ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ 4, 5 (ശനി, ഞായര്‍) തീയതികളില്‍ താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ മാവേലി സ്റ്റോര്‍ പ്രവര്‍ത്തിക്കും. റാന്നി താലൂക്കിലെ സ്ഥലവും സമയവും ചുവടെ. ഡിസംബര്‍ നാലിന് രാവിലെ 8.30 ന് ചാത്തന്‍തറ, 10 ന് തുലാപ്പള്ളി, ഉച്ചയ്ക്ക് 12 ന് മന്ദിരംപടി (നാറാണംതോട്) 1.30 ന് നാറാണംതോട്, 2.30 ന് കിസുമം, വൈകിട്ട് അഞ്ചിന് മൂലക്കയം.
ഡിസംബര്‍ അഞ്ചിന് അരീക്കക്കാവ് രാവിലെ 8.30, തടിഡിപ്പോ 10 ന്, മണിയാര്‍ 11.15, പടയണിപ്പാറ 12.45 ന്, ഫോറിന്‍പടി 3 ന്, ഉമ്മാമുക്ക് വൈകിട്ട് അഞ്ചിന്.

മൊബൈല്‍ വണ്ടിയുടെ ഫ്ളാഗ് ഓഫ് ഡിസംബര്‍ നാലിന് രാവിലെ എട്ടിന് അഡ്വ. പ്രമോദ് നാരാണ്‍ എം.എല്‍.എ, അഞ്ചിന് രാവിലെ എട്ടിന് പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ ഏബ്രഹാമും നിര്‍വഹിക്കും. സബ്സിഡി സാധനങ്ങള്‍ക്കു പുറമെ നോണ്‍ സബ്സിഡി സാധനങ്ങളും ലഭിക്കും. റാന്നി താലൂക്കില്‍ നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ മൊബൈല്‍ മാവേലി സേവനം തുടര്‍ന്നും മുമ്പത്തെപ്പോലെ ലഭ്യമാകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ കർശനമാക്കി റെയിൽവേ പോലീസ്

0
ദില്ലി : അതിർത്തിയിൽ സുരക്ഷ കർശനമാക്കി റെയിൽവേ പോലീസ്. സംഘർഷ സാധ്യത...

ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിൽ അനധികൃത നിലം നികത്തൽ വ്യാപകമാകുന്നു

0
മാന്നാർ: ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിൽ അനധികൃത നിലം നികത്തൽ വ്യാപകമാകുന്നു. ആർക്കും...

കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി

0
ഖത്തർ : കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി....

രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് വീണ്ടും പൊതുതാത്പര്യ ഹർജി

0
അലഹബാദ്: കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച്...