അപേക്ഷ തീയതി നീട്ടി
അക്ഷയ ഊര്‍ജ്ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കുന്നതിനുളള തീയതി ഈ മാസം 21 വരെ നീട്ടിയതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. പൊതു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ സംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖേന അവാര്‍ഡുകള്‍ നല്‍കുന്നത്. 2019 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാനതലത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള മോണിട്ടറിംഗ് കമ്മറ്റിക്കാണ് അവാര്‍ഡ് നിര്‍ണ്ണയചുമതല. ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും, ഫലകവും, പ്രശസ്തിപത്രവും നല്‍കും. സമഗ്ര സംഭാവന നല്‍കിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക അവാര്‍ഡ് നോമിനേഷന്‍ അടിസ്ഥാനത്തില്‍ നല്‍കും. ദേശിയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് അവാര്‍ഡ് വിതരണം ചെയ്യും. അപേക്ഷ ഫോറവും, മറ്റ് മാര്‍ഗ്ഗനിര്‍ദേശങ്ങളും അനെര്‍ട്ടിന്റെ www.anert.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത അപേക്ഷകള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട്, വികാസ് ഭവന്‍ പി. ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ജനുവരി 21 ന് മുമ്പായി ലഭിക്കണം. വിവരങ്ങള്‍ക്ക് 1800 425 1803 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ പതിനൊന്ന് പന്ത്രണ്ട് തീയതികളില്‍
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭകള്‍ വിവിധ വാര്‍ഡുകളില്‍ ജനുവരി 11, 12 തീയതികളില്‍ നടത്തും. ഗ്രാമസഭാ യോഗങ്ങളുടെ തീയതി സമയം സ്ഥലം എന്ന ക്രമത്തില്‍. പതിനൊന്നിന് വൈകിട്ട് മൂന്ന് മണിക്ക് വാര്‍ഡ് ഒന്ന് ഗവണ്‍മെന്റ് എല്‍പിഎസ് ചീക്കനാല്‍. പതിനൊന്നിന് രാവിലെ പതിനൊന്നിന് വാര്‍ഡ് രണ്ട് ഐമാലി വെസ്റ്റ് എന്‍എസ്എസ് കരയോഗ മന്ദിരം ഐമാലി വെസ്റ്റ്.
പതിനൊന്നിന് രാവിലെ പതിനൊന്നിന് ഐമാലി ഈസ്റ്റ് എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അമ്പലജംഗ്ഷന്‍ ഓമല്ലൂര്‍. പതിനൊന്നിന് ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് നാല് കമ്യൂണിറ്റി സെന്റര്‍ പറയനാലി. പതിനൊന്നിന് വൈകിട്ട് മൂന്നിന് വാര്‍ഡ് അഞ്ച് മണ്ണാറമല എംഎസ് സി എല്‍പിഎസ് പുത്തന്‍പീടിക. പതിനൊന്നിന് വൈകിട്ട് മൂന്നിന് വാര്‍ഡ് ആറ് പുത്തന്‍പീടിക ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓമല്ലൂര്‍. പതിനൊന്നിന് രാവിലെ പതിനൊന്നിന് വാര്‍ഡ് ഏഴ് പൈവള്ളി ഭാഗം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓമല്ലൂര്‍. പതിനൊന്ന് വൈകിട്ട് മൂന്നിന് വാര്‍ഡ് പത്ത് മുള്ളനിക്കാട് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ്ഹാള്‍ മുള്ളനിക്കാട്. പതിനൊന്ന് രാവിലെ പതിനൊന്നിന് വാര്‍ഡ് പതിനൊന്ന് പന്ന്യാലി ഗവ.യുപിഎസ് പന്ന്യാലി. പതിനൊന്ന് വൈകിട്ട് മൂന്നിന് വാര്‍ഡ് പന്ത്രണ്ട് ആറ്റരികം ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍. പതിനൊന്നിന് രാവിലെ പതിനൊന്നിന് വാര്‍ഡ് പതിമൂന്ന് ഓമല്ലൂര്‍ ടൗണ്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍. പതിനൊന്ന് വൈകിട്ട് മൂന്നിന് വാര്‍ഡ് പതിനാല് മഞ്ഞനിക്കര ഗവ.എല്‍പിഎസ് മഞ്ഞനിക്കര. പന്ത്രണ്ടിന് രാവിലെ പതിനൊന്നിന് വാര്‍ഡ് എട്ട് വാഴമുട്ടം നോര്‍ത്ത് എന്‍എസ്എസ് കരയോഗ മന്ദിരം വാഴമുട്ടം. പന്ത്രണ്ടിന് രാവിലെ പതിനൊന്നിന് വാര്‍ഡ് ഒന്‍പത് വാഴമുട്ടം ഗവ.യുപി സ്‌കൂള്‍ വാഴമുട്ടം.
