ആനയെഴുന്നള്ളിപ്പ് : രജിസ്റ്റര്‍ ചെയ്യാന്‍ വിട്ടുപോയ ജില്ലയിലെ ആരാധനാലയങ്ങള്‍ക്ക് അവസരം
സുപ്രീം കോടതിയുടെ 2015-ലെ വിധി പ്രകാരം ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് നാട്ടാനകളെ എഴുന്നളളിച്ചുകൊണ്ടിരുന്ന ആരാധനാലയങ്ങള്‍ 2012-ലെ നാട്ടാന പരിപാലന ചട്ടങ്ങള്‍ പ്രകാരം രൂപീകൃതമായ ജില്ലയിലെ മോണിറ്ററിംഗ് കമ്മിറ്റി മുമ്പാകെ രജിസ്റ്റര്‍ ചെയ്യണം. പല ആരാധനാലയങ്ങള്‍ക്കും സമയപരിധിക്കുളളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വന്നിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2012-ന് മുമ്പ് ആചാരാനുഷ്ഠാനങ്ങളുടെയും ഉത്സവത്തിന്റെയും ഭാഗമായി നാട്ടാനകളെ എഴുന്നളളിച്ചിരുന്നതും പിന്നീട് തുടര്‍ന്ന് പോരുന്നതുമായ ആരാധനാലയങ്ങള്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി മുമ്പാകെ രജിസ്റ്റര്‍ ചെയ്യാന്‍ ഒരു അവസരം കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
2012 ന് മുന്‍പ് ആചാരാനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ഭാഗമായി ആനകളെ എഴുന്നളളിച്ചിരുന്നതും പിന്നീട് തുടര്‍ന്ന് പോരുന്നതും എന്നാല്‍ ജില്ലാ കമ്മിറ്റി മുമ്പാകെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന ആരാധനാലയങ്ങള്‍ തങ്ങളുടെ ഉത്സവങ്ങള്‍ ജനുവരി 21 മുതല്‍ ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്യാന്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം. 2012-ന് ശേഷം ആരംഭിച്ച ആനയെ എഴുന്നള്ളിച്ചുളള പുതിയ പൂരങ്ങള്‍/ ഉത്സവങ്ങള്‍ എന്നിവയ്ക്കു രജിസ്ട്രേഷന്‍ നല്‍കില്ല.
അപേക്ഷയില്‍ ഉത്സവം സംബന്ധിച്ച വിവരങ്ങളും ആനയെ എഴുന്നളളിക്കുന്ന ചടങ്ങുകളുടെയും ആനകളുടെ എണ്ണവും പ്രതിപാദിക്കണം. 2012-ന് മുന്‍പ് ആനകളെ എഴുന്നളളിച്ചതാണെന്നുളളതിനും പിന്നീട് തുടര്‍ന്ന് പോരുന്നതാണെന്നതിനും തെളിവുകള്‍ ഉളളടക്കം ചെയ്യണം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിവഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ : 0468 2243452, 9447979134. പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാതല കമ്മിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ക്കോ , കണ്‍വീനറായ പത്തനംതിട്ട , സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കോ ഫെബ്രുവരി 19 വരെ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. അപേക്ഷകള്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി പരിശോധന നടത്തി തീരുമാനം എടുക്കും.
ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി മുന്‍പാകെ രജിസ്റ്റര്‍ ചെയ്യാത്ത ഉത്സവങ്ങളില്‍ ആനകളെ എഴുന്നളളിക്കുന്നതും രജിസ്റ്റര്‍ ചെയ്ത എണ്ണത്തേക്കാളും കൂടുതല്‍ ആനകളെ എഴുന്നള്ളിക്കാന്‍ ശ്രമിക്കുന്നതും ഉത്സവങ്ങളിലും മറ്റും പുതുതായി ആനകളെ പങ്കെടുപ്പിക്കുന്നതും നിയമലംഘനമാണ്. ഇങ്ങനെ ചെയ്യുന്ന പക്ഷം , ക്ഷേത്രഭാരവാഹികള്‍, ഉത്സവകമ്മിറ്റി ഭാരവാഹികള്‍ , ആനയുടമസ്ഥര്‍, ആന പാപ്പാന്മാര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാതല കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് : സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ജൂലൈ 2019 വാര്‍ഷിക പരീക്ഷ പ്രൈവറ്റായി (എസ്.സി.വി.ടി പാസായ ) എഴുതി പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ജനുവരി 2020 സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരുടെ അപേക്ഷകള്‍ ഈ മാസം 20 വൈകുന്നേരം മൂന്നു മണിവരെ നോഡല്‍ ഐ.ടി.ഐയില്‍ സ്വീകരിക്കും. അപേക്ഷാഫീസായി 1105 രൂപ ‘ 0230- L & E- 00 – 800- OR- 88- OI’ എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കിയതിന്റെ അസല്‍ ചെലാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http:det.kerala. gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗവ. ഐ.ടി.ഐ ചെന്നീര്‍ക്കരയുമായിബന്ധപ്പെടുക.ഫോണ്‍: 0468 2258710.
കവിതാ ക്യാമ്പ്
കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ഫെബ്രുവരി ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ കവിതാ ക്യാമ്പ് നടത്തും. 40 വയസില്‍ താഴെ പ്രായമുളള യുവ കവികള്‍ക്കാണു ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍, ഡോ. പി. സോമന്‍, പ്രശസ്ത നിരൂപകന്‍ ഇ.പി.രാജഗോപാലന്‍, കെ.എം.അജീര്‍ കുട്ടി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്കു നേതൃത്വം നല്‍കും. കേരള സാഹിത്യ അക്കാദമി അംഗം വി.എസ്.ബിന്ദുവാണു ക്യാമ്പ് ഡയറക്ടര്‍. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള യുവ കവികള്‍ സെക്രട്ടറി, സരസകവി മൂലൂര്‍ സ്മാരകം, ഇലവുംതിട്ട 689625 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍/വാട്സാപ്പ്: 9447017264
മസ്റ്ററിംഗ്
കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ പെന്‍ഷന്‍കാരും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ ഉള്‍പ്പടെ മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്ത പെന്‍ഷന്‍കാര്‍ ജനുവരി 31 ന് മുന്‍പ് അക്ഷയകേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
നവോത്ഥാന സാംസ്‌കാരിക സമുച്ചയത്തിന് ഭൂമി ആവശ്യമുണ്ട്
നവോത്ഥാന നായകരുടെ നാമധേയത്തില്‍ നവോത്ഥാന സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കുന്നതിനു ജില്ലയില്‍ 3.5 ഏക്കര്‍ മുതല്‍ അഞ്ച് ഏക്കര്‍ വരെയുളള ഭൂമി ആവശ്യമുണ്ട്. റവന്യൂ ഭൂമിയോ ഡയറക്ട് / നെഗോഷ്യബിള്‍ പര്‍ച്ചേസ് വഴി ഏറ്റെടുക്കാന്‍ സ്വകാര്യഭൂമി ലഭ്യമാണോയെന്ന വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.
സൗജന്യ തൊഴില്‍ പരിശീലനം
കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ നടത്തുന്ന തൊഴില്‍ നൈപുണ്യ പരിശീലനത്തിനു പഞ്ചായത്തുകളില്‍ നിന്നും യുവതീ യുവാക്കളെ തിരഞ്ഞെടുക്കുന്നു. പരിശീലനം എറണാകുളം എളമക്കരയിലുളള വിനായക മിഷന്‍ അക്കാദമി ട്രെയിനിംഗ് സെന്ററില്‍ നടത്തും. താമസവും ഭക്ഷണവും പഠനോപകരണങ്ങളും യൂണിഫോമും ഉള്‍പ്പെടെ പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും. പരിശീലനത്തിനുശേഷം അര്‍ഹരായ പഠിതാക്കള്‍ക്കു തൊഴിലവസരങ്ങളും ഒരുക്കും. എ.സി-റഫ്രിജറേറ്റര്‍ മെക്കാനിക്ക് , ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി പാസായ 18 നും 30 നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9746841465, 8943169196.
പച്ചക്കറിക്കൃഷി പരിശീലനം
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പാക്കുന്ന ഉത്തമ കൃഷി രീതിയിലൂടെ വിള ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകളില്‍ ഏകദിന പരിശീലനം നല്‍കും. പത്തനംതിട്ട ജില്ലാ ഐ.സി.എ.ആര്‍ -കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ജനുവരി 20 ന് രാവിലെ 10 മുതല്‍ പരിശീലനം നടക്കും. താല്‍പ്പര്യമുളളവര്‍ ജനുവരി 18 ന് മൂന്നിന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 8078572094.
മത്സ്യകൃഷി പരിശീലനം
ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മത്സ്യ സംസ്‌കരണത്തില്‍ ഏകദിന പരിശീലനം നല്‍കും. ഈ മാസം 21 ന് രാവിലെ 10 മുതലാണു പരിശീലനം. എറണാകുളം കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ പരിശീലനത്തിനു നേതൃത്വം നല്‍കും. താല്‍പ്പര്യമുളളവര്‍ 18 ന് മൂന്നിനു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 8078572094.
എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഹെവി ഡ്രൈവിംഗ് പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹെവിമോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം (ജെ.സി.ബി, ക്രെയിന്‍, എച്ച്.ജി.വി, എച്ച്.പി.വി, ഹിറ്റാച്ചി, ട്രാക്ടര്‍, റോഡ് റോളര്‍, ഫോര്‍ക്ക് ലിഫ്റ്റ്) നല്‍കുന്നു. യോഗ്യത എട്ടാം ക്ലാസ് പാസായിരിക്കണം. രണ്ടുമാസമാണു പരിശീലനം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് അപേക്ഷിക്കാം.കുടുംബ വാര്‍ഷിക വരുമാന പരിധി 50,000 രൂപ. അപേക്ഷകര്‍ 18 നും 35 നും ഇടയില്‍ പ്രായമുള്ളവരും എല്‍.എം.വി പാസായി ഒരു വര്‍ഷം കഴിഞ്ഞവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ആറു മാസത്തിനകം എടുത്ത ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാഭ്യാസ യോഗ്യത,വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഈ മാസം 22 നകം മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം.
എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരിശീലനം നല്‍കുന്നു. യോഗ്യത എസ്.എസ്.എല്‍.സി / പ്ലസ് ടു പാസായിരിക്കണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ആറു മാസമാണു പരിശീലനം. കുടുംബ വാര്‍ഷിക വരുമാന പരിധി 50,000 രൂപ. അപേക്ഷകര്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആറു മാസത്തിനകം എടുത്ത ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഈ മാസം 22 നകം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം.
മാലിദ്വീപിലേക്ക് അറബിക്/ഖുര്‍ ആന്‍ അധ്യാപക ഒഴിവ്
മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുര്‍ആന്‍ അധ്യാപകരുടെ മുന്നൂറോളം ഒഴിവുകളിലേക്ക് ജനുവരി 20 വരെ അപേക്ഷിക്കാം.അറബിക്/ഖുര്‍ആന്‍ വിഷയങ്ങളില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവുമാണു യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം.അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.
ബോധവല്‍ക്കരണ പരിപാടി കോഴിക്കോട് 18 ന്
നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി വിവിധ പദ്ധതികളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി ജനുവരി 18 ന് രാവിലെ 10 മുതല്‍ ഒന്നു വരെ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രവാസികളും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണമെന്നു കോഴിക്കോട് സെന്റര്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0495-2304882, 2304885 നമ്പരുകളില്‍ ലഭിക്കും.
