Tuesday, July 8, 2025 5:15 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ടയിലെ റേഷന്‍ ഡിപ്പോകളുടെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത്
വര്‍ഷങ്ങളായി തീര്‍പ്പാക്കാതെ സസ്പെന്‍ഷനില്‍ തുടരുന്ന പത്തനംതിട്ട ജില്ലയിലെ റേഷന്‍ ഡിപ്പോകളുടെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 7 ന് രാവിലെ 11 ന് പത്തനംതിട്ട അബാന്‍ ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

പത്തനംതിട്ട മിലിറ്ററി കാന്റീന്‍ ; സമയ ക്രമീകരണം ഏര്‍പ്പെടുത്തി
പത്തനംതിട്ട മിലിറ്ററി കാന്റീനില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സര്‍വീസ് നമ്പറിന്റെ അവസാന നമ്പര്‍ അനുസരിച്ച് പൂജ്യവും ഒന്നും തിങ്കള്‍, രണ്ടും മൂന്നും ചൊവ്വ, നാല് ബുധന്‍, അഞ്ചും ആറും വ്യാഴം, ഏഴും എട്ടും വെള്ളി, ഒന്‍പത്, ഡിഫെന്‍സ് സിവിലിയന്‍ ശനിയാഴ്ചയും ആയി ക്രമീകരിച്ചിരിക്കുന്നു. എല്ലാ മാസവും ഒന്നും മൂന്നും ബുധന്‍ അവധിയാണ്. മാസത്തിന്റെ അവസാന പ്രവര്‍ത്തിദിവസവും അടുത്തമാസത്തിന്റെ ആദ്യ പ്രവര്‍ത്തിദിവസവും സ്റ്റോക്ക് എടുപ്പായിരിക്കും. സംശയനിവാരണത്തിന് 9496314653, 0468 – 2353465 എന്നീ നമ്പറുകളില്‍ വിളിക്കുക.

പെരിങ്ങനാട് പതിനാലാം മൈല്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും
പെരിങ്ങനാട് പതിനാലാം മൈലില്‍ നിലവിലുള്ള മാവേലി സ്റ്റോര്‍ പരിഷ്‌കരിച്ച് ഉപഭോക്താവിന് സാധനങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യത്തോടുകൂടിയ സപ്ലൈകോയുടെ നൂതന സംരംഭമായ സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഇന്ന്(ഡിസംബര്‍ 7 ചൊവ്വ) ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള ആദ്യ വില്പന നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ജി.ശ്രീനാദേവിക്കുഞ്ഞമ്മ, പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി സന്തോഷ്, സപ്ലൈകോ ജനറല്‍ മാനേജര്‍ ടി.പി സലീംകുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരള സര്‍ക്കാര്‍ സബ്സിഡി നിരക്കിലൂടെ വിതരണം ചെയ്തുവരുന്ന അവശ്യ സാധനങ്ങള്‍ കൂടാതെ ഈ സ്ഥാപനത്തില്‍ നിന്നും എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ന്യായമായ വിലയ്ക്ക് ലഭിക്കും. സപ്ലൈകോയുടെ ഈ നൂതന സംരംഭം ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാണ്.

എസ്.സി.വി.ടി ട്രേഡ് ടെസ്റ്റ് : പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് വീണ്ടും അവസരം
എസ്.സി.വി.ടി ട്രേഡ് ടെസ്റ്റ് ജൂലൈ 2021 (സപ്ലിമെന്ററി ) 1, 2, 3, 4 സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെമസ്റ്റര്‍ സ്‌കീമില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ച് അവസരം ഉപയോഗിക്കാത്ത ട്രെയിനികള്‍ ഈ മാസം 10 നകം ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. 170 രൂപ ഫീസ്. 0230-L and E-00-800-OR-88-OI’ എന്ന ശീര്‍ഷകത്തില്‍ ചെലാനടച്ച് അപേക്ഷകള്‍ ഡിസംബര്‍ 10 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെന്നീര്‍ക്കര ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 – 2258710.

കോളേജ് മാഗസിനുകള്‍ക്കുളള മീഡിയ അക്കാദമി ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി
കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിലെ മികച്ച മാഗസിനുകള്‍ക്കുളള അവാര്‍ഡിന് കേരള മീഡിയ അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. ഒന്നാം സമ്മാനം 25,000 രൂപയും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000, 10,000 രൂപയും ട്രോഫിയും. ആര്‍ട്സ്, സയന്‍സ് കോളേജുകള്‍, മെഡിക്കല്‍, എന്‍ജിനീയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കല്‍ ഉള്‍പ്പെടെയുളള എല്ലാ കോളേജുകള്‍ക്കും പങ്കെടുക്കാം. ഇ-മാഗസിനുകളും പരിഗണിക്കും. മീഡിയ അക്കാദമി സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികളെ സഹകരിപ്പിച്ചു നടപ്പാക്കുന്ന മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമായാണ് മികച്ച കോളേജ് മാഗസിനുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത്.

2019-20, 2020-21 വര്‍ഷങ്ങളിലെ മാഗസിനുകള്‍ മത്സരത്തിനായി എത്തിക്കാം. മാഗസിനുകളുടെ മൂന്ന് കോപ്പികളും പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും എഡിറ്ററുടെ വിലാസവും മൊബൈല്‍ നമ്പരും ഇ – മെയിലും ഉള്‍പ്പെട്ട കുറിപ്പും അടങ്ങിയ അപേക്ഷ 2021 ഡിസംബര്‍ 25നകം സെക്രട്ടറി കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682030 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഈ – മാഗസിനുകള്‍ ലിങ്ക് കൂടി അയയ്ക്കണം. അയയ്ക്കേണ്ട വിലാസം- [email protected]

പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തില്‍ ഊര്‍ജ്ജിത നികുതിപിരിവ് യജ്ഞം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഒടുക്കേണ്ട കെട്ടിട നികുതി സ്വീകരിക്കുന്നതിന് ചുവടെ പറയുന്ന സ്ഥലത്തും സമയത്തും നികുതിപിരിവ് കളക്ഷന്‍ ക്യാമ്പുകള്‍ നടക്കും. എല്ലാ നികുതി ദായകരും മുന്‍ വര്‍ഷം നികുതി ഒടുക്കിയ രസീതും ഈ കാര്യാലയത്തില്‍ നിന്നും നല്‍കിയ ഡിമാന്‍ഡ് നോട്ടീസും സഹിതം ക്യാമ്പുകളില്‍ എത്തി നികുതി ഒടുക്കി ജപ്തി, പ്രോസിക്യൂഷന്‍ തുടങ്ങിയ നിയമ നടപടികളില്‍ നിന്നും ഒഴിവാകണമെന്നും സെക്രട്ടറി അറിയിച്ചു. ഫോണ്‍ :0473 – 4228498.

വാര്‍ഡിന്റെ പേര്, വാര്‍ഡ് നമ്പര്‍, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ. മന്നം നഗര്‍ (വാര്‍ഡ് 2) ഡിസംബര്‍ എട്ടിന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ 63-ാം നമ്പര്‍ അംഗന്‍വാടി. പടുക്കോട്ടുക്കല്‍ (വാര്‍ഡ് 3) ഡിസംബര്‍ 21 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ കുടുംബാരോഗ്യ കേന്ദ്രം. കീരുകുഴി (വാര്‍ഡ് 4) ഡിസംബര്‍ 21 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ പഞ്ചായത്ത് ഓഫീസ്. ഭഗ :പടിഞ്ഞാറ് (വാര്‍ഡ് 5) ഡിസംബര്‍ 9 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ. 442-ാം നമ്പര്‍ എസ്.സി.ബി. ഇടമാലി (വാര്‍ഡ് 6) ഡിസംബര്‍ 7 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ ഒരിപ്പുറം വായനശാല. പാറക്കര(വാര്‍ഡ് 7) ഡിസംബര്‍ 14 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ പി.എച്ച്.സി സബ് സെന്റര്‍ തോലുഴം. മങ്കുഴി (വാര്‍ഡ് 8) ഡിസംബര്‍ 18 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ ശ്രീവിദ്യ മഹിള സമാജം അംഗനവാടി നം. 47 പാറക്കര. തട്ടയില്‍ (വാര്‍ഡ് 9) ഡിസംബര്‍ 21 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ പഞ്ചായത്ത് ഓഫീസ്. മല്ലിക (വാര്‍ഡ് 10) ഡിസംബര്‍ 16 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ ആര്‍.കെ സ്റ്റോഴ്സ് കിഴക്കേക്കര പടി. മാമ്മൂട് (വാര്‍ഡ് 11) ഡിസംബര്‍ 15 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ മാമ്മൂട് ജംഗ്ഷന്‍. പൊങ്ങലടി (വാര്‍ഡ് 12) ഡിസംബര്‍ 17 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ അംഗനവാടി നം. 58(മാതൃശിശു മന്ദിരം). ചെറിലയം (വാര്‍ഡ് 13) ഡിസംബര്‍ 20 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ ചിറ്റകാട്ട് കട ചെറിലയം. പറന്തല്‍ (വാര്‍ഡ് 14) ഡിസംബര്‍ 13 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ ലക്ഷ്മി ഹോട്ടല്‍ പറന്തല്‍.

വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം
വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ വിധവാ പെന്‍ഷന്‍/അവിവാഹിത പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 60 വയസില്‍ താഴെയുളള എല്ലാ ഗുണഭോക്താക്കളും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും പുനര്‍വിവാഹിതയല്ല /വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം (വില്ലേജ് ഓഫീസര്‍ /ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) ഈ മാസം 31 നകം വളളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2350229.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ വിധവാ പെന്‍ഷന്‍ /അവിവാഹിത പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 60 വയസില്‍ താഴെയുളള എല്ലാ ഗുണഭോക്താക്കളും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും പുനര്‍വിവാഹിതയല്ല /വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം (വില്ലേജ് ഓഫീസര്‍ /ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) ഈ മാസം 31 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 – 4228498.

ചൈല്‍ഡ് ലൈന്‍ അഡൈ്വസറി ബോര്‍ഡ് യോഗം 8 ന്
ചൈല്‍ഡ് ലൈന്‍ അഡൈ്വസറി ബോര്‍ഡ് യോഗം നാളെ ഡിസംബര്‍ 8 ന് രാവിലെ 11.30 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അക്വാകള്‍ച്ചര്‍ കോ – ഓര്‍ഡിനേറ്റര്‍ ഒഴിവ്
പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ കോ – ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് 2022 മാര്‍ച്ച് 31 വരെ താത്കാലിക കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബി.എഫ്.എസ്.സി /ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, എം.എസ്.സി സുവോളജിയോടൊപ്പം നാലു വര്‍ഷം ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ ഉളള പ്രവൃത്തി പരിചയം. വയസ് – 20 – 56. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പത്തനംതിട്ട, തെക്കേമല പി.ഒ, പന്നിവേലിച്ചിറ, പിന്‍ – 689654 എന്ന വിലാസത്തില്‍ ഈ മാസം 13 നുളളില്‍ ലഭിക്കണം. ഫോണ്‍ : 0468 – 2967720.

താല്പര്യപത്രം ക്ഷണിച്ചു
സപ്ലൈകോ വില്പനശാലകളില്‍ ഡിജിറ്റല്‍ പേയ്മെന്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി സേവനദാതാക്കളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് supplycokerala.com വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0484 – 2205670.

മലയാലപ്പുഴ കൃഷി ഭവനില്‍ പച്ചക്കറി വിത്തുകള്‍ വില്‍പ്പനയ്ക്ക്
മലയാലപ്പുഴ കൃഷി ഭവനില്‍ പച്ചക്കറി വിത്തുകള്‍ 2000 എണ്ണം (പയര്‍ വിത്ത്) രണ്ടു രൂപ നിരക്കില്‍ വില്‍ക്കുന്നു. ആവശ്യമുളള കര്‍ഷകര്‍ കൃഷി ഭവനുമായി ബന്ധപ്പെടണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ...

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...