ടെന്‍ഡര്‍ ക്ഷണിച്ചു
ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ പ്ലാവ് മരം പുനര്‍ലേലം ചെയ്ത് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം പതിനെട്ടിന്. വിവരങ്ങള്‍ക്ക് 0473 – 5256577, 9539361856
അപേക്ഷ ക്ഷണിച്ചു
2021 – 22 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാത്ത മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്കായി ജനുവരി ആറ് മുതല്‍ വീണ്ടും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31. അപേക്ഷ ഫോം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമ ജില്ലാ ഓഫീസിലും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.kmtwwfb.org ലും ലഭ്യമാണ്.
പോസ്റ്റര്‍ മത്സരം
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ആഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഈ മാസം പത്തിന് രാവിലെ പത്ത് മണിക്ക് പത്തനംതിട്ട ഗവ.എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസില്‍ എത്തിച്ചേരണം. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ എ3 സൈസ് പേപ്പറിനൊപ്പം വാട്ടര്‍കളര്‍ /പോസ്റ്റര്‍കളര്‍ /അക്രിലിക് കളര്‍ / ഫാബ്രിക് കളര്‍ /മാര്‍ക്കര്‍പേന എന്നിവയിലേതെങ്കിലും ഒന്ന് കൊണ്ടുവരണമെന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം
പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും, ഈ – ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത : സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ് (ഡിസിപി) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ്.അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ മൂന്നുവര്‍ഷത്തെ ഇളവ്. കരാര്‍ കാലാവധി – 2022 മാര്‍ച്ച് 31 വരെ. എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം. ബയോഡേറ്റ, പ്രായം തെളിയിക്കുന്ന രേഖകള്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഈ മാസം 14 ന് വൈകുന്നേരം 3 മണിക്ക് മുമ്പ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 – 5256577
കോഷന്‍ ഡിപ്പോസിറ്റിന് അപേക്ഷിക്കാം
റാന്നി ഗവ.ഐടിഐയില്‍ 2017,2018 വര്‍ഷങ്ങളില്‍ അഡ്മിഷനെടുത്ത് പഠനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ ജാമ്യ നിക്ഷേപം കോഷന്‍ ഡിപ്പോസിറ്റ് എന്നിവ ലഭിക്കുന്നതിന് ട്രെയിനികള്‍ ബാങ്ക് പാസ്ബുക്കിന്റെ മുന്‍പേജിന്റെ കോപ്പി (അക്കൗണ്ട് നമ്പര്‍ സഹിതം) ഈ മാസം പന്ത്രണ്ടിന് മുന്‍പായി റാന്നി ഐടിഐയില്‍ എത്തിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0473 – 5296090, മെയില്‍ : [email protected].
ഐ.എച്ച്.ആര്‍.ഡി പരീക്ഷകള്‍ ഈ മാസം
ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) കോഴ്‌സ് റഗുലര്‍ (2021 സ്‌കീം) ,ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി (2020 സ്‌കീം) എന്നീ കോഴ്‌സുകളുടെ സെമസ്റ്റര്‍ പരീക്ഷ ഈ മാസം നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന പരീക്ഷക്കായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന സെന്ററില്‍ ഈ മാസം 11വരെ ഫൈന്‍ കൂടാതെയും, ഈ മാസം 15വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററില്‍ നിന്നും ലഭിക്കും. പരീക്ഷാ ടൈംടേബിള്‍, വിശദവിവരങ്ങള്‍ എന്നിവയ്ക്ക് www.ihrd.a-c.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 – 2322985, 0471 – 2322501
































