Thursday, April 25, 2024 1:22 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയിലെ വിദ്യഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്തമാറ്റിക്സ്) (മലയാളം മീഡിയം)(കാറ്റഗറി നം.661/12)തസ്തികയിലേക്ക് 14620 – 25280 രൂപ ശമ്പള നിരക്കില്‍ 13/06/2018ല്‍ പ്രാബല്യത്തില്‍ വന്ന 414/2018/എസ്.എസ്2 നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 04/08/2021 ന് പൂര്‍ത്തിയായതിനാല്‍, ഈ റാങ്ക് പട്ടിക 05/08/2021 പൂര്‍വാഹ്നം പ്രാബല്യത്തിലില്ലാതാകും വിധം 04/08/2021 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദായിരിക്കുന്നതായി പത്തനംതിട്ട പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്.
1.ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റം – യോഗ്യത : ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ്ആന്‍ഡ്കമ്മ്യൂണിക്കേഷനില്‍ഡിപ്ലോമ /ഡിഗ്രിയും അല്ലെങ്കില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റംട്രേഡില്‍ ഐ.ടി.ഐ( എന്‍.എ.സി /എന്‍.ടി.സി) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.
2.മെക്കാനിക്ഡീസല്‍ – യോഗ്യത : ആട്ടോ മൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (ആട്ടോ മൊബൈല്‍ സ്പെഷ്യലൈസേഷന്‍) ല്‍ ഡിപ്ലോമ /ഡിഗ്രി അല്ലെങ്കില്‍ മെക്കാനിക്ക് ഡീസല്‍ ട്രേഡില്‍ ഐ.ടി.ഐ (എന്‍.എ.സി /എന്‍.ടി.സി) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.
നിശ്ചിത യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ജനുവരി 13 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ ഹാജരാകണം. ഫോണ്‍ : 0468 – 2258710, വെബ്സൈറ്റ് : www.itichenneerkara.kerala.gov.in

അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍, പിന്നോക്ക മത-ന്യൂനപക്ഷ വിഭാഗത്തിലുള്ള 60 വയസില്‍ താഴെ പ്രായമുള്ള സര്‍ക്കാര്‍ /അര്‍ധ സര്‍ക്കാര്‍ /പൊതുമേഖലാ ജീവനക്കാരില്‍ നിന്നും വിവിധ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-60, വാര്‍ഷിക വരുമാന പരിധി എട്ടു ലക്ഷം രൂപയില്‍ താഴെ. ഭവനപുനരുദ്ധാരണ വായ്പ അഞ്ച് ലക്ഷം രൂപ വരെ (ഒന്‍പത് ശതമാനം പലിശ), വ്യക്തിഗത വായ്പ അഞ്ച് ലക്ഷം രൂപ വരെ (ഒന്‍പതര ശതമാനം പലിശ) വാഹന വായ്പ ആറ് ലക്ഷം രൂപ വരെ(എട്ട് ശതമാനം പലിശ). സാലറി സര്‍ട്ടിഫിക്കറ്റോ, ആറ് സെന്റില്‍ കുറയാത്ത വസ്തുവിന്റെ ആധാരവും രേഖകളുമോ ജാമ്യമായി നല്‍കാം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും ജില്ലാ ഓഫീസിനെ സമീപിക്കുക. ഫോണ്‍ : 0468 – 2226111, 2272111.

ജാം നിര്‍മ്മാണ പരിശീലനം
തെള്ളിയൂര്‍ ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ചക്ക, മുന്തിരി, കൈതച്ചക്ക, വാഴപ്പഴം എന്നീ പഴവര്‍ഗങ്ങളില്‍ നിന്നുള്ള ജാം നിര്‍മാണത്തില്‍ ഏകദിന പരിശീലനം 15 ന് ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094

അധ്യാപക ഒഴിവ്
അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള (ലീവ് വേക്കന്‍സി)ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ കെമിസ്ട്രി (01) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഒരു സെറ്റ് ഫോട്ടോ കോപ്പികളുമായി ജനുവരി 17 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

വാക് ഇന്‍ ഇന്റര്‍വ്യൂ
സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍മാരുടെയും, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെയും നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിയമനം ദിവസവേതനാടി സ്ഥാനത്തിലായിരിക്കും. യോഗ്യത : 1.സി.ആര്‍.സി. കോ – ഓര്‍ഡിനേറ്റര്‍, ഡിഗ്രി, ബി.എഡ്.2.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡേറ്റാ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എന്നിവയില്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേഷനില്‍ ഗവണ്‍മെന്റ് അംഗീകാരമുള്ള ഇന്‍സ്റ്റിറ്റിയൂഷന്റെ സര്‍ട്ടിഫിക്കറ്റ് /കൂടാതെ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ആറുമാസത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും മണിക്കൂറില്‍ 6000 കീ ഡിപ്രഷന്‍ സ്പീഡും ഉണ്ടായിരിക്കണം. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. പ്രായപരിധി 50 വയസില്‍ കവിയാന്‍ പാടില്ല. താല്പര്യമുള്ളവര്‍ ജനുവരി 19 നു രാവിലെ 10 ന് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിനു സമീപമുള്ള സമഗ്രശിക്ഷാ പത്തനംതിട്ട ജില്ലാ ഓഫീസില്‍ ബയോഡേറ്റയും അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം.ഫോണ്‍ : 0469 – 2600167.

