Saturday, May 10, 2025 3:12 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കോവിഡ് മരണം : ധനസഹായത്തിന് അപേക്ഷനല്‍കാം ; കണ്‍ട്രോള്‍ റൂം തുറന്നു
കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ധനസഹായം ലഭിക്കുന്നതിനായി ഇതേ വരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രവുമായോ, വില്ലേജ് ഓഫീസുമായോ ബന്ധപ്പെട്ട് എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു. സംശയ നിവാരണത്തിനായി കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ ബന്ധപ്പെടാം.
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍ : 9188297112. അടൂര്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0473 – 4224826. കോഴഞ്ചേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0468 2222221. റാന്നി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 9446351352. കോന്നി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0468 – 2240087. മല്ലപ്പളളി താലൂക്ക് കണ്‍ട്രോള്‍ നമ്പര്‍ : 0469-2682293. തിരുവല്ല താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0469 – 2601303.

ടെന്‍ഡര്‍
പത്തനംതിട്ട കൂടല്‍ ജിവിഎച്ച്എസ്എസിലേക്ക് ആവശ്യമായ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് രണ്ട്. ഫോണ്‍ : 9961866938.

അംശദായം
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അംശദായം അടയ്ക്കുന്നതിനുളള കളക്ഷന്‍ ബാങ്കുകളുടെ ലിസ്റ്റില്‍ നിന്നും ബാങ്ക് ഓഫ് ഇന്ത്യയെ ഒഴിവാക്കി. ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവ മുഖേന മാത്രം അംശദായം തുടര്‍ന്ന് അടയ്‌ക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2223169.

ടെന്‍ഡര്‍
പറക്കോട് ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോണ്‍ : 0473 – 4217010, 9446524441.

ടെന്‍ഡര്‍
പത്തനംതിട്ട കൈപ്പട്ടൂര്‍ ഗവ വിഎച്ച്എസ്എസിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിശദമായ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് ഒന്ന്.

ടെന്‍ഡര്‍
വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള പന്തളം ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന 110 അങ്കണവാടികളിലേക്ക് 2021-22 വര്‍ഷത്തേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. ഫോണ്‍ : 0473 – 4256765, 9447710270.

ഇന്റ്റര്‍വ്യൂ തീയതി മാറ്റി
പത്തനംതിട്ട ജില്ലയിലെ വിവിധ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലേയ്ക്ക് ഈ മാസം 27 ന് നടത്താനിരുന്ന ഡ്രൈവിംഗ് ഡ്രൈവര്‍ ഗ്രേഡ് 2 (ദിവസവേതനാടിസ്ഥാനത്തില്‍) ഇന്റര്‍വ്യൂവും ടെസ്റ്റും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222426.

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതി
സംസ്ഥാന തൊഴില്‍വകുപ്പിന് കീഴിലുള്ള കേരള കൈത്തൊഴിലാളി, വിദഗ്ധതൊഴിലാളി, ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷ്യന്‍, ക്ഷേത്രജീവനം, അലക്ക്, പാചകം, ഗാര്‍ഹികം എന്നിവ റദ്ദാക്കി 2016 ഫെബ്രുവരി ഒന്നു മുതല്‍ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാബോര്‍ഡിന് രൂപം നല്‍കിയിരുന്നു. 10 രൂപ, 20 രൂപ നിരക്കില്‍ അംഗങ്ങള്‍ അടച്ചുകൊണ്ടിരിക്കുന്ന പ്രതിമാസ വരിസംഖ്യ 100 രൂപയാക്കി ഏകീകരിച്ചിരുന്നു. എന്നാല്‍, ബാങ്കില്‍ നേരിട്ട് വരിസംഖ്യ അടയ്ക്കുന്ന പല അംഗങ്ങളും ഏകീകരിച്ച പ്രതിമാസ വരിസംഖ്യ 100 രൂപ അടയ്ക്കുന്നില്ല. പത്തനംതിട്ട ജില്ലയിലെ അംഗങ്ങള്‍ അടിയന്തിരമായി ഈ ഓഫീസുമായി ബന്ധപ്പെട്ട് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയിലേയ്ക്ക് അംഗത്വം നേടാത്ത പക്ഷം ഇവരുടെ റിട്ടയര്‍മെന്റ്/ പെന്‍ഷന്‍ മുതലായ ആനുകൂല്യങ്ങള്‍ ഇനി മുതല്‍ അനുവദിച്ചു നല്‍കില്ല. ഫോണ്‍ : 0468 – 2220248.

ഇ – ശ്രം രജിസ്‌ട്രേഷന്‍
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ പത്തനംതിട്ട ജില്ലയില്‍ അംഗങ്ങളായിട്ടുളള എല്ലാവരും ഇ – ശ്രം രജിസ്‌ട്രേഷന്‍ നടത്തണം. ഇതിന്റെ പകര്‍പ്പ് ഫെബ്രുവരി 28 ന് അകം പത്തനംതിട്ട ഓഫീസില്‍ എത്തിക്കണം. ഫോണ്‍ : 0468 – 2220248.

മസ്റ്ററിംഗ്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിലെ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒരിക്കല്‍ പോലും മസ്റ്ററിംഗ് ചെയ്യാത്ത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2021 ഫെബ്രുവരി ഒന്നു മുതല്‍ ഫെബ്രുവരി 20 വരെ അവരുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് സഹിതം അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്തണം. ഫോണ്‍ : 0468 – 2220248.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വല്യവെട്ടം ശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികം നടന്നു

0
പ്രക്കാനം : വല്യവെട്ടം ശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികവും ഭഗവാന് ഭക്തജനങ്ങൾ...

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോ​ഗം അവസാനിച്ചു

0
ന്യൂഡൽഹി: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന...

ചിറ്റാറിൽ ജില്ലാ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിർമാണത്തിന് തുടക്കമായി

0
സീതത്തോട് : ഏറെനാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ചിറ്റാറിൽ ജില്ലാ സ്‌പെഷ്യാലിറ്റി ആശുപത്രി...

കനത്ത സുരക്ഷയിൽ മിസ് വേള്‍ഡ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും ; മെയ് 31ന് ഗ്രാന്റ്...

0
ഹൈദരാബാദ്: ലോകസുന്ദരിപ്പട്ടത്തിനുള്ള മത്സരങ്ങള്‍ക്ക് ഇന്ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ തുടക്കമാകും. ഇന്ത്യ-പാക്...