Monday, July 7, 2025 8:29 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ദിവസ വേതനക്കാർ: അഭിമുഖം 21 ന്
ശബരിമല മണ്ഡല മകരവിളക്ക് അടിയന്തിരങ്ങളിലേക്ക് ആവശ്യമായ ദിവസവേതനക്കാർക്കുള്ള അഭിമുഖം ഡിസംബർ 21 രാവിലെ 10.30 ന് ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചീഫ് എഞ്ചിനീയർ ഓഫീസിൽ നടക്കും. ഡിസംബർ 14 ന് പ്രസിദ്ധീകരിച്ച നോട്ടീസിനെ തുടർന്ന് അപേക്ഷ സമർപ്പിച്ചവർക്ക് പങ്കെടുക്കാം

ലൈബ്രേറിയന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലേക്ക് നിയമനം ; കൂടിക്കാഴ്ച 29 ന്
പത്തനംതിട്ട ജില്ലയില്‍ ട്രൈബല്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ അധികാര പരിധിയില്‍ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള ലൈബ്രേറിയന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അഭ്യസ്തവിദ്യരായ പട്ടിക വര്‍ഗ യുവതീയുവാക്കളുടെ കൂടിക്കാഴ്ച ഈ മാസം 29 നു രാവിലെ 11 ന് റാന്നി ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടത്തും. ലൈബ്രേറിയന്‍ തസ്തികയിലേക്കു ലൈബ്രറി സയന്‍സ് ഡിപ്ലോമ/ബിരുദധാരികള്‍ക്കും ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് അംഗീകൃത നഴ്സിങ്ങ് കോഴ്സ് പാസായവര്‍ക്കും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. ജില്ലയിലെ പട്ടിക വര്‍ഗക്കാര്‍ക്കു മുന്‍ഗണന നല്‍കും. പ്രായപരിധി 20-41.

കിഴങ്ങു വര്‍ഗവിളകള്‍ ഉണക്കി സൂക്ഷിക്കുന്നതിനുള്ള പരിശീലനം ഡിസംബര്‍ 18 ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കിഴങ്ങുവര്‍ഗവിളകള്‍ ഉണക്കി സൂക്ഷിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിക്കും. ഡിസംബര്‍ 18 ന് (ശനി) രാവിലെ 10 മുതല്‍ പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിലാണു പരിശീലനം. പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവര്‍ ഡിസംബര്‍ 17 ന് വൈകിട്ട് നാലിനകം 9961254033 എന്ന ഫോണ്‍ നമ്പരില്‍ സന്ദേശം അയയ്ക്കുകയോ 0649 – 2662094, 2661821 (എക്‌സ്റ്റന്‍ഷന്‍ 209) എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

ബാലവേല വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം
പത്തനംതിട്ട ജില്ലയില്‍ എവിടെ ബാലവേല കണ്ടാലും അക്കാര്യം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വനിതാ ശിശു വികസന വകുപ്പാണ് പാരിതോഷികം നല്‍കുന്നത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അല്ലെങ്കില്‍ ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കാണു രഹസ്യ വിവരം കൈമാറേണ്ടത്. ഇവരുടെ ഫോണ്‍ നമ്പരുകള്‍ http://wcd.kerala.gov.in/offices_icps.php എന്ന ലിങ്കിലുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍, പോലീസ്, മറ്റു വകുപ്പുകള്‍ എന്നിവയുടെ സഹകരത്തോടെ ബാലവേല തടയാന്‍ നടപടി സ്വീകരിക്കും. വിവരം നല്‍കിയവര്‍ക്കുള്ള പാരിതോഷികം രഹസ്യമായിട്ടാകും നല്‍കുക. 14 വയസു പൂര്‍ത്തിയാകാത്തവരെ ജോലിയില്‍ ഏര്‍പ്പെടുത്തരുതെന്നാണ് നിയമം. 14 -18 പ്രായപരിധിയിലുള്ളവരെ അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുത്തരുതെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാലവേല നിയമപരമായി നിരോധിക്കുകയും ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്.

സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2(എസ്.ആര്‍ ഫോര്‍ എസ്.സി /എസ്.ടി ആന്റ് എസ്.ടി ഒണ്‍ലി) (കാറ്റഗറി നം. 306/2020) 22200-48000 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 23-07-2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ സാധ്യതാലിസ്റ്റ് പ്രസിദ്ധീകരിച്ചതായി കേരള പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

ഗസ്റ്റ് അധ്യാപക ഒഴിവ്
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള എല്‍.ബി.എസ് സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 17 നകം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അടൂര്‍ സെന്ററില്‍ എത്തിക്കണം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് /എം.സി.എ /എം.എസ്.സി (ഐ.ടി)/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഒന്നാം ക്ലാസ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ എല്‍.ബി.എസ് സെന്റര്‍ ഓഫീസുമായി നേരിട്ടോ, 9947123177 എന്ന ഫോണ്‍ മ്പരിലോ ബന്ധപ്പെടുക.

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് ഇക്കണോമിക്സ് തസ്തികയില്‍ ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് ഇക്കണോമിക്സ് തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ (മണിക്കൂര്‍ അടിസ്ഥാനത്തില്‍) ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 21 ന് രാവിലെ 10.30-ന് കോളേജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത: യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യത. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് കോളേജിന്റെ www.cea.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക . ഫോണ്‍ 04734 231995.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം...

ബ്രിക്സ് ഉച്ചകോടിയിൽ ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
റിയോ ഡി ജനീറോ: ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി...

ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയ യുവാക്കൾ മർദ്ദിച്ചതായി പരാതി

0
പാലക്കാട് : ഒറ്റപ്പാലത്ത് റസ്റ്റോൻ്റിൽ സംഘർഷം. ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബത്തെ...

അടൂരിലെ അനാഥാലയത്തിൽ പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ ഡിഎന്‍എ പരിശോധന നടത്താൻ പോലീസ്

0
പത്തനംതിട്ട: അടൂരിലെ അനാഥാലയത്തിൽ പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ പോലീസ് ഡിഎന്‍എ പരിശോധന...