കെ.എസ്.ആര്‍.ടി.സി പുതിയ ടുറിസം സര്‍വീസ് ആരംഭിച്ചു
കെ.എസ്.ആര്‍.ടി.സി-യുടെ നൂതന ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ഡിപ്പോയില്‍ നിന്നും പുതിയ ടുറിസം സര്‍വീസ് ആരംഭിച്ചു. രാവിലെ ആറിന് പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച് ചുട്ടിപ്പാറ – ലുലുമാള്‍ – കോവളം ക്രാഫ്റ്റ് വില്ലേജ് കോവളം ബീച്ച് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 8:30-ന് തിരികെ പത്തനംതിട്ടയില്‍ എത്തുന്ന പ്രകാരമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 550 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉടന്‍ ഗവി – വണ്ടിപ്പരിയാര്‍ – പരുന്തുംപാറ -കുട്ടിക്കാനം – പാഞ്ചാലിമേട്, ഗവി – വണ്ടിപ്പെരിയാര്‍ – സത്രം – വാഗമണ്‍ – തുടങ്ങിയ ടൂറിസം സര്‍വീസുകളും ആരംഭിക്കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9495872381, 8547025070, 9447801945

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 21 ന്
ശബരിമല മകരവിളക്കിനോട് അനുബന്ധിച്ച് ഈ മാസം 14 ന് പത്തനംതിട്ട ജില്ലക്ക് പ്രാദേശിക അവധിയായതിനാല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അന്നേ ദിവസം നടക്കാനിരുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഹിയറിംഗ് ഈ മാസം 21 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ നടത്തുമെന്ന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ അറിയിച്ചു. ഫോണ്‍ : 9447556949

കെട്ടിട നികുതി പിരിവ് മാറ്റി വെച്ചു
ജനുവരി 14,15 തീയതികളില്‍ പ്രാദേശിക അവധിയായതിനാല്‍ പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പിരിവ് കളക്ഷന്‍ ക്യാമ്പുകള്‍ മാറ്റി വെച്ചതായി പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2242215.

ഡ്രൈവര്‍, ലാബ് ടെക്നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു
ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രൈവര്‍, ലാബ്ടെക്നീഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവര്‍ തസ്തികകളിലേക്ക് ഹെവിലൈസന്‍സും, രണ്ടു തസ്തികയിലേക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ലാബ്ടെക്നിഷ്യന്‍ തസ്തികയിലേക്ക് ഗവ.അംഗീകൃത കോഴ്സും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജനുവരി 20 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അപേക്ഷയും സഹിതം ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ പതിമൂന്ന് പതിനാല് തീയതികളില്‍
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭകള്‍ വിവിധ വാര്‍ഡുകളില്‍ ഈ മാസം പതിമൂന്ന് പതിനാല് തീയതികളില്‍ നടത്തും. ഗ്രാമസഭാ യോഗങ്ങളുടെ തീയതി സമയം സ്ഥലം എന്ന ക്രമത്തില്‍. പതിമൂന്നിന് രാവിലെ പത്ത് മുപ്പതിന് വാര്‍ഡ് ഒന്ന് വള്ളിയാനി ഗവ.എല്‍പിഎസ് പരപ്പനാല്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് വാര്‍ഡ് രണ്ട് മുക്കുഴി ഗവ.ന്യു എല്‍പിഎസ്,വട്ടത്തറ.ഉച്ചയ്ക്ക് രണ്ട് മുപ്പതിന് വാര്‍ഡ് മൂന്ന് പൊതീപ്പാട് എസ്എന്‍ഡിപിയുപിഎസ് പൊതീപ്പാട്. രണ്ട് മുപ്പതിന് വാര്‍ഡ് നാല് പുതുക്കുളം സാംസ്‌കാരിക നിലയം പുതുക്കുളം. രണ്ട് മുപ്പതിന് വാര്‍ഡ് അഞ്ച് തോട്ടം എല്‍പിഎസ് തോട്ടം. ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് ആറ് ഇലക്കുളം സാംസ്‌കാരിക നിലയം പാമ്പേറ്റുമല. രണ്ട് മുപ്പതിന് വാര്‍ഡ് ഏഴ് കിഴക്കുപുറം സെന്റ് ജോര്‍ജ്ജ് പാരീഷ് ഹാള്‍ കിഴക്കുപുറം. ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് എട്ട് വെട്ടൂര്‍ ഗവ.സ്‌പെഷ്യല്‍ എല്‍പിഎസ് വെട്ടൂര്‍. മൂന്നിന് വാര്‍ഡ് ഒന്‍പത് വെട്ടൂര്‍ ടൗണ്‍ എംഎസ് സി എല്‍പിഎസ് വെട്ടൂര്‍. വൈകിട്ട് മൂന്ന് മണിക്ക് വാര്‍ഡ് പതിനൊന്ന് മലയാലപ്പുഴ ടൗണ്‍ ഗവ.എല്‍പിഎസ് മലയാലപ്പുഴ. ഉച്ചയ്ക്ക് രണ്ട് മണിക്ക് വാര്‍ഡ് പന്ത്രണ്ട് മലയാലപ്പുഴ താഴം എന്‍എസ്എസ് യുപിഎസ് മലയാലപ്പുഴ. മൂന്ന് മണിക്ക് വാര്‍ഡ് പതിമൂന്ന് ചേറാടി മാര്‍ ബസേലിയാസ് ആഡിറ്റോറിയം മണ്ണാറക്കുളഞ്ഞി. രാവിലെ പത്ത് മുപ്പതിന് വാര്‍ഡ് പതിനാല് കോഴികുന്നം സാംസ്‌കാരിക നിലയം ചേറാടി. പതിനാലിന് ഉച്ചയ്ക്ക് മൂന്നിന് വാര്‍ഡ് പത്ത് വടക്കുപുറം ഗവ.എല്‍പിഎസ് മലയാലപ്പുഴ.

