Saturday, April 19, 2025 8:15 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ 11 ന്
കേരളാ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഡിസംബര്‍ 11 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. അദാലത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -I, പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -II, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അടൂര്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റാന്നി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിരുവല്ല എന്നീ കോടതികളില്‍ പെറ്റി കേസുകളില്‍ സ്പെഷ്യല്‍ സിറ്റിങ് നടത്തും. ഫോണ്‍ : 0468 – 2220141.

സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തില്‍ 2022 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ /അര്‍ധസര്‍ക്കാര്‍ നടത്തുന്ന പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആര്‍.ആര്‍.ബി തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്കു വേണ്ടിയുള്ള സൗജന്യ കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി, സിഖ് എന്നീ വിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. ആറുമാസമാണ് പരിശീലന കാലാവധി. ക്ലാസുകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെയാണ്. ജനറല്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, മലയാളം, ആനുകാലികം, ജനറല്‍ നോളഡ്ജ്, ഐടി, സയന്‍സ്, ബാങ്കിങ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ന് വൈകിട്ട് അഞ്ച് വരെ. ഉദ്യോഗാര്‍ഥികള്‍ 18 വയസ് തികഞ്ഞവരും എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം. അപേക്ഷകര്‍ വ്യക്തിഗത വിവരങ്ങള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് കോപ്പി എന്നിവ സഹിതം നേരിട്ടോ, പ്രിന്‍സിപ്പല്‍, സിസിഎംവൈ പത്തനംതിട്ട, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ട്, തൈക്കാവ്, പത്തനംതിട്ട എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 8281165072, 9961602993, 0468 – 2329521 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ ; അഭിമുഖം ഈ മാസം 15 മുതല്‍
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍. 516/19) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 15, 16, 17, 29, 30, 31 തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ രണ്ടാം ഷെഡ്യൂള്‍ പ്രകാരമുളള അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തി വിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യേണ്ടതും പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍ : 0468 – 2222665.

ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) അഭിമുഖം 15 ന്
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ 069/2020) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി ഡിസംബര്‍ 15 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യേണ്ടതും പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍ നമ്പര്‍ : 0468 – 2222665.

ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) അഭിമുഖം 15 ന്
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) മലയാളം മീഡിയം (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം. 508/2019) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി ഡിസംബര്‍ 15 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ്ലോഡ്‌ചെയ്യേണ്ടതും പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍ നമ്പര്‍ : 0468 – 2222665.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഊര്‍ജ്ജിത നികുതിപിരിവ്
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഊര്‍ജ്ജിത നികുതിപിരിവ് യജ്ഞത്തിന്റെ ഭാഗമായി നികുതി ദായകരുടെ സൗകര്യാര്‍ഥം നാളിതുവരെ കൊടുക്കേണ്ട കെട്ടിട നികുതി (വസ്തു നികുതി) ചുവടെയുളള കളക്ഷന്‍ സെന്ററുകളില്‍ ഈ മാസം 13 മുതല്‍ 24 വരെ സ്വീകരിക്കും. സമയം രാവിലെ 10.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ. തീയതി, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, കളക്ഷന്‍ സ്വീകരിക്കുന്ന സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.

