Wednesday, May 14, 2025 11:04 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അറിയിപ്പ്
മെലപ്ര ഗ്രാമപഞ്ചായത്തില്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ എന്നീ പെന്‍ഷനുകള്‍ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബിപിഎല്‍ വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ അവരുടെ പേര് ഉള്‍പ്പെട്ട റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് ഈ മാസം 20 ന് മുന്‍പ് പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സഹകരണ ബാങ്കുകള്‍ മുഖേന പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. ഫോണ്‍ : 0468 – 222340.

യോഗം മാറ്റി വച്ചു
മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി കേരള സംസ്ഥാന കമ്മിഷന്‍ 18 ന് രാവിലെ പതിനൊന്നിന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളില്‍ വിവിധ മുന്നോക്ക /സംവരണേതര സമുദായ സംഘടനകളുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവച്ചതായി കേരള സംസ്ഥാന കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു
കീഴ്‌വായ്പൂര് ഗവ.വിഎച്ച്എസ് സ്‌കൂളില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അക്കൗണ്ടിംഗ് ആന്‍ഡ് പബ്ലിഷിംഗ്, ഓഫീസ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് എന്നീ കോഴ്‌സുകളുടെ ലാബുകളിലേക്ക് കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31 ഉച്ചയ്ക്ക് 1 മണി വരെ. ഫോണ്‍ : 9446342264, 9447564976.

പരീക്ഷ നടത്തും
ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍ /സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020 സ്‌കീം) മാര്‍ച്ച് മാസം സര്‍ക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് നടത്തും. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന /പഠിച്ചിരുന്ന സെന്ററുകളില്‍ ഫെബ്രുവരി ഒന്ന് വരെ ഫൈന്‍ കൂടാതെയും, ഫെബ്രുവരി എട്ട് വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ടൈംടേബിള്‍ ഫെബ്രുവരി രണ്ടാം വാരത്തില്‍ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റില്‍ (www.ihrd.ac.in) ലഭ്യമാണ്. ഫോണ്‍ : 0471 – 2322985, 0471 2322501.

പ്രമാടം ഗ്രാമപഞ്ചായത്തിലെ വികസന സെമിനാര്‍
വാര്‍ഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രമാടം ഗ്രാമപഞ്ചായത്തിലെ മാറ്റി വച്ച വികസന സെമിനാര്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 18 ന് പതിനൊന്ന് മണിക്ക് ഓണ്‍ലൈനായി നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2242215, 2240175

ഗതാഗത നിയന്ത്രണം
കുമ്പഴ – മലയാലപ്പുഴ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം 18 -ാം തീയതി മുതല്‍ ഒരാഴ്ചത്തേക്ക് പൂര്‍ണമായും നിയന്ത്രിച്ചു. പത്തനംതിട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പഴ – കളീയ്ക്കപ്പടി – പ്ലാവേലി വഴിയും മലയാലപ്പുഴയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങള്‍ മണ്ണാറക്കുളഞ്ഞി – മാര്‍ക്കറ്റ് ജംഗ്ഷന്‍ – മൈലപ്ര വഴിയും തിരിഞ്ഞ് പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍ : 04682 – 325514, 8086395055.

രേഖകള്‍ ഹാജരാക്കണം
വള്ളിക്കോട് ഗ്രാമ പഞ്ചായത്തില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വഴി വാര്‍ദ്ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന ഗുണഭോക്താക്കള്‍ 18 ന് ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് തെളിയിക്കുന്ന റേഷന്‍ കാര്‍ഡ് /ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് /ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് നേരിട്ടോ ചുമതലപ്പെടുത്തിയ ആളുകള്‍ മുഖേനയോ പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0468 – 2350229.

സംരംഭകത്വ പരിശീലന പരിപാടിക്ക് തുടക്കം
വനിത ശിശു വികസന ഓഫീസ് – മഹിളാ ശക്തികേന്ദ്രയുടെ നേതൃത്വത്തില്‍ എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രവും സംയുക്തമായി നടത്തുന്ന സംരംഭകത്വ പരിശീലന പരിപാടിയുടെ ഉദ്ഘാടനം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എച്ച്. താഹിറ ബീവി നിര്‍വഹിച്ചു. എസ്ബിഐ ആര്‍എസ്ഇടിഐ ഡയറക്ടര്‍ സാറാമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മഹിളാ ശക്തികേന്ദ്രം വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ കെ.എം. ദേവിക, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി. ജ്യോതി മോള്‍, കെ.ബി. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.

വാക്ക് – ഇന്‍ – ഇന്റര്‍വ്യു
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) യില്‍ ഒഴിവുള്ള തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫെബ്രുവരി എട്ടിന് പന്തളം, കടയ്ക്കാട് പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ വാക്ക് – ഇന്‍ – ഇന്റര്‍വ്യു നടത്തും. തസ്തിക – ബ്ലോക്ക് ടെക്നോളജി മാനേജര്‍. കൃഷി, വെറ്ററിനറി /ഡെയറി /ഫിഷറീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രസ്തുത മേഖലകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അഭികാമ്യം. 1.1.2022 ന് നാല്‍പ്പത്തിയഞ്ച് വയസില്‍ താഴെ പ്രായം. ഫോണ്‍ : 0473 – 4296180, 9383471982.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്

0
പത്തനംതിട്ട : നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്....

സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം ബാച്ച് തിയറി...

0
സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം...

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള മേയ് 16 മുതൽ

0
പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ...

പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ. സുധാകരൻ

0
തിരുവനന്തപുരം : പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ...