ക്ഷീര ഗ്രാമം പദ്ധതി: തീയതി നീട്ടി
ക്ഷീരവികസനവകുപ്പ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ 10 പഞ്ചായത്തുകളില്‍ (തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്, കൊല്ലം ജില്ലയിലെ ഇട്ടിവ, കരീപ്ര, ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം, എറണാകുളം ജില്ലയിലെ കോട്ടുവള്ളി, കോട്ടയം ജില്ലയിലെ കറുകച്ചാല്‍, കോഴിക്കോട് ജില്ലയിലെ കടലുണ്ടി, വേളം, കണ്ണൂര്‍ ജില്ലയിലെ മങ്ങാട്ടിടം, പെരളശേരി) നടപ്പിലാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയിലേയ്ക്ക് ക്ഷീരശ്രീ പോര്‍ട്ടലിലെ ksheerasree.kerala.gov.in സന്ദര്‍ശിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 28 വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു.
തെളിവെടുപ്പ് യോഗം ജനുവരി മൂന്നിന്
സംസ്ഥാനത്തെ ടിംബര്‍ കട്ടിംഗ് ഫെല്ലിംഗ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിംഗ് ഓഫ് ലോഗ്സ് മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതി ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി മൂന്നിന് രാവിലെ 11 ന് കോട്ടയം പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പത്തനംതിട്ട ജില്ലയില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി/ തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.
ഇ ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്
ഇ-ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. തീയതി- ക്യാമ്പ് നടക്കുന്ന സ്ഥലം എന്ന ക്രമത്തില്‍: ഡിസംബര്‍ 25- തിരുവല്ല, പെരിങ്ങര കമ്മ്യാണിറ്റി ഹാള്‍. 26-ഏഴംകുളം ഒലീവിയ ആഡിറ്റോറിയം, പന്തളം കടയ്ക്കാട് മുഹമ്മദന്‍സ് എല്‍.പി.സ്‌കൂള്‍, കടമ്മനിട്ട ജനസേവനകേന്ദ്രം. 27- പന്തളം അര്‍ത്തിമുക്ക് ക്ഷീരസംഘം ഓഫീസ്, പന്തളം കുരമ്പാല മാവര ക്ഷീര സംഘം ഓഫീസ്, നരിയാപുരം പല്ലാവൂഴി യോഗക്ഷേമ സഭാ ഹാള്‍, റാന്നി അക്ഷയകേന്ദ്രം, പെരുന്നാട് മഠത്തുമൂഴി അക്ഷയകേന്ദ്രം. 28-റാന്നി മന്ദമരുതി അക്ഷയകേന്ദ്രം, തിരുവല്ല നിരണം കോട്ടയില്‍ എം.ടി.എല്‍.പി സ്‌കൂള്‍, നരിയാപുരം പല്ലാവൂഴി യോഗക്ഷേമ സഭാ ഹാള്‍, ഏനാത്ത് അമ്മൂസ് ആഡിറ്റോറിയം.
രജിസ്‌ട്രേഷന്‍ ചെയ്യണം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ (ഇഎസ്‌ഐ, ഇപിഎഫ് അംഗത്വമില്ലാത്ത) എല്ലാവരും ഇ ശ്രം പോര്‍ട്ടലില്‍ കോമണ്‍ സര്‍വീസ് സെന്ററുകള്‍ മുഖേനയോ, അക്ഷയ സെന്ററുകള്‍ മുഖേനയോ ഡിസംബര്‍ 31 ന് മുമ്പായി രജിസ്‌ട്രേഷന്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍, നോമിനിയുടെ വിവരങ്ങള്‍ എന്നിവ കരുതണം. ഫോണ്‍ നമ്പര്‍ – 0468-2220248.
ലൈഫ് സര്‍ട്ടിഫിക്കറ്റ്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാബോര്‍ഡില്‍ നിന്നും അവശതാപെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജനുവരി 10ന് മുമ്പായി പത്തനംതിട്ട ജില്ലാ എസ്‌കിക്യൂട്ടീവ് ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ നമ്പര്‍ – 0468-2220248.