അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (പിഎംഎംഎസ്‌വൈ) 2021-22 പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ്, ബയോഫ്‌ളോക് (വനാമി) 160 ക്യുബിക്മീറ്റര്‍, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്.) 100 ക്യുബിക്മീറ്റര്‍ എന്നീ മത്സ്യകൃഷി പദ്ധതികളിലേക്ക് താല്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 25ന്. ഫോണ്‍: 0468-2223134, 0468-2967720, 8137037835. ഇമെയില്‍ – 2ko:[email protected],[email protected],tvlafisheriesmb@gmail
ടെന്‍ഡര്‍ ക്ഷണിച്ചു
പുറമറ്റം ഗവ.വിഎച്ച്എസ് സ്‌കൂളിലെ ലാബിലേക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ പ്രിന്‍സിപ്പല്‍ ഗവ.എച്ച്എസ്എസ് സ്‌കൂള്‍, പുറമറ്റം, പത്തനംതിട്ട 689534 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്ന്. ഫോണ്‍ 0469 – 2666767 ഇമെയില്‍ – [email protected].
ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍,ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ എസ്.കെ ജവഹര്‍, ഡോക്ടര്‍ സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.
കന്നുകാലി – മുട്ടക്കോഴി പരിപാലന പരിശീലനം പരിപാടി സംഘടിപ്പിച്ചു
കന്നുകാലി വളര്‍ത്തലും മൃഗസംരക്ഷണവും ലാഭകരമാക്കാനും കര്‍ഷകരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമായി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് മൂന്ന് ദിവസം നീണ്ടുനിന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ശാസ്ത്രീയമായ കന്നുകാലി വളര്‍ത്തല്‍, തീറ്റപ്പുല്‍കൃഷി, രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും, ശാസ്ത്രീയമായ മുട്ടക്കോഴി വളര്‍ത്തലും പരിപാലനവും, കോഴി കുഞ്ഞുങ്ങളുടെ നഴ്സറി പരിപാലനം എന്നീ വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക്
പരിശീലനം നല്‍കി. കുറുമ്പന്‍മൂഴി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ 80 പരിശീലനാര്‍ഥികള്‍ പങ്കെടുത്തു.
ദര്‍ഘാസ് ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന ആറ് മണ്ണ് സംരക്ഷണ പദ്ധതികള്‍ക്ക് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുകയോ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസുമായി ബന്ധപ്പെട്ടുകയോ ചെയ്യണം. ഫോണ്‍: 0468 2224070
മസ്റ്ററിംഗ് പൂര്‍ത്തിയാക്കാം
കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് ഫെബ്രുവരി 1 മുതല്‍ 20 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്താം. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് ഹോം മസ്റ്ററിംഗ് നടത്താം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാവുന്നതാണെന്ന് കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാപെന്‍ഷന്‍,വികലാംഗ പെന്‍ഷന്‍ എന്നിവ ലഭിച്ച ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഈ മാസം 25 ന് മുന്‍പായി പഞ്ചായത്ത് ഓഫീസിലോ വാര്‍ഡ് അംഗത്തിന്റെ കൈവശമോ ഏല്‍പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 9961080136.