Monday, July 7, 2025 6:28 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

സബ് കമ്മിറ്റി യോഗം
സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 19ന് പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ജോബ് ഫെയറിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഫെബ്രുവരി 25ന് രാവിലെ 11.30ന് ജില്ലാ കളക്ടറുടെ ചേംബറില്‍ സബ് കമ്മിറ്റി യോഗം ചേരും. ജോബ് ഫെയര്‍ സബ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കണം.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ ആയിരിക്കണം. നിര്‍മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് നടത്തുക, ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുക എന്നിവയാണ് ചുമതലകള്‍.
പ്രായപരിധി 18 മുതല്‍ 33 വയസു വരെ. മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് അഥവാ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെ ഉള്ള അംഗീകൃത ഡിസിഎ /പിജിഡിസിഎ യോഗ്യത ഉണ്ടായിരിക്കണം. ഈ മാസം 26ന് വൈകിട്ട് അഞ്ചിനു മുന്‍പായി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0473 – 4217150.

അപേക്ഷ ക്ഷണിച്ചു
സ്വയംതൊഴില്‍ പദ്ധതി പ്രകാരം വിമുക്തഭടന്മാര്‍ നടത്തുന്ന സംരംഭങ്ങളില്‍ ബാങ്കുകളില്‍ നിന്നോ കേന്ദ്ര-സംസ്ഥാന ഏജന്‍സികളില്‍ നിന്നോ സ്വീകരിച്ചിരിക്കുന്ന ലോണുകളില്‍ ഒറ്റത്തവണ ടോപ് അപ്പ് ആയി തുക നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വയം തൊഴില്‍ പദ്ധതികള്‍ നടത്തിവരുന്ന വിമുക്തഭടന്മാര്‍, അവരുടെ വിധവകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഇഎസ്എം ഐഡികാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക്, പിപിഒ(ലഭ്യമാണെങ്കില്‍), സ്വയംതൊഴില്‍ സംരംഭത്തിന് ലോണ്‍ എടുത്തിട്ടുണ്ട് എന്ന് കാണിക്കുന്ന രേഖ എന്നിവ സമര്‍പ്പിക്കണം. ഫോണ്‍ : 0468 – 2961104.

മുട്ടക്കോഴി
മൃഗ സംരക്ഷണ വകുപ്പിന്റെ 2020-21 വര്‍ഷത്തെ (സ്പില്‍ ഓവര്‍) പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് മുട്ടക്കോഴി എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 രൂപ ഗുണഭോക്തൃ വിഹിതം നല്‍കി 45-60 ദിവസം പ്രായമായ 10 മുട്ടക്കോഴി കുഞ്ഞുങ്ങളെ വാങ്ങാം. വളര്‍ത്താന്‍ താല്പര്യം ഉള്ളതും സ്വന്തമായി സുരക്ഷിതമായി കൂടുള്ളതുമായ വനിത ഗുണഭോക്താക്കള്‍ക്ക് ഇതിനായി അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 21ന് രാവിലെ 10ന് മുന്‍പ് മൃഗാശുപത്രിയില്‍ എത്തിക്കണം. അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി എംപി

0
ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ...

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി...

0
ബെംഗളുരു : ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ്...

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്

0
റിയോ ഡി ജനൈറോ: 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി...

ബെംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

0
ബെംഗളുരു : ബെംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. എറണാകുളം വെസ്റ്റ്...