Tuesday, July 8, 2025 11:02 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
കെ.എസ്.ജി.എച്ച്.എസ്.എസ് കടപ്ര സ്‌കൂളിലേക്ക് 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലബോറട്ടറി ഉപകരണങ്ങള്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി) നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 23ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ. ഫോണ്‍ : 9495053782, 04692711602.

ലേലം
മല്ലപ്പളളി താലൂക്കില്‍ ആര്‍കെഐ പ്രൊജക്ടില്‍പ്പെട്ട പത്തനംതിട്ട – അയിരൂര്‍ – മുട്ടുകുടുക്ക – ഇല്ലത്ത്പടി, മുട്ടുകുടുക്ക – പ്രക്കാനം, പ്രക്കാനം-ഇലവുംതിട്ട, കുളനട-രാമന്‍ചിറ, താന്നികുഴി-തോന്ന്യാമല റോഡിലുളള മരങ്ങള്‍ കെ.എസ്.ടി.പി പൊന്‍കുന്നം ഡിവിഷന്‍ ഓഫീസ് പരിസരത്ത് ഈ മാസം 24 ന് രാവിലെ 11.30 ന് ലേലം ചെയ്തു കൊടുക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയിതി 23 ന് രാവിലെ 11.30. ഫോണ്‍ : 0482 – 8206961, 8086395022.

ടെന്‍ഡര്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2021-22 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പദ്ധതിയുടെ ടെന്‍ഡര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. മറ്റ് വിവരങ്ങള്‍ക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 – 2224070.

ലൈസന്‍സ്
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ 2022-23 സാമ്പത്തിക വര്‍ഷത്തേയ്ക്കുളള ലൈസന്‍സ് പുതുക്കുന്നതിന് മാര്‍ച്ച് 31 ന് മുന്‍പ് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത തീയതിക്ക് ശേഷം സമര്‍പ്പിക്കുന്ന ലൈസന്‍സ് അപേക്ഷകര്‍ക്ക് ലൈസന്‍സ് ഫീസിന്റെ 25 ശതമാനം പിഴ ചുമത്തും. ലൈസന്‍സ് ലഭ്യമാക്കുന്നതിന് മുമ്പ് വാണിജ്യാവശ്യത്തിന് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ 2022-23 വര്‍ഷത്തെ നികുതി ഒടുക്കണം.

കലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി
കേരള ലളിതകലാ അക്കാദമി 2022-23 വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുത്ത കലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിത് കലാ അക്കാദമിയുടെയോ കലാപ്രദര്‍ശനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയോ, ഗ്രാന്റ് പ്രദര്‍ശനങ്ങള്‍ക്ക് അര്‍ഹത നേടിയവരേയോ ആണ് ഇന്‍ഷുറന്‍സിലേയ്ക്ക് പരിഗണിക്കുന്നത്. അക്കാദമി വെബ്‌സൈറ്റില്‍ (www.lalithkala.org) ലഭ്യമായിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാം. മുന്‍പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും പുതുതായി വീണ്ടും അപേക്ഷിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബോര്‍ഡ്, യൂണിവേഴ്‌സിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കൂടിയവരും അപേക്ഷിക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.

തീയതി നീട്ടി
സംസ്ഥാന ലഹരി വര്‍ജനമിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുളള ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഏകോപനത്തിനായി പത്തനംതിട്ട ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വിമുക്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഒന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദാനന്തര ബിരുദവും, കൂടാതെ ലഹരിവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, മിഷനുകളിലോ, പ്രോജക്റ്റുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യമാണ്. 23 വയസിനും, 60 വയസിനും ഇടയില്‍ ഉളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചിന് അകം ബയോഡേറ്റ സഹിതം പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും ലഭ്യമാണ്.

റീ ടെന്‍ഡര്‍
മല്ലപ്പളളി ഐ.സി.ഡി.എസ് പ്രോജക്ടില്‍ അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ജി.എസ്.ടി രജിസ്‌ട്രേഷനുളള സ്ഥാപനങ്ങളില്‍ നിന്ന് റീടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് രണ്ടുവരെ. ടെന്‍ഡര്‍ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും മല്ലപ്പളളി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 6238978900.

സൗരോര്‍ജ പ്ലാന്റുകള്‍ക്ക് അനര്‍ട്ട് 40 ശതമാനം വരെ സബ്സിഡി നല്‍കും
അനര്‍ട്ട് മുഖേന ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സൗര തേജസ്് എന്ന സബ്സിഡി പദ്ധതി ആരംഭിച്ചു. രണ്ടു കിലോവാട്ട് മുതല്‍ മൂന്നു കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്സിഡിയും, മൂന്നു കിലോവാട്ടിന് മുകളില്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനം വരെ സബ്സിഡിയും ലഭിക്കും. വീട്ടിലെ മേല്‍ക്കൂരയില്‍ ലഭിക്കുന്ന സൂര്യപ്രകാശത്തില്‍ നിന്നും സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിലൂടെ വീടുകളില്‍ വില കൊടുത്ത് വാങ്ങുന്ന വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് സൗര മേല്‍ക്കൂര വൈദ്യുതി നിലയം. ഇത്തരം സൗര വൈദ്യുത നിലയങ്ങളെ നിലവിലുള്ള സംസ്ഥാന വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ അവ സ്ഥാപിക്കുന്ന കെട്ടിടത്തിലെ വൈദ്യുതാവശ്യം നിറവേറ്റുന്നതിനും അധികമായി ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി സംസ്ഥാന വൈദ്യുതി ശൃംഖലയിലേക്ക് നല്‍കുന്നതിനും കഴിയുന്നു. അങ്ങനെ ഉല്പാദിപ്പിച്ചു സംസ്ഥാന ശൃംഖലയിലേക്ക് നല്‍കുന്ന വൈദ്യുതിയുടെ വില ഗുണഭോക്താവിന് സ്വന്തം ബില്ലില്‍ കുറവ് ചെയ്ത് കിട്ടുകയും ചെയ്യും. അനര്‍ട്ടിന്റെ http://www.buymysun.com/SouraThejas എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. രജിസ്ട്രേഷന്‍ മുന്‍ഗണനാ ക്രമത്തില്‍ മാത്രമേ സബ്സിഡി ലഭിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് അനര്‍ട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 – 2224096, 9188119403.

ജാക്ക് ഫ്രൂട്ട് ബഡ് തൈകള്‍ വില്‍പനയ്ക്ക്
മലയാലപ്പുഴ കൃഷി ഭവനില്‍ ജാക്ക് ഫ്രൂട്ട് ബഡ് തൈകള്‍ ഇന്നു (ഫെബ്രുവരി 17) മുതല്‍ വില്‍ക്കും. ആവശ്യമുളളവര്‍ 2021-22 ലെ കരം അടച്ച് രസീതിന്റെ കോപ്പിയും തൈ ഒന്നിന് 20 രൂപ നിരക്കില്‍ കൊണ്ടു വരണമെന്ന് മലയാലപ്പുഴ കൃഷി ഓഫീസര്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് തു​ട​ർ​ന്ന നാ​ല് ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രെ അ​റ​സ​റ്റ് ചെ​യ്ത് നാ​ട്...

0
ഹൈ​ദ​രാ​ബാ​ദ്: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് ത​ങ്ങി​യ​തി​നും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യ​തി​നും...

തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിൽ ജന്തുജന്യ രോഗ ദിനാചരണം നടത്തി

0
തോട്ടപ്പുഴശ്ശേരി : തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിൽ ജന്തുജന്യ രോഗ ദിനാചരണം...

സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വര്‍ണവില ; ഒറ്റയടിക്ക് വര്‍ധിച്ചത് 400 രൂപ

0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് തിരികെയെത്തി. പവന് 400...

നഗരമധ്യത്തില്‍ അപകടക്കെണിയൊരുക്കി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്

0
കൊച്ചി: നഗരമധ്യത്തില്‍ അപകടക്കെണിയൊരുക്കി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്. ഒരാളുടെ മരണത്തിനിടയാക്കിയ...