മണ്ണീറ റോഡിന്‍റെ അപകടകരമായ ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കണം

For full experience, Download our mobile application:
Get it on Google Play

കോന്നി : മണ്ണീറയിലേക്കുള്ള റോഡിൽ അപകടകരമായ ഭാഗങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്ന് യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. മുണ്ടോംമൂഴി പാലത്തിന് സമീപത്ത് നിന്ന് മണ്ണീറ റോഡിലേക്ക് കടക്കുമ്പോൾ കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മുണ്ടോംമൂഴിക്കും ഇടയിലായും ഇതിന് ശേഷം ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് പോയിടത്തുമാണ് ക്രാഷ് ബാരിയറുകൾ സ്ഥാപിക്കേണ്ടത്. അടവിയിലേക്കും മണ്ണീറയിലേക്കും ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്നതും ഈ വഴിയാണ്. താഴ്ച്ചയുള്ള ഭാഗം മൺ തിട്ട ആയതിനാൽ ഇത് ഇനിയും ഇടിയുന്നതിനുള്ള സാധ്യതയും ഏറെയാണ്. മാത്രല്ല റോഡിന് ഇരുവശവും ഓട ഇല്ലാത്തതിനാൽ പല സ്ഥലങ്ങളിൽ നിന്നും മഴക്കാലത്ത് വെള്ളം ഒഴുകി ഇറങ്ങുന്നതും ഈ റോഡിലേക്ക് തന്നെ. ഇത് റോഡ് തകർച്ചയ്ക്കും കാരണമാകുന്നു.

മൺ തിട്ടയുള്ള ഭാഗം ഈറക്കാടുകൾ വളർന്ന് നിൽക്കുന്നതിനാൽ അപകടകരമായ ഭാഗം പെട്ടെന്ന് ശ്രദ്ധയിൽ പെടുകയുമില്ല. റോഡിന്‍റെ വീതികുറവും വാഹനയാത്രക്കാരെ വലയ്ക്കുന്നു. റോഡിന് ഓട നിർമ്മിക്കണമെന്നും ആവശ്യമുയരുന്നു. മഴക്കാലമായാൽ തകർന്ന റോഡിലെ വെള്ളക്കെട്ടും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മണ്ണീറയിലെ ജനങ്ങൾക്ക് ഇവിടേക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന റോഡും ഇതാണ്. റോഡിന്‍റെ താഴ്ച്ചയുള്ള ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിച്ചില്ലെങ്കിൽ മൺ തിട്ട ഇടിഞ്ഞ് അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...