അനധികൃത സ്തൂപങ്ങള്‍, കൊടിമരങ്ങള്‍ നീക്കം ചെയ്യണം
നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥലങ്ങളില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള സ്തൂപങ്ങള്‍, കൊടിമരങ്ങള്‍ എന്നിവ 24 നകം നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സ്വയം തൊഴില്‍ വായ്പ
ഒബിസി – മതന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമുള്ള ഒബിസി വിഭാഗത്തിലും, മത ന്യുനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍ , മുസ്ലിം) പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും പത്തനംതിട്ട ഹെഡ്‌പോസ്റ്റോഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസിനെ സമീപിക്കുക. ഫോണ്‍ : 0468 – 2226111, 2272111, 9447710033.
മസ്റ്ററിംഗ് പൂര്‍ത്തിയാക്കാം
കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് ഫെബ്രുവരി 1 മുതല്‍ 20 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്താം. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് ഹോം മസ്റ്ററിംഗ് നടത്താം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാവുന്നതാണെന്ന് കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
തീയതി ദീര്‍ഘിപ്പിച്ചു
പത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യസത്തിന് അപേക്ഷ നല്‍കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു. 2019 – 2020 അധ്യയന വര്‍ഷത്തില്‍ നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 2020-21, 2021-22 എന്നീ വര്‍ഷങ്ങളിലെ തുടര്‍ വിദ്യാഭ്യാസ ആനുകൂല്യത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
ജിവിഎച്ച്എസ്എസ് നെടുമണ്‍ സ്‌കൂളിലെ സമഗ്ര ശിക്ഷാ കേരളം പൊതുവിദ്യാഭ്യാസം(വിഎച്ച്എസ് സി വിഭാഗം)എന്‍ എസ് ക്യു എഫ് കോഴ്‌സുകള്‍ക്കുള്ള ലാബുകളിലേക്ക് ആവശ്യമായ ലാപ്‌ടോപ്പുകള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 5. ഫോണ്‍ : 9895086506
ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി
ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ കാര്യാലയത്തിന് കീഴിലുള്ള തൊഴിലാളികളുടെ മക്കളില്‍ എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. ജില്ലാ കമ്മറ്റി ചെയര്‍മാന്‍ എസ് സൂരജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജൂനിയര്‍ സൂപ്രണ്ട് എസ് സിമി, ജില്ലാ കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ വികസനസമിതി യോഗം
ജില്ലാ വികസനസമിതിയുടെ ജനുവരി മാസത്തെ യോഗം ഈ മാസം 29 ന് (ശനി) രാവിലെ 11ന് ഓണ്‍ലൈനായി ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
ഗതാഗതനിയന്ത്രണം
കിഫ്ബി പദ്ധതിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്ന കിഴക്കന്‍ മുത്തൂര്‍മുത്തൂര്‍ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ 24 മുതല്‍ വാഹനഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.