കെട്ടിടം പൊളിച്ചു നീക്കി ലേലം ചെയ്യും
അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന്‍ കമാണ്ടന്റിന്റെ അധീനതയിലുള്ളതും കേരളാ ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്‍ പരിസരത്ത് സ്ഥിതിചെയ്യുന്നതുമായ ഉപയോഗ ശൂന്യമായ 444-ാം നമ്പര്‍ കെട്ടിടം ലേലംചെയ്ത് പൊളിച്ചു നീക്കുന്നതിന് എം /എസ് എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേന ജനുവരി 19 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ ഓണ്‍ ലൈന്‍ വഴി ലേലം ചെയ്യും.ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസ്തുത വെബ്സൈറ്റില്‍ എം /എസ് എം.എസ്.ടി.സി ലിമിറ്റഡിന്റെ നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി രജിസ്റ്റര്‍ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം.ഫോണ്‍ : 0473 – 4217172.

വാഹന ലേലം
അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനില്‍ സൂക്ഷിച്ചിരിക്കുന്നതും ഉപയോഗ ശൂന്യമായ കെ.എല്‍ 01 എക്സ് 9022 നമ്പര്‍ (മഹേന്ദ്രാ ജീപ്പ് ) ഡിപ്പാര്‍ട്ട്മെന്റ് വാഹനം എം /എസ് എം.എസ്.ടി.സി ലിമിറ്റഡിന്റെ ഓണ്‍ ലൈന്‍ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേന ജനുവരി 19 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ ഓണ്‍ ലൈന്‍ വഴി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസ്തുത വെബ്സൈറ്റില്‍ എം /എസ് എം.എസ്.ടി.സി ലിമിറ്റഡിന്റെ നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി രജിസ്റ്റര്‍ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0473 – 4217172.

റേഷന്‍ വിതരണത്തില്‍ സമയ ക്രമീകരണം
റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്റെ പ്രവര്‍ത്തനം സെര്‍വര്‍ തകരാര്‍ മൂലം ഭാഗീകമായി തടസപ്പെട്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നു (ജനുവരി 13) മുതല്‍ 18 വരെ പത്തനംതിട്ട ജില്ലയില്‍ റേഷന്‍ വിതരണം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ക്രമീകരിച്ചിരിക്കുന്നതായി പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാസപ്പടി കേസ് : മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ, വിധി അടുത്ത മാസം...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും....

US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു ; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ്

0
വാഷിങ്ടണ്‍: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍...

ബഹ്‌റൈൻ രാജാവ് യു.എ.ഇ.യിൽ ; അറബ് ഉച്ചകോടി ചർച്ചയായി

0
അബുദാബി : ഔദ്യോഗിക സന്ദർശനാർഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ...

ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ വച്ച് ചര്‍ച്ച ; ഗവര്‍ണര്‍ പദവി വാഗ്ദാനം ;...

0
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായി ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി...