നല്ല പാഠം പകർന്ന് “എരിവും പുളിയും”

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മലയാളി വീടുകളിലെ സ്ഥിര സാന്നിധ്യം, സീ കേരളം ചാനലിലെ ഏറ്റവും പുതിയ പരമ്പര “എരിവും പുളിയും” ആദ്യ എപ്പിസോഡുകളിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ നിഷ സാരംഗ്, ബിജു സോപാനം, ജൂഹി റുസ്താഗി, റിഷി എസ് കുമാർ, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവർ അണി നിരക്കുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ഹാസ്യത്തിന്റെ മേമ്പൊടിയിൽ സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന പരമ്പര, ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ് ആദ്യമായി കാണികളിലേക്കു എത്തിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഏറെ ചർച്ചകളും വാർത്തകളും നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന ഇത്തരം അനുഭവങ്ങൾക്ക് നേരെ വിരൽ ചൂണ്ടുകയാണ് സീരിയലിന്റെ പുതിയ എപ്പിസോഡ്.

സ്കൂൾ വിദ്യാർഥിയായ ജെന്നയോട് മോശമായി പെരുമാറുന്ന മധ്യവയസ്കനായ കഥാപാത്രത്തിന് തക്കതായ മറുപടി നൽകുന്ന കുട്ടിയെ ഉടൻ സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിന്റെ പ്രോമോ വീഡിയോയിൽ കാണാം. ഇത്തരം കാര്യങ്ങൾ മറച്ചു വെക്കാൻ അല്ല തുറന്നു പറയാനാണ് തന്നെ വീട്ടുകാരും അധ്യാപകരും പഠിപ്പിച്ചിരിക്കുന്നതെന്നും കഥാപാത്രം പറയുന്നു. അനീതികൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന യുവസമൂഹത്തെ പ്രതിനിധിയായി ജെന്നയെ ചിത്രീകരിച്ചുകൊണ്ട് ലൈംഗീക വിദ്യാഭാസം കുട്ടികൾക്ക് നല്കേണ്ടുന്നതിന്റെ ആവശ്യകത പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് എരിവും പുളിയും ടീം ഈ എപ്പിസോഡിലൂടെ. എരിവും പുളിയും സീ കേരളം ചാനലിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10 മണിക് സംപ്രേഷണം ചെയ്യും. വീഡിയോ കാണാം :  https://www.facebook.com/ZeeKeralam/videos/229891852626574

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...