ഡിസംബര്‍ 13 ന് വാര്‍ഡ് 1 ചീക്കനാല്‍- ചീക്കനാല്‍ ജംഗ്ഷന്‍, ഡിസംബര്‍ 14 ന് വാര്‍ഡ് 2 ഐമാലി ഈസ്റ്റ്, വാര്‍ഡ് 3 ഐമാലി വെസ്റ്റ് – ഐമാലി എന്‍.എസ്.എസ് കരയോഗ ജംഗ്ഷന്‍, ഡിസംബര്‍ 15 ന് വാര്‍ഡ് 7 പൈവളളി -ഓമല്ലൂര്‍ അമ്പല ജംഗ്ഷന്‍, ഡിസംബര്‍ 16 ന് വാര്‍ഡ് 4 പറയനാലി – പറയനാലി കമ്മ്യൂണിറ്റി സെന്റര്‍, ഡിസംബര്‍ 17 ന് വാര്‍ഡ് 5 മണ്ണാറമല, വാര്‍ഡ് 6 പുത്തന്‍പീടിക – സൊസൈറ്റിപടി പുത്തന്‍പീടിക, ഡിസംബര്‍ 18 ന് വാര്‍ഡ് 5 മണ്ണാറമല, വാര്‍ഡ് 6 പുത്തന്‍പീടിക – ഷട്ടര്‍ ജംഗ്ഷന്‍ പുത്തന്‍പീടിക, ഡിസംബര്‍ 20 ന് വാര്‍ഡ് 9 വാഴമുട്ടം – ഗവ. യു.പി.എസ് ജംഗ്ഷന്‍ വാഴമുട്ടം, ഡിസംബര്‍ 21 ന് വാര്‍ഡ് 8 വാഴമുട്ടം നോര്‍ത്ത്, വാര്‍ഡ് 9 വാഴമുട്ടം – വാഴമുട്ടം സൊസൈറ്റി ജംഗ്ഷന്‍, ഡിസംബര്‍ 22 ന് വാര്‍ഡ് 11 പന്ന്യാലി, വാര്‍ഡ് 8 വാഴമുട്ടം നോര്‍ത്ത് – ഹെല്‍ത്ത് സെന്ററിന് സമീപം 55-ാം നമ്പര്‍ അംഗന്‍വാടി, ഡിസംബര്‍ 23 ന് വാര്‍ഡ് 10 മുളളനിക്കാട് – പളളി ജംഗ്ഷന്‍ മുളളനിക്കാട്, ഡിസംബര്‍ 20 ന് വാര്‍ഡ് 12 ആറ്റരികം, ആറ്റരികം സ്‌കൂള്‍, ഡിസംബര്‍ 24 ന് വാര്‍ഡ് 13 ഓമല്ലൂര്‍ ടൗണ്‍, വാര്‍ഡ് 14 മഞ്ഞിനിക്കര- പഞ്ചായത്ത് ഹാള്‍ ഓഫീസ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി നികുതി കുടിശിക ഉള്‍പ്പടെ ഒടുക്കണമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. www.tax.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും കെട്ടിട നികുതി ഓണ്‍ലൈനായി സമര്‍പ്പിക്കാം.

അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബി. ടെക് (ലാറ്ററല്‍ എന്‍ട്രി) സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ അനുബന്ധ സ്ഥാപനമായ മണക്കാല അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ബി. ടെക് (ലാറ്ററല്‍ എന്‍ട്രി) കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ മെറിറ്റ് / മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കേരള ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ പ്രസിദ്ധീകരിച്ച LET21 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാ. താല്പ്പര്യമുള്ളവര്‍ കോളേജ് വെബ് സൈറ്റില്‍ (www.cea.ac.in) കൊടുത്തിരിക്കുന്ന സ്‌പോട്ട് അഡ്മിഷന്‍ ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ 9446527757, 8547005100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് പരിശീലനം 18ന്
2020 വര്‍ഷത്തെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഡിസംബര്‍ 18 ന് രാവിലെ 10 ന് പത്തനംതിട്ട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 – 2223123.

മാനേജ്‌മെന്റ് ട്രെയിനി പരീക്ഷ 28 ന്
റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഈ മാസം 28 ന് രാവിലെ 10 മുതല്‍ 11.15 വരെ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തും. പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ അസല്‍, ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അന്നേ ദിവസം രാവിലെ 9.30ന് എത്തിച്ചേരണമെന്ന് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0473 – 5227703

ഹിന്ദി അധ്യാപക ഒഴിവ്
റാന്നി ഇടമുറി ഗവ. സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹിന്ദി (ജൂനിയര്‍) തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 13 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസിലെത്തി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 9446382834, 9745162834.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് വടകര മണിയൂർ കരുവഞ്ചേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ...

സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകാനുള്ള തീരുമാനങ്ങൾക്കെതിരെ മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ...

0
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയത്തിലുള്ളവ ഉൾപ്പെടെ സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകാനുള്ള...

പയ്യനാമൺ കുപ്പക്കര കിഴക്കേതിൽ വീട്ടിൽ മത്തായിയെ കാണ്മാനില്ല

0
കോന്നി : പയ്യനാമൺ കുപ്പക്കര കിഴക്കേതിൽ വീട്ടിൽ മത്തായിയെ(74) ബുധനാഴ്ച്ച (16/04/2025)മുതൽ...

ആലിപ്പഴ വർഷത്തെ തുടർന്ന് തെക്കൻ കാശ്മീരിലെ ആപ്പിൾ തോട്ടങ്ങളിൽ കനത്ത നാശം

0
കാശ്മീർ: വെള്ളിയാഴ്ച രാത്രിയിൽ മഴക്കൊപ്പമുണ്ടായ ആലിപ്പഴ വർഷത്തെ തുടർന്ന് തെക്കൻ കാശ്മീരിലെ...