വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
കോന്നി ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 22. കൂടുതല്‍ വിവരങ്ങള്‍ കോന്നി ഐസിഡിഎസ് പ്രൊജകട് ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍ : 0468 233410, 9847539998.
വാഹനം ആവശ്യമുണ്ട്
പറക്കോട് ശിശുവികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റ് ഉള്ള ഏഴു വര്‍ഷത്തില്‍ അധികം പഴക്കം ഇല്ലാത്ത വാഹനത്തിന്റെ ഉടമയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23ന് ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതല്‍ വിവരത്തിന് പറക്കോട് ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0473-4217010.
കോവിഡ് ബാധിച്ചു മരിച്ച വിമുക്ത ഭടന്മാരുടെ പേരുവിവരങ്ങള്‍ നല്‍കണം
പത്തനംതിട്ട ജില്ലയില്‍ കോവിഡ്-19 ബാധിച്ചു മരിച്ച ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നീ സേനാ വിഭാഗങ്ങളില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാരുടെ പേരുവിവരങ്ങള്‍ മരണസാക്ഷ്യപത്രം, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എത്രയും വേഗം അറിയിക്കണമെന്ന് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2961104 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.
തിരുവല്ല ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു
തിരുവല്ല നഗരസഭയുടെ പരിധിയില്‍ വരുന്ന മൃഗ സംരക്ഷണവകുപ്പ് ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയിലെ പുതിയ പച്ചത്തുരുത്ത് തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജിജി വട്ടശേരില്‍, വാര്‍ഡ് കൗണ്‍സിലര്‍ ജാസ് പോത്തന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.എ ആരിഫ്, ഡോ. രമ്യ കെ വാസു, തൊഴിലുറപ്പ് എ.ഇ അഭിജിത്ത്, ഹരിത കേരളം മിഷന്‍ ആര്‍.പി മാരായ എസ്.വി സുബിന്‍, ശരണ്യ എസ് മോഹന്‍, ഹാച്ചറി ജീവനക്കാര്‍, തൊഴിലുറപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സോഷ്യല്‍ ഫോറസ്റ്ററിയില്‍ നിന്നും 150 തൈകള്‍ നിലവില്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. തൈകള്‍ നട്ട് ജൈവവേലിയും ബോര്‍ഡും ഉടന്‍ സ്ഥാപിക്കുമെന്ന് എ. ഇ അറിയിച്ചിട്ടുണ്ട്.
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ ഫൂഡ് ടെസ്റ്റിങ്ങ് ലബോറട്ടറി നിര്‍മ്മിക്കുന്നതിനായി അണ്ണായിപ്പാറ എന്ന സ്ഥലത്ത് അനുവദിച്ച വസ്തുവില്‍ നില്‍ക്കുന്ന മരങ്ങള്‍ (പുവാക, കുമ്പിള്‍, പുളി) വില്‍ക്കുന്നതിനുളള സീല്‍ഡ് ക്വട്ട്വേഷനുകള്‍ റിസര്‍ച്ച് ഓഫീസര്‍, ജില്ലാ ഫൂഡ് ടെസ്റ്റിങ്ങ് ലബോറട്ടറി എന്ന വിലാസത്തില്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 19 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 9383475112.
30 വാഹനങ്ങളുടെ ലേലം 16 ന്
പത്തനംതിട്ട എക്‌സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്‌സൈസ്/പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള വിവിധ ഇനം വാഹനങ്ങള്‍ (സ്‌കൂട്ടര്‍-5 ബൈക്ക്-24, വാന്‍-1) ലേലം ചെയ്യുന്നു. ജൂലൈ 16 ന് രാവിലെ 11 ന് നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ട ഡിവിഷന്‍ ഓഫീസിന് സമീപത്തുള്ള അനന്ദ്ഭവന്‍ ഹോട്ടല്‍ കോണ്‍ഫറണ്‍സ് ഹാളില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പരസ്യമായി ലേലം ചെയ്യുന്നത്.
