Friday, January 24, 2025 1:00 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ആസാദി കാ അമൃത് മഹോത്സവം : ദേശീയതല മത്സരങ്ങള്‍ക്ക് ബുധന്‍ വരെ അപേക്ഷിക്കാം
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സംസ്‌ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യുവതലമുറയ്ക്കായി ദേശീയതലത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേയും ലക്ഷദ്വീപ്, പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശങ്ങളിലേയും യുവതയ്ക്കായാണ് മൂന്നു വിഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ദേശഭക്തി ഗാനരചന, രംഗോലി മത്സരം, പ്രാദേശിക ഭാഷയില്‍ ദേശഭക്തി തുളുമ്പുന്ന ചെറുകവിത(താരാട്ട് പാട്ടുകള്‍) എന്നിങ്ങനെയാണ് മത്സരങ്ങള്‍. ഈ മാസം 15 നകം (ബുധന്‍) https://amritmahotsav.nic.in/competitions.htm ഓണ്‍ലൈനായി അപേക്ഷിക്കാം. ഇമെയില്‍: [email protected] ഹെല്‍പ് ഡെസ്‌ക്ക്: +91 8700269338, +91 9999276781.

സപ്ലൈകോ വില്‍പനശാലകള്‍ ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക് സേവനദാതാക്കള്‍ക്ക് പങ്കാളികളാകാം
സപ്ലൈകോ വില്‍പനശാലകള്‍ ഡിജിറ്റല്‍ പേയ്‌മെന്റിലേക്കു മാറുന്നു. അതിനായി സേവനദാതാക്കളില്‍നിന്ന് താത്പര്യപത്രം ക്ഷണിച്ചു. supplycokerala.com വെബ് സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. അഞ്ഞൂറിലേറെയുള്ള സപ്ലൈകോ ഔട്ട്ലെറ്റുകളിലാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം വരുന്നത്. പൊതുജനങ്ങളുടെ പ്രതികരണമറിഞ്ഞതിന് ശേഷം രണ്ടാം ഘട്ടം മറ്റ് ഔട്ട്ലെറ്റുകളിലേക്ക് സംവിധാനം വ്യാപിപ്പിക്കാനാണ് പദ്ധതി. സപ്ലൈകോയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്ന കമ്പനികള്‍ക്ക് താത്പര്യപത്രം സമര്‍പ്പിക്കാം.

പ്രധാന നിര്‍ദേശങ്ങള്‍:
ദിവസ വരുമാനം അതത് ദിവസങ്ങളില്‍ തന്നെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഉപകരണങ്ങള്‍ ആവശ്യമെങ്കില്‍ സൗജന്യമായി കമ്പനികള്‍ തന്നെ സ്ഥാപിക്കണം. ഇടപാടുകളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ മാനേജര്‍ക്ക് ലഭ്യമാക്കണം. വില്പനശാലകളില്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാകണം എന്നില്ല. പക്ഷേ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സേവനവും ലഭ്യമാക്കും. ഇപ്പോഴുള്ള മാതൃകകള്‍ കൂടാതെ പുതിയ മോഡലുകളും കമ്പനികള്‍ക്ക് സമര്‍പ്പിക്കാം. താല്‍പര്യപത്രം ഡിസംബര്‍ 20നകം സമര്‍പ്പിച്ചിരിക്കണം. ഇതില്‍ സാങ്കേതിക വിവരങ്ങളും പണം വില്പനശാലകളിലെ അക്കൗണ്ടില്‍ ലഭ്യമാകുന്ന ഇടവേളയും കൃത്യമായി പരാമര്‍ശിച്ചിരിക്കണമെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

നിരോധിത പ്ലാസ്റ്റിക് ഉത്പനങ്ങളുടെ പരിശോധന കര്‍ശനമാക്കും : നഗരസഭാ ചെയര്‍മാന്‍
പത്തനംതിട്ട നഗരത്തിലെ പലസ്ഥലങ്ങളിലും വീണ്ടും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുകയും വ്യാപാര സ്ഥാപനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് കവറുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുകളുടെ വില്‍പനയും ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ബോധവല്‍ക്കരണത്തോടൊപ്പം ആര്‍.ടി.ഒ, പോലീസ്, വോളന്റീയര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ രാത്രികാല സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. സ്ഥാപനങ്ങളിലെ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പരിശോധന കര്‍ശനമാക്കുകയും കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. നഗരസഭാ ലൈസന്‍സ് ഫീസ് പിഴകൂടാതെ ഒടുക്കുന്നതിനുളള തീയതി ഈ മാസം 31 ന് അവസാനിക്കുന്നതിനാല്‍ ലൈസന്‍സികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ റൂറല്‍ ഡെവലപ്മെന്റ് വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റഗറി നം. 276/2018), 20000 – 45800 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 30.11.2019 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി കേരള പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

പുരുഷ ഡോക്ടര്‍ ; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 16 ന്
2021-22 ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി പുരുഷ ഡോക്ടര്‍മാരെ ആവശ്യമുണ്ട്. 2022 ജനുവരി 21 വരെയാണ് നിയമന കാലാവധി. ഈ മാസം 16 ന്(വ്യാഴം) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇന്റര്‍വ്യൂ. മെഡിക്കല്‍ ഓഫീസര്‍ നിയമനം 3 എണ്ണം. യോഗ്യത – എം.ബി.ബി.എസ് ആന്റ് ടി.സി.എം.സി രജിസ്ട്രേഷന്‍. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കോവിഡ് ബ്രിഗേഡ് – ല്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0468 – 2228220.

ബിവി 380 ഇനം മുട്ട കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്
40 ദിവസം പ്രായമായ ബിവി 380 മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമാണ്. താല്പര്യമുള്ളവര്‍ 8078572094 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി /സൈനിക വെല്‍ഫെയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി) (വിമുക്തഭടന്മാര്‍ മാത്രം) (ഫസ്റ്റ് എന്‍.സി.എ – മുസ്ലീം)(കാറ്റഗറി നം. 530/2020) 18000 – 41500 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 14.09.2021 ല്‍ നടന്ന പ്രായോഗിക പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി കേരള പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഇ – ടെന്‍ഡര്‍ ക്ഷണിച്ചു
സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസ് മുഖാന്തിരം 2021 – 22 വര്‍ഷം ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് 235 വ്യത്യസ്ത ഓര്‍ത്തോ ഉപകരണങ്ങളും 60 ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്നതിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0469 – 2600167, 9747823997

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാഭ്യാസ നിയമ ഭേദഗതി ; ന്യൂനപക്ഷ സ്ഥാപനങ്ങൾ സമർപ്പിച്ച ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി

0
അഹമ്മദാബാദ്: സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാഭ്യാസ നിയമത്തിലെ 2021-ലെ ഭേദഗതിക്കെതിരെ ന്യൂനപക്ഷ...

തൊണ്ടയിൽ മൊട്ടുസൂചി കുടുങ്ങി ജീവൻ അപകടത്തിലായ യുവതിക്ക് പുതുജീവൻ

0
തളിപ്പറമ്പ്‌: തൊണ്ടയിൽ മൊട്ടുസൂചി കുടുങ്ങി ജീവൻ അപകടത്തിലായ യുവതിക്ക് പുതുജീവൻ. നരിക്കോട്...

മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ

0
തിരുവനന്തപുരം: നെടുമങ്ങാട് റൂറൽ മേഖലയിൽ മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച 2...

ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് 30 ലക്ഷം രൂപയുടെ തട്ടിപ്പ് ; കൊല്ലം സ്വദേശി അറസ്റ്റിൽ

0
മംഗളൂരു: ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ...