Monday, May 5, 2025 2:18 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 9190-15780 രൂപ ശമ്പള നിരക്കില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (ഫസ്റ്റ് എന്‍.സി.എ-എസ്ടി) (കാറ്റഗറി നമ്പര്‍ – 156/16) തസ്തികയുടെ 03.10.2019 തീയതിയില്‍ നിലവില്‍ വന്ന 519/19/ഡി.ഒ.എച്ച് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 05.12.2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും എസ്ടി വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 05.12.2019 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 9190-15780 രൂപ ശമ്പള നിരക്കില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (ഫസ്റ്റ് എന്‍.സി.എ-വിശ്വകര്‍മ്മ) (കാറ്റഗറി നമ്പര്‍ – 155/16) തസ്തികയുടെ 03.10.2019 തീയതിയില്‍ നിലവില്‍ വന്ന 518/19/ഡി.ഒ.എച്ച് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 06.12.2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ വിജ്ഞാപനം തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും വിശ്വകര്‍മ്മ വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 06.12.2019 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ മേള
സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓമല്ലൂര്‍, ഇലന്തൂര്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്കായി ഫെബ്രുവരി 19 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ കാരംവേലി ഗവ.എല്‍.പി. സ്‌കൂളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ മേളയും ബോധവത്കരണക്ലാസും നടത്തും. മേളയില്‍ പങ്കെടുത്തു രജിസ്ട്രേഷന്‍ അപേക്ഷ നല്‍കുന്നതിനായി അപേക്ഷകന്റെ ഫോട്ടോ, തിരിച്ചറിയല്‍ രേഖ, കൈവശാവകാശം തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം. ഭക്ഷണവസ്തുക്കളുടെ നിര്‍മാണം, വിതരണം, സംഭരണം, വ്യാപാരം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷനോ, ലൈസന്‍സോ എടുത്തിരിക്കണം. ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണമോ വിതരണമോ സംഭരണമോ വ്യാപാരമോ നടത്തുന്നത് നിയമലംഘനമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന ടൂറിസം പുസ്തകം പ്രിന്റ് ചെയ്തു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡമ്മി 1/4 സൈസ്. 140 പേജ് + കവര്‍. മള്‍ട്ടി കളര്‍. കവര്‍ പേജ് -4 പേജ്(300 ജിഎസ്എം ആര്‍ട്ട് പേപ്പര്‍ + ലാമിനേഷന്‍). ഇന്നര്‍ പേജ് -140 പേജ് (100 ജിഎസ്എം ആര്‍ട്ട് പേപ്പര്‍). പെര്‍ഫെക്ട് ബൈന്‍ഡിംഗ്. കോപ്പികള്‍ -3000. ഫെബ്രുവരി 22ന് വൈകുന്നേരം അഞ്ചിന് അകം കളക്ടറേറ്റ് ഒന്നാം നിലയിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍ : 0468 – 2222657.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു
ജില്ലയിലെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് എഡിഎം അലക്‌സ് പി തോമസിന്റെ അധ്യക്ഷതയില്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ഈ മാസം 27നാണ് പള്‍സ് പോളിയോ വിതരണം നടക്കുന്നത്. ജില്ലയിലെ അഞ്ച് വയസിന് താഴെ പ്രായമുള്ള 65444 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ഇതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ താമസമാക്കിയ കുടുംബങ്ങളിലെ 422 കുട്ടികളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 970 പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ 16 ട്രാന്‍സിറ്റ് ബൂത്തുകളും (ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍), 12 മൊബൈല്‍ ബൂത്തുകളുമുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.സന്തോഷ് കുമാര്‍, ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍, റോട്ടറി ക്ലബ്ബ്, ഐഎംഎ പ്രതിനിധികള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടെന്‍ഡര്‍
ജി.എച്ച്.എസ്.എസ് തേക്കുതോടിലേക്ക് സയന്‍സ് ലബോറട്ടറി ഉപകരണങ്ങള്‍ നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 23 ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ. ഫോണ്‍ : 9446604828, 9447775019.

ഓണ്‍ ലൈന്‍ യോഗം 23ന്
ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ഇന്‍ക്രീസിംഗ് റേറ്റ് ഓഫ് വുമണ്‍ റിലേറ്റഡ് ക്രൈംസ് – റീസണ്‍സ് ആന്‍ഡ് സൊല്യൂഷന്‍സ് എന്ന വിഷയത്തില്‍ ഈ മാസം 23 ന് രാവിലെ 11 മുതല്‍ 12.30 വരെ ഓണ്‍ലൈനായി സംവാദം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0468 – 2966649, 8330862021.

ലേലം
മല്ലപ്പളളി താലൂക്കില്‍ ആര്‍കെഐ പ്രൊജക്ടില്‍പ്പെട്ട പത്തനംതിട്ട – അയിരൂര്‍ – മുട്ടുകുടുക്ക – ഇല്ലത്ത്പടി, മുട്ടുകുടുക്ക – പ്രക്കാനം, പ്രക്കാനം – ഇലവുംതിട്ട, കുളനട – രാമന്‍ചിറ, താന്നികുഴി – തോന്ന്യാമല റോഡിലുളള മരങ്ങള്‍ കെ.എസ്.ടി.പി പൊന്‍കുന്നം ഡിവിഷന്‍ ഓഫീസ് പരിസരത്ത് ഈ മാസം 24 ന് രാവിലെ 11.30 ന് ലേലം ചെയ്തു കൊടുക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 23ന് രാവിലെ 11.30. ഫോണ്‍ : 0482 – 8206961.

സ്പോട്ട് രജിസ്ട്രേഷനും ബോധവത്കരണവും
അനര്‍ട്ട് നടപ്പാക്കി വരുന്ന സൗരതേജസ് – 25 മെഗാ വാട്ട് ഗ്രിഡ് ബന്ധിത സൗരോര്‍ജ നിലയ പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷനും ബോധവത്കരണവും ഫെബ്രുവരി 21, 22, 23 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തും. പൊതുജനങ്ങള്‍ക്ക് ഡെവലപ്പര്‍മാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഉണ്ടായിരിക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സ്ഥലങ്ങള്‍: അനര്‍ട്ട് ജില്ലാ ഓഫീസ് കണ്ണങ്കര, പത്തനംതിട്ട, ലോട്ടസ് ഇന്റര്‍നെറ്റ് കഫേ മല്ലപ്പള്ളി, ഊര്‍ജമിത്ര ഓഫീസ് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ പത്തനംതിട്ട, ഊര്‍ജമിത്ര ഓഫീസ് കലഞ്ഞൂര്‍ ജംഗ്ഷന്‍, ഊര്‍ജമിത്ര ഓഫീസ് പന്തളം സിഗ്നല്‍ ജംഗ്ഷന്‍, ഊര്‍ജമിത്ര ഓഫീസ് ചേത്തോങ്കര ജംഗ്ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് അനര്‍ട്ട് പത്തനംതിട്ട ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക ഫോണ്‍: 0468 – 2224096.

ക്വട്ടേഷന്‍
പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള വിവിധ സി.ഡി.എസുകള്‍ക്ക് അയല്‍ക്കൂട്ടതല വിവരശേഖരണ ഫോറം ബുക്കായി നല്‍കുന്നതിന് 10000 എണ്ണം അടിയന്തിരമായി പ്രിന്റ് ചെയ്യുന്നതിനു ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 26 ന് ഉച്ചയ്ക്ക് മൂന്നിനു മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 0468 – 2221807.

ടെന്‍ഡര്‍
ഫിഷറീസ് വകുപ്പിന് കീഴില്‍ മല്ലപ്പുഴശേരി പഞ്ചായത്തിലെ പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സിലെ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് ഫേസ് കോണ്‍ട്രാസ്റ്റ് മൈക്രോസ്‌കോപ്പ് വിത്ത് ഇമേജിംഗ് ഫെസിലിറ്റി സപ്ലൈ ചെയ്യുന്നതിനായി താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് രണ്ടിന് പകല്‍ മൂന്നു വരെ. ഫോണ്‍ : 0468 – 2214589, 9846604473.

ഒറ്റത്തവണ പ്രമാണ പരിശോധന
പത്തനംതിട്ട ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ഗ്രേഡ് രണ്ട്, പൗള്‍ട്രി അസിസ്റ്റന്റ് /മില്‍ക്ക് റിക്കോര്‍ഡര്‍ /സ്റ്റോര്‍ കീപ്പര്‍ /എന്യൂമറേറ്റര്‍ (കാറ്റഗറി നം. 375/2019) (ഫസ്റ്റ് എന്‍.സി.എ ധീവര) തസ്തികയുടെ 31/01//2022 തീയതിയില്‍ പ്രസിദ്ധീകരിച്ച 03/2022/ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 25ന് രാവിലെ 10.30 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ തങ്ങളുടെ ഒ.റ്റി.ആര്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാണം. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുളള പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് വേണം ഉദ്യോഗാര്‍ഥികള്‍ വെരിഫിക്കേഷന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 – 2222665.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ

0
തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ....

ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി...

0
കണ്ണൂര്‍: ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍...

ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
ഇടുക്കി: ഇടുക്കി തൊടുപുഴയ്ക്കടുത്ത് ഞറുകുറ്റിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു....

മോഷ്ടിച്ച ആംബുലൻസ് കൊല്ലം ചിതറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിക്ക് മുന്നിൽ നിന്ന് മോഷ്ടിച്ച ആംബുലൻസ് കൊല്ലം...