ലേല നിബന്ധനകളും വ്യവസ്ഥകളും പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും, ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. ലേലത്തില്‍ പങ്കുകൊളളാന്‍ ആഗ്രഹിക്കുന്നവര്‍ 5,000 രൂപയുടെ നിരതദ്രവ്യം സഹിതം നേരിട്ട് ഹാജരാകണം. വാഹനം സൂക്ഷിച്ചിരിക്കുന്ന ഓഫീസ് അധികാരിയുടെ അനുവാദം വാങ്ങി വാഹനങ്ങള്‍ പരിശോധിക്കാം. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 70 പേര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ അനുവാദം ലഭിക്കൂവെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0468 2222873
തെങ്ങിന്‍ തൈ വിതരണം
കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി ഉത്പാദന ശേഷി കൂടിയ ഡബ്ല്യൂ.സി.ടി ഇനത്തിലുളള നാടന്‍ തെങ്ങിന്‍ തൈകള്‍ സബ്സിഡി നിരക്കില്‍ ഇലന്തൂര്‍ കൃഷി ഭവന്‍ മുഖേന ഇന്നു (13 ചൊവ്വ) മുതല്‍ വിതരണം ചെയ്യും. ഒരു തെങ്ങിന്‍ തൈയ്ക്ക് 50 രൂപ. ആവശ്യമുളള കര്‍ഷകര്‍ കരം അടച്ച രസീതിന്റെ പകര്‍പ്പുമായി കൃഷി ഭവനില്‍ വന്ന് തെങ്ങിന്‍ തൈകള്‍ കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 263004. ഇ മെയില്‍- [email protected].
കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒണ്‍ലൈന്‍ പരിശീലനങ്ങള്‍ നാളെ മുതല്‍(13 ചൊവ്വ) നടക്കും. 13 ന് ഫലവൃക്ഷതൈകളുടെ നഴ്‌സറി പരിപാലനം, 14ന് പുകരഹിത കുടംപുളി സംസ്‌കരണം, 23 ന് വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയിലെ ജൈവകീടരോഗ നിയന്ത്രണ മാര്‍ഗങ്ങള്‍, 28 ന് ശാസ്ത്രീയ കോഴിവളര്‍ത്തല്‍, 29ന് മണ്ണ് പരിശോധനയും സംയോജിത വളപ്രയോഗവും, 30ന് കൂണ്‍ കൃഷി എന്നീ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ അതാതുദിവസങ്ങളില്‍ രാവിലെ 11 മണിക്ക് meet.google.com/kyy-wtac-qem എന്ന ഗൂഗിള്‍ മീറ്റ് ലിങ്കിലൂടെ പരിശീലനത്തില്‍ പ്രവേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094 എന്ന് ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.
ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളില്‍ 2021-22 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിനായി പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.( ആകെ ഒഴിവുകള്‍- എസ്.സി- 8, ജനറല്‍-8.)
കുട്ടിയുടെ രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. പ്രാക്തന ഗോത്ര വിഭാഗക്കാരെ വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കി. വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷയില്‍ കുട്ടിയുടെ മാതാപിതാക്കളുടെ പേര്, മേല്‍ വിലാസം, സമുദായം. ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം. രക്ഷിതാക്കള്‍ കേന്ദ്ര/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അല്ല എന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പൂരിപ്പിച്ച അപേക്ഷകള്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി -689672 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ /ഇ മെയില്‍ മുഖേനയോ ([email protected]) ഈ മാസം 21 ന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കണം. ഫോണ്‍ : 9656070336.
ക്വട്ടേഷന്‍ ക്ഷണിച്ചു
2021-22 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഉപയോഗത്തിനായി ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ റീഫില്‍ ചെയ്യുന്നതിനും ടോണര്‍ മാറ്റി സ്ഥാപിക്കുന്നതിനും വാര്‍ഷിക അറ്റകുറ്റപണി കരാറില്‍ ഏര്‍പ്പെടുന്നതിന് അര്‍ഹരായ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 19 ന് വൈകിട്ട് മൂന്നിനകം.