മൈലപ്ര ഗ്രാമസഭ നാളെ മുതല്‍
മൈലപ്ര ഗ്രാമപഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭകള്‍ നാളെ മുതല്‍ 27 വരെ നടക്കും. വാര്‍ഡ് ഒന്നില്‍ 18 ന് 2.30 ന് എസ്.എന്‍.ഡി.പി യു.പി സ്‌കൂള്‍ മേക്കൊഴൂര്‍, വാര്‍ഡ് രണ്ടില്‍ 27 ന് 2.30 ന് പ്രാഥമിക കേന്ദ്രം മേക്കൊഴൂര്‍, വാര്‍ഡ് മൂന്നില്‍ 24 ന് 2.30 ന് അങ്കണ്‍വാടി കോട്ടമല, വാര്‍ഡ് നാലില്‍ 18 ന് 2.30 ന് എം.എസ്.സി.എല്‍.പി.എസ് മണ്ണാറകുളഞ്ഞി, വാര്‍ഡ് അഞ്ചില്‍ 17 ന് 2.30 ന് കൃഷി ഭവന്‍ മൈലപ്ര, വാര്‍ഡ് ആറില്‍ 19 ന് 2.30 ന് കണ്ണംതോണ്ടില്‍പടി, വാര്‍ഡ് ഏഴില്‍ 26ന് 2.30 ന് എന്‍.എസ്.എസ് ഹാള്‍ മൈലപ്ര ടൗണ്‍, വാര്‍ഡ് എട്ടില്‍ 26ന് 2.30 ന് കെ.പി.എം.എസ് ഹാള്‍ കണ്ണംമ്പാറ, വാര്‍ഡ് ഒന്‍പതില്‍ 26 ന് 2.30 ന് എസ്.എന്‍.വി.യു.പി.എസ് കുമ്പഴ വടക്ക്, വാര്‍ഡ് പത്തില്‍ 18 ന് 2.30 ന് എന്‍.എല്‍.പി സ്‌കൂള്‍ കാക്കാംതുണ്ട്, വാര്‍ഡ് 11 ല്‍ 25ന് 2.30 ന് കൃഷി ഭവന്‍ മൈലപ്ര, വാര്‍ഡ് 12ല്‍ 25 ന് 2.30 ന് എം.ഡി.എല്‍.പി സ്‌കൂള്‍ മെക്കൊഴൂര്‍, വാര്‍ഡ് 13 ല്‍ 19 ന് 2.30 ന് എസ്.എന്‍.ഡി.പി യു.പി സ്‌കൂള്‍ മേക്കൊഴൂര്‍.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2020-21 വര്‍ഷത്തെ അഞ്ച്, ഏഴ്, എട്ട്, ഒന്‍പത്, പ്ലസ് വണ്‍ ക്ലാസ് പ്രവേശനത്തിനായി പത്തനംതിട്ട ജില്ലയില്‍ നിന്നുളള പട്ടികജാതി വിഭാഗത്തിലുളള കായിക പ്രതിഭകളായ വിദ്യര്‍ഥികള്‍ക്കായി 29 ന് രാവിലെ 9.30 ന് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. അഞ്ചാം ക്ലാസിലേക്കു പ്രവേശനത്തിനായി നിലവില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളും പ്ലസ് വണ്‍ ക്ലാസിലേക്കു നിലവില്‍ 10-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളും സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിചേരണം. അഞ്ച്, ഏഴ് ക്ലാസിലേക്കു പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും എട്ട്, ഒന്‍പത് ക്ലാസിലേക്കു പ്രവേശനം ജില്ലാ തലത്തിലെങ്കിലും ഏതെങ്കിലും സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണു നടത്തുക. പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് ബാച്ചിലേക്കാണു പ്രവേശനം നല്‍കുന്നത്. ഫോണ്‍ : 0471 2381601.